വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

ഇടുക്കി: ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ -26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.  അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ ജില്ലയിൽ പ്രവർത്തിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധാരണ പോലെ പ്രവർത്തിക്കാം. ഇവർക്ക് അവധി ബാധകമല്ല.  നാളത്തെ നഷ്ടപെടുന്ന പഠന സമയം…

Read More

നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഓൺലൈനിലൂടെ കത്തി വാങ്ങി ‘ആസൂത്രണം’; ദമ്പതികൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുമ്പടപ്പ് വഴിയകത്ത് വീട്ടില്‍ ആഷിക്കിന്റെ (30) കൊലപാതകത്തിൽ, സുഹൃത്തായ പള്ളുരുത്തി തോപ്പില്‍ വീട്ടില്‍ ഷഹാനയെ (32) യും ഭര്‍ത്താവ് ഷിഹാബി (39) നെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റുകളില്‍ മീന്‍ വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന ആഷിഖും ഷഹാനയുമായുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ആഷിക്കും ഷഹാനയും കുറച്ചു കാലമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഭർത്താവ് ഷിഹാബ്, ഷഹാനയെക്കൊണ്ട് ആഷിക്കിനെതിരെ പൊലീസിൽ പീഡന പരാതി…

Read More

പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം

പാലക്കാട് തച്ചനാട്ടുകരയിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി. ചോളോട് സ്വദേശിനിയായ ആശീർ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാർക്ക് കുറഞ്ഞത്തിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ പ്രശാന്തും ബന്ധുക്കളും ആരോപിച്ചു. ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂളിനെതിരെയാണ് പരാതി. ഒൻപതാം ക്ലാസിൽ ക്ലാസ് തുടങ്ങി മാസങ്ങൾ പിന്നിട്ട ശേഷം ഡിവിഷൻ മാറ്റിയിരുത്തി. സ്വന്തം കൈപ്പടയിൽ ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം…

Read More

തകരാർ പരിഹരിക്കാൻ ആയിട്ടില്ല; ബ്രിട്ടീഷ് യുദ്ധ വിമാനം F35 തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്നു; വാടക ഈടാക്കും

സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധ വിമാനം F35 ന്റെ തകരാർ പരിഹരിക്കാൻ ആയിട്ടില്ല. 10 ദിവസങ്ങളായി വിമാനത്താവളത്തിൽ തുടരുന്ന യുദ്ധവിമാനത്തിന് ബ്രിട്ടൻ വാടക നൽകേണ്ടിവരും. അറ്റകുറ്റപ്പണിക്കായി 40 ബ്രിട്ടീഷ് വിദഗ്ധസംഘം എത്തിയേക്കും. വിമാനത്തിന് CISF ന്റെ സുരക്ഷയും തുടരുകയാണ്. നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര എയർബെയിൽ തുടരുന്ന യുദ്ധവിമാനത്തിന് വാടക ഈടാക്കും. യുദ്ധവിമാനമായതുകൊണ്ട് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെ ആവും തുക നിശ്ചയിക്കുക. സാങ്കേതിക തകരാർ ഇനിയും പരിഹരിക്കാത്ത പശ്ചാത്തലത്തിൽ…

Read More

യൂണിഫോമിൽ കുത്തി വരച്ചത് ചോദ്യംചെയ്തു; പ്ലസ്ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദനം, കേസെടുത്ത് പൊലീസ്

പത്തനംതിട്ട ; പത്തനംതിട്ടയിൽ പ്ലസ്ടു വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ അഞ്ച് സഹപാഠികൾക്കെതിരെ കേസ്. യൂണിഫോമിന് പിന്നിൽ പേന ഉപയോഗിച്ച് കുത്തി വരച്ചത് ചോദ്യം ചെയ്ത പ്ലസ്ടു വിദ്യാർത്ഥിയെയാണ് സഹപാഠികൾ അഞ്ച് സഹപാഠികൾ ചേർന്ന് മർദ്ദിച്ചത്. സഹപാഠികളായ അഞ്ച് വിദ്യാർഥികൾക്കെതിരെ പെരുമ്പെട്ടി പൊലീസാണ് കേസെടുത്തത്. വിദ്യാർത്ഥിയുടെ മാതാവ് നൽകിയ പരാതിയിലാണ് പൊലീസ് ക്രിമിനൽ കേസെടുത്തത്. എഴുമറ്റൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ എഴുമറ്റൂർ ഊന്നുകല്ലിൽ പുത്തൻ വീട്ടിൽ അഭിനവ് പിള്ളയ്ക്കാണ് സഹപാഠികളുടെ മർദ്ദനം…

Read More

കനത്ത മഴയിൽ വീട്ടിലെ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂർ: കനത്ത മഴയിൽ വീട്ടിലെ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം. നെടുമ്പള്ളി വീട്ടില്‍ ബൈജു(49) ആണ് മരിച്ചത്. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം ഉച്ചയോടെയാണ് സംഭവം. വീടിന്റെ പുറത്തുള്ള ഓടിട്ട ശുചിമുറിയില്‍ കുളിക്കാന്‍ കയറിയാതായിരുന്നു ബൈജു. കനത്ത കാറ്റിലും മഴയിലും ശുചിമുറി തകര്‍ന്ന് ബൈജുവിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ശുചിമുറിയുടെ ചുമരുകള്‍ നീക്കി. തുടർന്ന് ബൈജുവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

വിഎസ് അച്ചുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്ചുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണെന്നും വിദഗ്‌ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. നേരത്തെ, ആരോഗ്യനില മെച്ചപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

Read More

എം.ആർ അജിത് കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കരുതെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: യുഡിഎഫിലേക്കുള്ള അടൂർ പ്രകാശിൻ്റെ ക്ഷണം തള്ളി സിപിഐ. അടൂർ പ്രകാശിൻ്റെ ക്ഷണം കേട്ട് ചിരിവന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മോദി സ്തുതി നടത്തുന്ന ആളുകൾ ബിജെപിയിലേക്ക് പോകാതിരിക്കാനാണ് കോൺഗ്രസ് നോക്കേണ്ടതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. എം.ആർ അജിത് കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കരുതെന്ന് ബിനോയ് വിശ്വം പറഞ്ഞു. തൃശൂർ പൂരത്തിനിടെ പ്രശ്നങ്ങളുണ്ടായപ്പോൾ മന്ത്രിയുടെ ഫോൺ ഒരു തവണ പോലും എടുക്കാത്ത ആളാണ് എം.ആർ അജിത് കുമാറെന്നും എന്നാൽ ആർഎസ്‌എസ് നേതാക്കളെ അദ്ദേഹം…

Read More

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും; ആളപായമില്ല

കൽപറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് സൂചന. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നല്ല മഴ തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നല്ല മഴയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് റിപ്പോർട്ടറിനോട് പറഞ്ഞു. ബെയ്‌ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. കളക്ടറുമായി സംസാരിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ സ്ഥലത്തുണ്ടെന്നും അദ്ദേഹം…

Read More

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും; ആളപായമില്ല

കൽപറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് സൂചന. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നല്ല മഴ തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നല്ല മഴയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് റിപ്പോർട്ടറിനോട് പറഞ്ഞു. ബെയ്‌ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. കളക്ടറുമായി സംസാരിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ സ്ഥലത്തുണ്ടെന്നും അദ്ദേഹം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial