വിവാഹാഭ്യർത്ഥന നിരസിച്ച 25കാരിയായ വനിതാ ഡോക്ടറെ മർദിച്ച് വിവാഹിതനായ സഹപ്രവർത്തകൻ
ചെന്നൈ: .തമിഴ്നാട്ടിൽ വിവാഹാഭ്യർത്ഥന നിരസിച്ച 25കാരിയായ വനിതാ ഡോക്ടറെ മർദിച്ച് വിവാഹിതനായ സഹപ്രവർത്തകൻ.ഡോ. അൻപു സെൽവനാണ് സഹപ്രവർത്തകയെ മർദിച്ചത്. മർദനത്തിൽ മുഖത്തും കഴുത്തിലും കൈകളിലും പരിക്കേറ്റ ഡോക്ടർ കൃതികയെ ഹൊസൂർ ഗവണ്‍മെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃതിക ജോലി ചെയ്യുന്ന ക്ലിനിക്കിലെ ജീവനക്കാരാണ് കൃതികയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പ്രതിക്കായി അന്വേഷണം തുടങ്ങിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതിന് മുൻപ് നിരവധി തവണ ഡോക്ടർ വിവാഹാഭ്യർഥനയുമായി പിന്നാലെ വന്നിരുന്നുവെന്ന് കൃതിക പറഞ്ഞു. താത്പര്യമില്ലെന്ന് കടുപ്പിച്ച്…

