യുവാവിന്റെ കൊലപാതകം; പെൺ സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി
എറണാകുളം: കോതമംഗലത്ത് യുവാവിനെ കീടനാശിനി കൊടുത്ത് കൊന്ന കേസില്‍ പ്രതിയായ പെണ്‍സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലിസ്. പാരക്വിറ്റ് എന്ന കീടനാശിനിയാണ് യുവാവിനെ കൊല്ലാന്‍ പ്രതി ഉപയോഗിച്ചത്. മാതിരപ്പള്ളി സ്വദേശി അന്‍സിലിനെ യുവതി കൊന്നത് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് എന്നാണ് പോലിസ് നിഗമനം. അന്‍സിലിന്റെ കൊലപാതകത്തില്‍ സുഹൃത്തായ ചേലാട് സ്വദേശിനിയായ അദീനയാണ് അറസ്റ്റിലായത്. അദീന എന്തോ കലക്കി നല്‍കിയതായി മരിക്കുന്നതിന് മുമ്പ് അന്‍സില്‍ സഹോദരനോട് പറഞ്ഞിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്. അടുത്തിടെ അന്‍സിലും അദീനയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതേ…

