പത്താം ക്ലാസ് പരീക്ഷക്ക് പുതിയ മാര്‍ഗ മാര്‍ഗ്ഗനിര്‍ദേശവുമായി സിബിഎസ്ഇ

പത്താം ക്ലാസ് പരീക്ഷക്ക് പുതിയ മാര്‍ഗ മാര്‍ഗ്ഗനിര്‍ദേശവുമായി സിബിഎസ്ഇ. വിദ്യാര്‍ഥികള്‍ക്ക് രണ്ട് തവണ പരീക്ഷ എഴുതാം.ഫെബ്രുവരി മെയ് മാസങ്ങളിലാണ് പരീക്ഷ നടക്കുക. പുതിയ നിർദ്ദേശങ്ങൾ 2026 അധ്യായന വർഷത്തിൽ പ്രാബല്യത്തിൽ വരും.വിദ്യാര്‍ഥികളുടെ പരീക്ഷ സമ്മര്‍ദം കുറക്കാനാണ് സിബിഎസ്ഇയുടെ പുതിയ മാർഗ നിർദേശം. പത്താം ക്ലാസ്‌ തരത്തിലെ വിദ്യാർഥികൾക്ക് പരീക്ഷ രണ്ട് തവണ എഴുതാം. ആദ്യ പരീക്ഷാ ഫെബ്രുവരിയിൽ നടക്കും. ഏപ്രിൽ പരീക്ഷ ഫലം പ്രസിദ്ധീകരിക്കും. ആദ്യഘട്ട പരീക്ഷ ഫലത്തിൽ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മെയ് മാസത്തിൽ…

Read More

കൊല്ലത്ത് ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ആയൂർ തേവന്നൂരിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വേങ്ങൂർ സ്വദേശി സ്വപ്നയാണ് മരിച്ചത്. 45 വയസായിരുന്നു. വഴിയരികിൽ നിന്ന യുവതിയെ ബൈക്ക് ഇടിച്ചിടുകയായിരുന്നു. റോഡരികില്‍ ബന്ധുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കവെയാണ് നിയന്ത്രണം വിട്ടെത്തിയ ബൈക്ക് സ്വപ്നനെ ഇടിച്ചുതെറിപ്പിച്ചത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ പ്രസാദിൻ്റെ ഭാര്യയാണ് സ്വപ്ന

Read More

കുളിക്കുന്നതിനിടെ കനത്ത കാറ്റും മഴയും, ശുചിമുറി തകർന്ന് വീണു; മധ്യവയസ്കന് ദാരുണാന്ത്യം

      തൃശൂർ : ശുചിമുറിയുടെ ചുമർ ഇടിഞ്ഞുവീണ് മധ്യവയസ്കന്‍ മരിച്ചു. കാറളം ചെമ്മണ്ട അങ്കണവാടിക്കു സമീപം താമസിക്കുന്ന ബൈജു (49) ആണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം. വീടിന്‍റെ പുറത്തുള്ള ഓടിട്ട ശുചിമുറിയിൽ കുളിക്കാൻ കയറിയാതായിരുന്നു ബൈജു. കനത്ത കാറ്റിലും മഴയിലും ശുചിമുറി തകർന്ന് ബൈജുവിന്‍റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി ശുചിമുറിയുടെ ചുമരുകൾ നീക്കി ബൈജുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കാറിന്‍റെ എന്‍ജിന്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ തീ പടർന്നു, കത്തി നശിച്ചത് വര്‍ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച കാര്‍

കോഴിക്കോട്: വര്‍ക്‌ഷോപ്പില്‍ നന്നാക്കാനായി നല്‍കിയ കാര്‍ കത്തിനശിച്ചു. കൊയിലാണ്ടി പെരുവട്ടൂരിലാണ് സംഭവം. ഫാസ്റ്റ് ട്രാക്ക് എന്ന പേരിലുള്ള സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആള്‍ട്ടോ കാറിന്‍റെ എന്‍ജിന്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ തീ പടരുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സ്ഥലത്ത് എത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പിഎം അനില്‍ കുമാര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത്, നിധി പ്രസാദ്, രജീഷ്, ഹോംഗാര്‍ഡ്…

Read More

കേരള സർവകലാശാല സെനറ്റ് ഹാളിന്റെ അകത്തും പുറത്തും സംഘർഷം; സ്ഥലത്ത് എസ്എഫ്ഐ- പോലീസ് കയ്യാങ്കളി; പ്രതിഷേധിച്ച് കെ എസ് യു പ്രവർത്തകരും

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം ഉള്‍പ്പെടുത്തിയത്. ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ നിലപാട് സ്വീകരിച്ചെങ്കിലും പൊലീസിന്റെ ശക്തമായ സുരക്ഷയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ സമയം സര്‍വകലാശാലയുടെ പുറത്ത് ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ, കെഎസ്‌യു സംഘടനകള്‍ അണിനിരന്നു. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷിക…

Read More

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമാ വിനീത് വിവാഹിതയായി

ട്രാൻസ്ജെൻഡർ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമാ വിനീത് വിവാഹിതയായി. സാമൂഹികമാധ്യമങ്ങളിലൂടെ സീമ തന്നെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. നിശാന്താണ് സീമയുടെ ജീവിതപങ്കാളി. കഴിഞ്ഞദിവസം ഇരുവരുമൊന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും സീമ പങ്കുവെച്ചിരുന്നു. വെള്ള ലെഹങ്കയാണ് സീമാ വിനീതിന്റെ വിവാഹവേഷം. പച്ചയും വെള്ളയും കല്ലുകൾ പതിച്ച മാലകളും കമ്മലും വളകളും അഴകിന് മാറ്റേകി. ലളിതമായ മേക്കപ്പാണുണ്ടായിരുന്നത്. സീമയോട് യോജിക്കും വിധം അതേ നിറത്തിലുള്ള കുർത്തയാണ് നിശാന്ത് ധരിച്ചത്. ഒപ്പം തന്റെ പ്രിയതമയ്ക്ക് സമാനമായി പച്ചയും വെള്ളയും മുത്തുകളുള്ള മാലയുമുണ്ടായിരുന്നു. സമൂഹമാധ്യമത്തിലെത്തി…

Read More

കാമുകന്റെ സഹായത്തോടെ സ്വന്തം അമ്മയെ കൊലപ്പെടുത്തി പതിനാറുകാരി; കാമുകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഹൈദരാബാദ്: കാമുകന്റെ സഹായത്തോടെ സ്വന്തം അമ്മയെ കൊലപ്പെടുത്തി പതിനാറുകാരി. തെലങ്കാനയിലെ മെഡ്ചാൽ ജില്ലയിലാണ് സംഭവം. 39 വയസുള്ള അഞ്ജലിയാണ് സ്വന്തം മകളാൽ കൊല്ലപ്പെട്ടത്. യുവതിയെ മകളും കാമുകനും ഇയാളുടെ സഹോദരനും ചേർന്ന് കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്നു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ജലിയുടെ മകളും കാമുകൻ പഗില്ല ശിവ (19)യും ഇയാളുടെ സഹോദരൻ പഗില്ല യശ്വന്തും(18) ആണ് അറസ്റ്റിലായത്. ഇവർ മൂന്നു പേരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മൂവരും ചേർന്ന് അഞ്ജലിയെ കഴുത്ത്…

Read More

ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ, സിപിഐയില്‍ നടപടി; നേതാക്കള്‍ക്ക് താക്കീത്

  തിരുവനന്തപുരം:സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖയില്‍ നടപടി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനേയും എറണാകുളം ജില്ല സെക്രട്ടറി കെ.എം ദിനകരനേയും താക്കീത് ചെയ്തു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിലാണ് തീരുമാനം. ഇരു നേതാക്കളുടേയും ഖേദ പ്രകടനം പരിഗണിച്ചാണ് നടപടി താക്കീതില്‍ ഒതുക്കിയത്. വിഷയത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ക്ഷുഭിതനായാണ് ബിനോയ് വിശ്വം സംസാരിച്ചത്.ആരും ഇക്കാര്യത്തില്‍ ന്യായീകരിക്കേണ്ടതില്ലെന്നും ഗുരുതരമായ തെറ്റാണ് സംഭവിച്ചതെന്നും തന്നെ സമൂഹത്തില്‍ മോശക്കാരനാക്കുന്ന രീതിയിലാണ് സംസാരമെന്നുമാണ് ബിനോയ് വിശ്വം യോഗത്തില്‍ പറഞ്ഞത്. ബിനോയ് വിശ്വത്തെ…

Read More

അടുത്ത ബസും ഒഴിവുള്ള സീറ്റുകളും അറിയാം; കെഎസ്ആർടിസി യാത്രാവിവരങ്ങൾ ചലോ മൊബൈൽ ആപ്പിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ‘ചലോ’ എന്ന മൊബൈൽ ആപ്പിൽ ലഭ്യമാകുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് അവിടേക്ക്‌ എത്തുന്ന അടുത്ത ബസിനെക്കുറിച്ചും അതിലെ ഒഴിവുള്ള സീറ്റുകളെക്കുറിച്ചും വിവരം ലഭിക്കും. ബസ് തിരഞ്ഞെടുത്ത് കയറുന്നതിനു മുൻപേ ടിക്കറ്റ് എടുക്കാനാകും. മൊബൈൽ ആപ്പിലെ ക്യുആർ കോഡ് കണ്ടക്ടറെ കാണിച്ച് ടിക്കറ്റ് വരവുവെക്കണം. കാഴ്ചപരിമിതർക്കും ഉപയോഗിക്കാൻ പാകത്തിൽ ആപ്പിൽ മാറ്റംവരുത്തും.ബസിൽ ടിക്കറ്റ് എടുക്കാൻ ഉപയോഗിക്കുന്ന സ്മാർട്‌ കാർഡുകളും മൊബൈൽ ആപ്പ് വഴി ചാർജ്‌…

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

ഇടുക്കി: ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ -26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.  അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ ജില്ലയിൽ പ്രവർത്തിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധാരണ പോലെ പ്രവർത്തിക്കാം. ഇവർക്ക് അവധി ബാധകമല്ല.  നാളത്തെ നഷ്ടപെടുന്ന പഠന സമയം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial