പാലക്കാട് ഒമ്പതാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; പ്രിൻസിപ്പലുൾപ്പെടെ മൂന്ന് അധ്യാപകരെ മാനേജ്മെന്റ് പുറത്താക്കി
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിപ്പലുൾപ്പെടെ മൂന്ന് അധ്യാപകരെ മാനേജ്മെന്റ് പുറത്താക്കി. കുട്ടി ആത്മഹത്യയിലേക്ക് നീങ്ങിയത് അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണെന്ന് കുടുംബം ആരോപിച്ചതിനു പിന്നാലെയാണ് സ്കൂൾ മാനേജ്‌മന്റ് നടപടി എടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് സ്കൂളിലേക്ക് രക്ഷിതാക്കളും വിദ്യാർഥി, രാഷ്ട്രീയ സംഘടനാ പ്രവർത്തകരും പ്രതിഷേധം നടത്തിയിരുന്നു. തുടർന്നാണ് ആരോപണ വിധേയരായ അദ്ധ്യാപകരെ പുറത്താക്കിയത്. ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനി ആശിർനന്ദയെയാണ് (14) തിങ്കളാഴ്ച…

