Headlines

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു ഇന്‍ഡ്യ സഖ്യവുമായുള്ള ആംആദ്മി പാര്‍ട്ടിയുടെ ബന്ധമെന്നും അദ്ദേഹം പറഞ്ഞു. ‘വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കും. കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ല. അത് കൊണ്ടാണ് ഞങ്ങള്‍ വിശാവദാര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ചത്. പൊതുതെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു ഇന്‍ഡ്യ മുന്നണി ഉണ്ടായിരുന്നത്. ഇപ്പോള്‍…

Read More

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി പാലക്കാട് സ്വദേശിനിയായ 38കാരി ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ ഇവർക്ക് നിപ സ്ഥിരീകരിച്ചു. യുവതിയുടെ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. നിലവിൽ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. ഇവർക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്ന കാര്യത്തിൽ വ്യക്തതയില്ല. യുവതിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.

Read More

ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊട്ടാക്കര : ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ്‌ പ്രാഥമിക വിവരം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് വീണാ ജോര്‍ജിനെ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് മന്ത്രിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത് എന്നാണ് വിവരം. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More

സംസ്ഥാന വ്യാപകമായി നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മാര്‍ച്ചിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായി കെഎസ് യു അറിയിച്ചു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. പൊലീസിന് നേരെ കല്ലേറുണ്ടായി. സമരത്തിനിടെ കെ…

Read More

തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങി

തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങി. തിരുവല്ല – മാവേലിക്കര റോഡിൽ പൊടിയാടി മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് പിൻവശത്തുള്ള റോഡിലാണ് പുലിയെ കണ്ടത്. ഇന്ന് രാവിലെ ആറുമണിയോടെ കോൺക്രീറ്റ് റോഡിൽ നിൽക്കുന്ന പുലിയെ മണിപ്പുഴ തൈപ്പടവിൽ വീട്ടിൽ സംഗീതയാണ് കണ്ടെത്തിയത്. സംഭവം ഉടൻതന്നെ വാർഡ് മെമ്പർ എൻ എസ് ഗിരീഷ് കുമാറിനെ വിവരം അറിയിച്ചു. കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ പുലിയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് പുലി നടന്നകലകുകയായിരുന്നു. കണ്ടത് പുലിയെ തന്നെ ആണെന്ന് നാട്ടുകാർ…

Read More

കോട്ടയം മെഡിക്കൽ കോളേജിൽ അടച്ചിട്ടിരുന്ന കെട്ടിടം ഇടിഞ്ഞു വീണ സംഭവം; അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു. പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനില്ലായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു (52) ആണ് മരിച്ചത്. ഭർത്താവ് മൃതദേഹം തിരിച്ചറിഞ്ഞു ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരാളെ പുറത്തെടുത്തത്. കെട്ടിടം തകര്‍ന്ന് ഏറെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. കെട്ടിടം തകര്‍ന്നതിന് പിന്നാലെ ഒരാളെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. 13-ാം വാര്‍ഡിലെ രോഗിയുടെ…

Read More

ജാസ്മിനെ കൊലപ്പെടുത്തിയത് അമ്മയും അച്ഛനും ചേര്‍ന്നെന്ന് പൊലീസ്

ആലപ്പുഴ: ഓമനപ്പുഴ കൊലപാതകത്തില്‍ കൂടുതല്‍ വഴിത്തിരിവ്. മകള്‍ ജാസ്മിനെ കൊലപ്പെടുത്തിയത് അമ്മയും അച്ഛനും ചേര്‍ന്നെന്ന് പൊലീസ്. പിതാവ് ജോസ്‌മോന്‍ കഴുത്തുഞെരിച്ചപ്പോള്‍ മാതാവ് ജെസി ജാസ്മിന്റെ കൈകള്‍ പിന്നില്‍ നിന്ന് പിടിക്കുകയായിരുന്നു. അമ്മയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. അമ്മാവന്‍ അലോഷ്യസ് കൊലപാതക വിവരം മറച്ചുവെച്ച് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നും പൊലീസ് പറഞ്ഞു. ജാസ്മിനെ മരിച്ച നിലയില്‍ കണ്ടെന്ന് പൊലീസിനെ വിളിച്ച് പറഞ്ഞത് അമ്മാവനാണെന്നും അപ്പോഴും കൊലപാതക വിവരം അറിയിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. നിലവില്‍ ജോസ്‌മോനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്….

Read More

കോട്ടയം മെഡിക്കൽ കോളേജിൽ വാ‍ർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞു വീണു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വാ‍ർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞു വീണു. 14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. ഇടിഞ്ഞ് വീണ വാ‍ർഡിൽ ആളുകൾ ഉണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകുന്ന പ്രാഥമിക വിവരം.

Read More

വീണ്ടും കൂട്ടപ്പിരിച്ചു വിടലിനൊരുങ്ങി മൈക്രോസോഫ്റ്റ്

വാഷിംഗ്‌ടണ്‍: വീണ്ടും കൂട്ടപ്പിരിച്ചു വിടലിനൊരുങ്ങി അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ളതിൽ നിന്ന് നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് മൈക്രോസോഫ്റ്റിന്‍റെ പുതിയ നീക്കം. അങ്ങനെയെങ്കിൽ 9,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടല്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. 2024 ജൂണിലെ കണക്ക് പ്രകാരം ലോകമെമ്പാടും 228,000 ജീവനക്കാര്‍ മൈക്രോസോഫ്റ്റിനുണ്ട്.

Read More

കേരള സർവകലാശാല പേര് കനക്കുന്നു; നിയമയുദ്ധത്തിലേക്കെന്ന് സൂചന

തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത നടപടി നിയമയുദ്ധത്തിലേക്കെന്ന് സൂചന. സസ്പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഇന്ന് സർവകലാശാലയിൽ എത്തിയാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും. രജിസ്ട്രാറെ തടയാനുള്ള നീക്കമുണ്ടായാൽ സംഘർഷത്തിനുള്ള സാഹചര്യവും സംജാതമായേക്കാം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി നിയമപരമല്ലെന്നാണ് സിൻഡിക്കേറ്റിന്റെ നിലപാട്. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി ചോദ്യം ചെയ്ത് ഇടത് സിൻഡിക്കേറ്റംഗങ്ങൾ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. സിൻഡിക്കേറ്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial