സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചു കടക്കവെ പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

തൃശൂർ: സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചു കടക്കവെ പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ആർത്താറ്റ് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഠത്തിപറമ്പിൽ ജനാർദ്ദന പ്രഭുവിന്റെ 54 കാരിയായ ഭാര്യ ശ്രീദേവിയാണ് മരിച്ചത്. തിങ്കളാഴ്ച്‌ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. കുന്നംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അജിൽ, ജ്യോതിഷ് എന്നിവർ സഞ്ചരിച്ച ബൈക്കാണ് ആർത്താറ്റ് പള്ളിക്ക് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ടത്. കുന്നംകുളം ഭാഗത്ത് നിന്ന് ചാട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പൊലിസുകാർ സഞ്ചരിച്ചിരുന്ന ബൈക്ക്…

Read More

തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. ആക്രമണത്തിൽ മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രന് പരിക്കേറ്റു. കൂട് കഴുകുന്നതിനിടെ കമ്പിക്കിടയിലൂടെ കൈ കടത്തി കടുവ നഖം കൊണ്ട് മാന്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രന്റെ തലയിൽ നാല് സ്റ്റിച്ചുണ്ട്.

Read More

വനിതാ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് (വാഫ്കോൺ) ഫൈനലില്‍ മൊറോക്കോയെ പരാജയപ്പെടുത്തി നൈജീരിയ കിരീടം നേടി

മൊറോക്കോയിലെ റാബത്തിൽ നടന്ന വനിതാ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് (വാഫ്കോൺ) ഫൈനലില്‍ മൊറോക്കോയെ പരാജയപ്പെടുത്തി നൈജീരിയ കിരീടം നേടി. നൈജീരിയയുടെ 10-ാം കിരീടം നേട്ടമാണിത്. റെക്കോര്‍ഡ് ആണിത്. എതിരില്ലാത്ത രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് 3-2 ന് നൈജീരിയ കിരീടം നേടിയത്. റാബത്തിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ പകരക്കാരി ജെന്നിഫര്‍ എച്ചെഗിനി 88-ാം മിനുട്ടില്‍ നേടിയ ഗോളാണ് വിജയത്തിലേക്ക് നയിച്ചത്. പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്ത് ആദ്യ 25 മിനുട്ടില്‍ തന്നെ ഗിസ്ലെയ്ന്‍ ചെബ്ബാക്കും സന മസ്സൗഡിയും…

Read More

കോഴിക്കോട് എഞ്ചിനീയറിങ് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട് കടലുണ്ടി റെയിൽവെ ഗേറ്റിന് സമീപം എഞ്ചിനീയറിങ് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. കോട്ടക്കടവ് വളളിക്കുന്ന് ശ്രേയസില്‍ ഒഴുകില്‍ തട്ടയൂര്‍ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകൾ സൂര്യ (21) ആണ് മരിച്ചത്. റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ഇറങ്ങി റെയിൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം. മൃതദേഹം ചിന്നി ചിതറിയ നിലയിലായിരുന്നു. കോയമ്പത്തൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കടലുണ്ടിയില്‍ ഇറങ്ങിയ സൂര്യ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മംഗളൂരു-ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു….

Read More

ടേക്ക് ഓഫിനിടെ വിമാനത്തിൽ നിന്ന് തീയും പുകയും; നിരങ്ങിയിറങ്ങി യാത്രക്കാർ, ദുരന്തം ഒഴിവായി

വാഷിങ്ടൺ: സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി. ലാൻഡിങ് ഗിയറിനുണ്ടായ തകരാറിനെ തുടർന്ന് തീയും പുകയും ഉയർന്നതോടെയാണ് ഡെൻവർ വിമാനത്താവളത്തിൽ അമേരിക്കൻ എയർലൈൻസ് വിമാനം ടേക്ക് ഓഫ് റദ്ദാക്കിയത്. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഒരാൾക്ക് നിസ്സാര പരുക്കേറ്റു. പുക ഉയർന്ന ഉടനെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ബോയിങിന്റെ 737 മാക്സ് 8 വിമാനം മയാമിയിലേക്ക് പോകുകയായിരുന്നു. വിമാനത്തിനു സാങ്കേതിക…

Read More

ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയില്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കടലുണ്ടി റെയില്‍വെ സ്‌റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് നോര്‍ത്ത് ഒഴുകില്‍ തട്ടയൂര്‍ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടില്‍ രാജേഷിന്റെ മകള്‍ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ സമീപത്തെ ട്രാക്കിലൂടെയെത്തിയ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്നോളജിയിലെ ബിടെക് വിദ്യാര്‍ഥിനിയാണ് മരിച്ച സൂര്യാ രാജേഷ്. കോളജില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കടലുണ്ടി…

Read More

എന്‍ ശക്തന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ ചുമതല

തിരുവനന്തപുരം: കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കേരള നിയമസഭ മുന്‍ സ്പീക്കർ എന്‍ ശക്തന് നല്‍കി. ഡിസിസി പ്രസിഡന്റായിരുന്ന പാലോട് രവിയുടെ രാജിയെത്തുടര്‍ന്നാണ് നിയമനം. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചശേഷമാണ് ശക്തനെ ഡിസിസി അധ്യക്ഷനായി നിയമിക്കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തീരുമാനിച്ചത്. നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റും സീനിയര്‍ നേതാവുമാണ് എന്‍ ശക്തന്‍. ജില്ലയ്ക്ക് പുറത്തു നിന്നുള്ള മുതിര്‍ന്ന നേതാക്കളില്‍ ആര്‍ക്കെങ്കിലും ഡിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കുന്നതും പരിഗണിച്ചിരുന്നു. തുടര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു…

Read More

ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നീക്കത്തെക്കുറിച്ച് ഇനി വിദ്യാര്‍ഥികള്‍ പഠിക്കും; പ്രത്യേക പാഠഭാഗം തയ്യാറാക്കാന്‍ എന്‍സിഇആര്‍ടി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നീക്കം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എന്‍സിഇആര്‍ടി. പ്രത്യേക പാഠഭാഗമായി ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. പാഠഭാഗം തയാറാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. സൈനിക നീക്കത്തിന് പുറമെ എങ്ങനെയാണ് രാജ്യങ്ങള്‍ അതിര്‍ത്തിഭീഷണികളെ നേരിടുക, ഇത്തരം സമയങ്ങളിലെ നയതന്ത്രം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം തുടങ്ങിയവയും ഉള്‍പ്പെടും ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി…

Read More

നെടുമങ്ങാട് ഗവർമെന്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ന്

നെടുമങ്ങാട് ഗവൺമെന്റ് കോളേജിൽ നിന്നും ഇതുവരെ പുറത്തിറങ്ങിയ എല്ലാ ബാച്ചുകളുടെയും വിപുലമായ ഒത്തുകൂടൽ ഇന്ന് രാവിലെ പത്ത് മണി മുതൽ കോളേജ് ഓഡിറ്റോറിയത്തിലാണ് NEDCOSA യുടെ ആഭിമുഖ്യത്തിൽ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കോളേജ് ദിനങ്ങളുടെ ഓർമകൾ നല്കുന്ന മാതൃകയിലാണ് കാര്യപരിപാടികൾ സംഘടിപ്പിക്കുന്നത്. അസംബ്ലി, ക്ലാസ്റൂം, ആർട്സ് ക്ലബ്, വർത്തമാനം, പാഥേയം, ബെല്ലടിക്കുമ്പോൾ എന്നിങ്ങനെയാണ് കൂട്ടായ്മയുടെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ആർട്സ് ക്ലബിൻ്റെ ഭാഗമായി പ്രശ്സ്ത ഗായകൻ രാജേഷ് വിജയ് നയിക്കുന്ന സംഗീത പരിപാടി ഉണ്ടായിരിക്കുന്നതാണ്. രാവിലെ പത്ത് മണിക്ക് സംസ്ഥാന…

Read More

ബിഹാറില്‍ ആംബുലന്‍സില്‍ വെച്ച്‌ യുവതി ബലാത്സംഗത്തിനിരായി; 2 പേർ അറസ്റ്റിൽ

പാട്ന: ബിഹാറില്‍ ആംബുലന്‍സില്‍ വെച്ച്‌ യുവതി ബലാത്സംഗത്തിനിരായി. സംഭവത്തി. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും സര്‍ക്കാര്‍ നിയോഗിച്ചു. ബിഹാറിലെ ഗയയിലാണ് ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍ വെച്ച്‌ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത്. ഹോം ഗാർഡ് പോസ്റ്റിലേക്കുള്ള ഫിസിക്കല്‍ ടെസ്റ്റിനിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലൻസില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു കൂട്ടബലാത്സംഗം. അബോധാവസ്ഥയില്‍ ആംബുലൻസില്‍ വച്ച്‌ ഒന്നിലധികം പേർ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഇക്കഴിഞ്ഞ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial