Headlines

പ്രേംനസീറിൻ്റെ മകൻ നടൻ ഷാനവാസ് അന്തരിച്ചു.

തിരുവനന്തപുരം: പ്രേംനസീറിന്‍റെ മകനും സിനിമ-സീരീയൽ നടനുമായ ഷാനവാസ് അന്തരിച്ചു. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. 50ലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കുറച്ച് വർഷമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരമായതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം പാളയം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. പ്രേംനസീറിന്റെയും ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്താണ് ഷാനവാസ് ജനിച്ചത്. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ,…

Read More

ആലപ്പുഴയിൽ പാലത്തിന്റെ സ്പാൻ തകർന്നുവീണ അപകടം; ഒരു തൊഴിലാളി മരിച്ചു, മറ്റൊരാൾക്കായി തിരച്ചിൽ

ആലപ്പുഴ: ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന കീച്ചേരിൽകടവ് പാലത്തിന്റെ സ്പാൻ തകർന്നുണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളികളിൽ ഒരാൾ മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42) ആണ് അപകടത്തിൽ മരിച്ചത്. മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക് (24) എന്നയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ് ചെന്നിത്തല-ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം ഏകദേശം മൂന്ന് വർഷമായി നിർമ്മാണത്തിലാണ്. ഇന്നലെ ഉച്ചയോടെയാണ് പാലത്തിന്റെ നടുഭാഗത്തുള്ള ഒരു ബീം തകർന്ന് അപകടമുണ്ടായത്. അപകടസമയത്ത് ഏഴ് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർ നീന്തി രക്ഷപ്പെട്ടു. കാണാതായ രണ്ടുപേരിൽ…

Read More

പി.വി. അൻവറിനെതിരെ ടെലിഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കേസ്; കേസെടുത്തത് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്

മലപ്പുറം: മുൻ നിയമസഭാ അംഗം പി.വി. അൻവറിനെതിരെ ടെലിഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് മലപ്പുറം പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐ.ടി. ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്. കൊല്ലം സ്വദേശിയായ മുരുഗേഷ് നരേന്ദ്രൻ നൽകിയ പരാതിയിലാണ് നടപടി. അദ്ദേഹം മലപ്പുറം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി രേഖപ്പെടുത്തി. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ടെലികമ്യൂണിക്കേഷൻ ആക്ട് എന്നിവയിലെ വകുപ്പുകളാണ് അൻവറിനെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് മലപ്പുറം ഗസ്റ്റ് ഹൗസിൽ…

Read More

പുസ്തകം പ്രകാശനം ചെയ്തു

ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ “ആൻ ഈസി മാന്വൽ ഫോർടെക്സിക്കോളജിക്കൽഅനാലിസിസ് ” എന്നപുസ്തകം പുറത്തിറങ്ങി.റിട്ട:ജഡ്ജി എസ്.എച്ച് പഞ്ചാബകേശൻ പ്രകാശനം നിർവ്വഹിച്ചു. ചീഫ് കെമിക്കൽ എക്സാമിനർ എൻ.കെ.രഞ്ജിത്ത് അധ്യക്ഷനായി.മുൻ ചീഫ് കെമിക്കൽ എക്സാമിനർ ആർ. ജയകുമാരൻ നായർ പുസ്തകപരിചയം നടത്തി.വിരമിച്ചചീഫ് കെമിക്കൽ എക്സാമിനർമാരായ ഡോ.എൻ.ജയശ്രീ, കെ.ജി.ശിവദാസൻ എന്നിവരാണ്പുസ്തകം രചിച്ചിച്ചത്. ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി കെമിക്കൽ എക്സാമിനേഷൻ വകുപ്പുതലത്തിൽ നടത്തിയമൽസരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു ഭരണഭാഷാവകുപ്പ് അഡീഷണൽ സെക്രട്ടറി കെ.കെ. ബാലഗോപാലൻ,മുൻ ഗവൺമെൻ്റ് പ്ലീഡർ അഡ്വ.സുമേഷ്ചന്ദ്രകുമാർ, ജോയിൻ്റ്…

Read More

ഞെട്ടിപ്പിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍ ഒരു മാസത്തേക്ക് 1 രൂപ, ദിവസവും 2 ജിബി ഡാറ്റയും സൗജന്യകോളുകളും

കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പൊതുമേഖല ടെലകോം കമ്പനിയായ ബിഎസ്എന്‍എല്‍ ഒരുമാസത്തെ വാലിഡിറ്റിയുള്ള 4G സേവന പ്ലാന്‍ അവതരിച്ചിരിക്കുന്നു. ബിഎസ്എന്‍എല്‍ അടുത്ത വര്‍ഷത്തോടെ 5G വാഗ്ദാനം ചെയ്യുമെന്നാണ് ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ബജറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ഓപ്ഷനായിട്ടാണ് ബിഎസ്എന്‍എല്ലിനെ കണക്കാക്കുന്നത്. ഇതിനിടെ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനി നടത്തിയ ഏറ്റവും പുതിയ നീക്കം അക്ഷരാര്‍ഥത്തില്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായാണ് പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഏഴുമുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; നേട്ടം കൊയ്തത് ഈ കമ്പനികള്‍പുതിയ…

Read More

എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റിയെ ഇനി മുതൽ ജില്ലാ കമ്മിറ്റി നേരിട്ട് നിയന്ത്രിക്കും

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ യൂണിറ്റ് അംഗങ്ങൾ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇടപെട്ട് ജില്ലാ കമ്മിറ്റി. യൂണിറ്റിനെ നേരിട്ട് നിയന്ത്രിക്കാനാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. പാളയം ഏരിയ കമ്മിറ്റിയിൽ നിന്ന് യൂണിറ്റിന്റെ ചുമതല എടുത്തുമാറ്റി. ഇനിമുതൽ ജില്ലാ സെക്രട്ടറിക്കാണ് നേരിട്ട് ചുമതല. വിവാദമുണ്ടായ പശ്ചാത്തലത്തിൽ കമ്മിറ്റി പിരിച്ചുവിടാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ യൂണിയൻ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്ന് കമ്മിറ്റി പിരിച്ചുവിടേണ്ടതില്ല എന്നാണ് തീരുമാനം. സംസ്ഥാന സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ്…

Read More

മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് കടന്ന് കളഞ്ഞ യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് കടന്ന് കളഞ്ഞ യുവാക്കള്‍ അറസ്റ്റില്‍. അരീക്കോട് പത്തനാപുരം ചുള്ളിക്കല്‍ മുഹമ്മദ് നിഹാദ്, അരീക്കോട്, വെറ്റിലപ്പാറ ഓരുചോലക്കല്‍ മുഹമ്മദ് ഷാമില്‍ എന്നിരാണ് പൊലീസിന്റെ പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊണ്ടോട്ടിയിൽ മുസ്‌ലിയാരങ്ങാടി, കിഴിശ്ശേരി എന്നിവടങ്ങളില്‍ നിന്നുമാണ് ഇവർ ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ചത്. തുടർന്ന് ഉടമകൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മുസ്‌ലിയാരങ്ങാടിയില്‍ നിര്‍ത്തിയിട്ട സ്‌പ്ലെന്‍ഡര്‍ ബൈക്കും, ആലിന്‍ചുവട് ഭാഗത്ത് നിര്‍ത്തിയിട്ട ഫാഷന്‍ പ്ലസ് ബൈക്കുമാണ് ഇരുവരും ഓരേ…

Read More

ജാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രി  ഷിബു സോറന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ഹേമന്ത് സോറന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സംവിധാനത്തില്‍ തുടരുകയായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജൂണ്‍ അവസാന വാരമാണ് ഷിബു സോറനെ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനാണ്. കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിരുന്ന് നയിച്ചു.

Read More

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ഉടമ പീഡിപ്പിച്ചതായി പരാതി, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

  ബംഗളൂരു: ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.പത്ത് ദിവസം മൂന്‍പാണ് വിദ്യാര്‍ഥിനി അഷറഫിന്റെ പി ജിയില്‍ എത്തുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. മുറിയിലെത്തിയ അഷറഫ് ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. തന്നോട് സഹകരിച്ചാല്‍ മാത്രമേ…

Read More

കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ, കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി

             കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. ബ്ലോക്കിന് സമീപത്തായി കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ കണ്ടെടുത്തത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ ആറ് മണിക്ക് നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഒന്നാമത്തെ ബ്ലോക്കിൽ പത്താമത്തെ സെല്ലിന് സമീപത്തായി കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സ്മാർട്ട് ഫോൺ ആണ് കണ്ടെത്തിയത്. ഇത് ആരുടേതാണെന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ജയിലിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial