Headlines

പാലക്കാട് അമ്മയുടെ മുന്നിൽ വെച്ച് സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

      പട്ടാമ്പി : പാലക്കാട് പട്ടാമ്പിയില്‍ ആറു വയസുകാരന് സ്കൂള്‍ ബസിടിച്ച് ദാരുണാന്ത്യം. അമ്മയുടെ മുന്നില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. പട്ടാമ്പി പുലാശ്ശേരിക്കര സ്വദേശി കാന്നികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർഥിയാണ്. ഇന്നലെയായിരുന്നു അപകടം നടന്നത്. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട്…

Read More

വിസ്മയ കേസ് പ്രതി കിരൺ കുമാറിന് ജാമ്യം; ശിക്ഷാ വിധി സുപ്രീംകോടതി മരവിപ്പിച്ചു

സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി അംഗീകരിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ശിക്ഷ മരവിപ്പിക്കണം, ജാമ്യം അനുവദിക്കണമെന്നായിരുന്നു കിരൺ കുമാറിന്റെ ഹർജിയിലെ ആവശ്യം. നേരത്തെ ഇതേ ആവശ്യങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ട് വർഷമായിട്ടും ഹൈക്കോടതി ഹർജിയിൽ തീരുമാനമായില്ലായിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.കേസിൽ ശിക്ഷിക്കപ്പെട്ട കിരൺ കുമാർ നിലവിൽ പരോളിലാണ്. ആത്മഹത്യപ്രേരണക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു കിരൺ കുമാറിന്റെ ഹർജിയിലെ വാദം. ഹൈക്കോടതി…

Read More

ഇനി റെയിൽവേ സേവനങ്ങൾക്കെല്ലാം പല ആപ്പിൽ കയറി ഇറങ്ങണ്ട: എല്ലാം ഇനി ഒരൊറ്റ ആപ്പിൽ‌

റിസർവ്ഡ്, അൺ റിസർവ്ഡ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ട്രെയിൻ എവിടെയെത്തി, പി.എൻ.ആർ സ്റ്റാറ്റസ് എന്താണ്, കോച്ച് പൊസിഷൻ അങ്ങനെ പല വിവരങ്ങൾക്ക് പല ആപ്പുകളായിരുന്നു റെയിൽവേക്ക്. ഇനി പല ആപ്പുകളി‍ൽ കയറി ഇറങ്ങണ്ട എല്ലാം ഒരൊറ്റ ആപ്പിൽ ലഭിക്കും. ഒരു സൂപ്പർ‌ ആപ്പ് പുറത്തിറക്കി റെയിൽവേ. ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ട്രെയിൻ യാത്രയെക്കുറിച്ചുള്ള ഫീഡ് ബാക്ക് നൽകുന്നത് വരെ ഇനി ഈ ആപ്പിലൂടെ നിർവഹിക്കാം. എല്ലാം ഒറ്റയിടത്തു കിട്ടുന്ന ഈ ആപ്പിന് റെയിൽ വൺ എന്നാണ് പേരിട്ടിരിക്കുന്നത്.റെയിൽവേ…

Read More

അവാർഡ് ലഭിച്ച തുക വായനശാലയ്ക്ക് മടക്കി നൽകി റാപ്പർ വേടൻ

തൃശ്ശൂര്‍: അവാർഡ് ലഭിച്ച തുക വായനശാലയ്ക്ക് മടക്കി നൽകി റാപ്പർ വേടൻ. തളിക്കുളത്തെ പ്രിയദര്‍ശിനി വായനശാലയുടെ പ്രഥമ പ്രിയദര്‍ശിനി പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയ ചടങ്ങിലായിരുന്നു വേടന്റെ മാതൃകാപരമായ പ്രവർത്തനം. അവാർഡ് തുകയായി ലഭിച്ചഒരു ലക്ഷം രൂപയാണ് വേടൻ തിരികെ വായനശാല ഭാരവാഹികൾക്ക് പുസ്തകം വാങ്ങുന്നതിനായി കൈമാറിയത്. വായനശാലയിലേക്ക് സംഭാവന ചെയ്യാന്‍ കുറച്ച് പുസ്തകങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിനൊപ്പം പണവും കൈമാറുകയായിരുന്നു. ഷാഫി പറമ്പില്‍ എംപിയില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തില്‍ പുരസ്‌കാര തുക ലൈബ്രറി പ്രസിഡന്റ്…

Read More

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍; ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതലാണ് മത്സരം. ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറ കളിക്കുമോയെന്ന് ഇന്നറിയാം. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. എട്ടുതവണ കളിച്ചതില്‍ ഒരു തവണ പോലും ബര്‍മിങ്ങാമില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് ചരിത്രം. അതിനാല്‍ തന്നെ വിജയിച്ചാല്‍ ഗില്ലിനും സംഘത്തിനും ചരിത്രനേട്ടമാണ്. ആദ്യ ടെസ്റ്റില്‍ അഞ്ചുപേര്‍ സെഞ്ച്വറി നേടിയിട്ടും ഇന്ത്യന്‍ ടീം തോല്‍വിയടയുകയായിരുന്നു. ബുംറയെ മാത്രം…

Read More

‘ഓണത്തിന് കേന്ദ്രത്തിൽ നിന്നും പ്രത്യേക അരിവിഹിതമില്ല’; ആവശ്യം കേന്ദ്രം തള്ളിയെന്ന് ഭക്ഷ്യവിഭവ മന്ത്രി ജി.ആര്‍.അനില്‍

ന്യൂഡല്‍ഹി: ഇത്തവണ ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പ്രത്യേക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയതായി ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. കാര്‍ഡ് ഒന്നിന് അഞ്ച് കിലോ വീതം അരി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. നേരത്തെ നിര്‍ത്തലാക്കിയ ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കാനും കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജി ആർ അനിൽ. ‘ഓണത്തോടനുബന്ധിച്ച് കേരളത്തിന് അധികമായി അരിയും ഗോതമ്പും അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാനാണ്…

Read More

വൈകീട്ട് 6 മുതൽ രാത്രി 10 വരെ ഉപയോഗിച്ചാൽ വൈദ്യുതി ബില്ല് 3 ഇരട്ടി വർധിക്കുമോ? സത്യാവസ്ഥയെന്ത്? വ്യക്തമാക്കി കെഎസ്ഇബി

       തിരുവനന്തപുരം : ടിഒഡി ബില്ലിങ്ങിൽ വൈകീട്ട് ആറു മുതൽ രാത്രി 10 വരെ വൈദ്യുതി നിരക്കിൽ 3 ഇരട്ടി വര്‍ധനയെന്നത് വ്യാജ പ്രചാരണമെന്ന് കെഎസ്ഇബി. ഈ സമയത്ത് 25 ശതമാനം കൂടുതൽ നിരക്കാണ് ഈടാക്കുന്നത്. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ നിരക്കിൽ പത്തു ശതമാനം കുറവ് നൽകും. രാത്രി പത്തു മുതൽ രാവിലെ ആറു വരെ സാധാരണ നിരക്ക് ഈടാക്കും. പ്രതിമാസം 250 ലധികം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഹൈടെൻഷൻ,…

Read More

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ബുധനാഴ്ച) മുതല്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത. വരുംദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട്…

Read More

വിസ കിട്ടാതെ പാക് നവദമ്പതികള്‍ ഇന്ത്യയിലേക്ക് നടന്നു; മരുഭൂമിയില്‍ വെള്ളംകിട്ടാതെ ദാഹിച്ചു മരിച്ചു

ന്യൂഡൽഹി : വിസ നിഷേധിച്ചതിനെ തുടര്‍ന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാകിസ്താന്‍ ദമ്പതികള്‍ മരുഭൂമിയില്‍ വെള്ളം കിട്ടാതെ മരിച്ചു. പാകിസ്താനില്‍ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു നിന്നുള്ള ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വച്ചിരിക്കുന്നത് ഫോട്ടോയിലുണ്ട്. വെള്ളം കിട്ടാതെ ഇരുവരും കഷ്ടപ്പെട്ടതായാണ് പൊലീസ് പറയുന്നത്. 4 മാസം മുന്‍പാണ് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ…

Read More

വീട്ടിൽ കുഴഞ്ഞ് വീണ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മകനും വാഹനത്തിൽ കുഴഞ്ഞു വീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ മരണം

മലപ്പുറം: ഹൃദയാഘാത്തെ തുടർന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു. നിലമ്പൂർ എരുമമുണ്ട സ്വദേശി പുത്തൻ പുരക്കൽ തോമസ് (78) മകൻ ടെൻസ് തോമസ് (50 ) എന്നിവരാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞ് വീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകൻ ടെൻസ് വാഹനത്തിൽ കുഴഞ്ഞ് വീണത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial