ആര്‍എസ്എസ് ഭാരതാംബയ്ക്കും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍
കോട്ടയം: ആര്‍എസ്എസ് ഭാരതാംബയ്ക്കും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ആര്‍എസ്എസ് എന്ന അക്ഷരമെ ആളുകള്‍ക്ക് അറിയൂവെന്നും എന്താണ് ആര്‍എസ്എസ് എന്ന് ആളുകള്‍ക്ക് മനസ്സിലാക്കുന്നില്ലായെന്നും ഗവര്‍ണര്‍ പറഞ്ഞു. കോട്ടയത്തെ സേവാഭാരതിയുടെ പരിപാടിയില്‍ പ്രസംഗിക്കവെയായിരുന്നു ഗവര്‍ണറുടെ ആര്‍എസ്എസ് പുകഴ്ത്തല്ആരാണ് അധികാരത്തില്‍ എന്ന് നോക്കിയല്ല ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഭാരതമാതാവിനും ഭാരതമാതാവിന്റെ ജനങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ രാഷ്ട്രീയമല്ല ലക്ഷ്യം. സേവാഭാരതിയും ഈ ആശയത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈ ആശയം ഇപ്പോള്‍ ഉണ്ടായതല്ലായെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഭാരതാംബ വിവാദം തുടരുന്നതിനിടയിലാണ്…

