കര്‍ക്കടക വാവ് ബലി നാളെ: ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: കര്‍ക്കടക വാവ് ബലി തര്‍പ്പണത്തോട് അനുബന്ധിച്ച് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളോട് അനുബന്ധിച്ചും വിവിധ സ്ഥലങ്ങളിലും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. നാളെ പുലർച്ചെ നാല് മണി മുതൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കുമെന്നതിനാൽ ഇന്ന് രാത്രി 10 മുതല്‍ 24ന് ഉച്ചയ്ക്ക് ഒരു മണി വരെ തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലും വാഹന ഗതാഗതത്തിനും പാര്‍ക്കിങ്ങിനും നിയന്ത്രണമുണ്ട്. തിരുവല്ലം ജംഗ്ഷന്‍ മുതല്‍ തിരുവല്ലം എല്‍പി…

