കീം റാങ്ക് ലിസ്റ്റ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ല, പുതുക്കിയ ഫലം ഇന്ന്

തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍. പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്നും നടപടികള്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ പൂര്‍ത്തീകരിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ‘കീം പരീക്ഷയില്‍ നേരത്തെ തുടര്‍ന്ന് പോയ രീതിയില്‍ നീതികേടുണ്ട്. ഇത് വ്യക്തമായതോടെ ബദല്‍ കണ്ടെത്താനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ പ്രോസ്‌പെക്ടസ് നിലവില്‍ വന്നതിന് ശേഷം മാറ്റം വരുത്തിയത് ശരിയായില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പഴയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക്…

Read More

ആറ്റിങ്ങലില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ എംഎഡിഎംഎ വേട്ട. ഒന്നേ കാല്‍ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രണ്ടുപേരെ ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുത്തു. വിദേശത്തു നിന്നും ബാഗേജില്‍ കടത്തിക്കൊണ്ടു വന്ന ലഹരിമരുന്നാണ് പിടികൂടിയത്. സഞ്ജു, നന്ദു എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് വര്‍ക്കല കല്ലമ്പലത്തുവെച്ച് വിദേശത്തു നിന്നും വന്നവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പൊലീസ് സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. പിന്തുടര്‍ന്ന കാര്‍ ചേസ് ചെയ്ത് പിടിച്ച് പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴം കൊണ്ടുവന്ന ബാഗേജില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ കടത്തിയത് കണ്ടെത്തിയത്. സഞ്ജു ഈ…

Read More

യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ കേസെടുത്തു കുന്നംകുളം കോടതി

കുന്നംകുളം : യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ അകാരണമായി മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ നാലു പോലീസുകാർക്കെതിരെ കേസെടുത്ത് കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. നിയമ ചരിത്രത്തിലെ തന്നെ വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പോലീസുക്കാരെ പ്രതികളാക്കി കേസെടുക്കുന്നത്.2023 ഏപ്രിൽ മാസം അഞ്ചാം തീയതി ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം…

Read More

കീം റാങ്ക് പട്ടിക: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി; വിധിക്ക് സ്റ്റേയില്ല

കൊച്ചി : കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷൻ ബെഞ്ച് വിധിയിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി. ഇതോടെ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന സാധിക്കാത്ത സ്ഥിതിയായി. പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്ന സിഗിംൾ ബെഞ്ചിന്‍റെ കണ്ടെത്തൽ ഡിവിഷൻ ബെഞ്ച് ശരിവച്ചു. 2011 മുതലുള്ള മാനദണ്ഡം അനുസരിച്ച്…

Read More

മുടി വെട്ടാൻ ആവശ്യപ്പെട്ടു; സ്കൂൾ പ്രിൻസിപ്പലിനെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ കുത്തിക്കൊന്നു

ഹരിയാന: സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. മുടി വെട്ടാൻ വിദ്യാർത്ഥികളോടാവശ്യപ്പെട്ടതിന്റെ ദേഷ്യത്തിനാണ് പ്രിൻസിപ്പലിനെ ആക്രമിച്ചത്. പ്രായപൂർത്തിയാകാത്ത രണ്ടു വിദ്യാർത്ഥികളാണ് കൃത്യം നടത്തിയത്. വിദ്യാർത്ഥികളോട് ശരിയായ മുടി വെട്ടി സ്കൂളിൽ വരാനും അച്ചടക്കം പാലിക്കാനും പ്രിൻസിപ്പൽ ജഗ്ബീർ സിംഗ് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അമിത് യശ്വർധൻ ഹൻസി പറഞ്ഞു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് വെച്ച് പ്രിൻസിപ്പലിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തെത്തുടർന്ന് സ്കൂൾ ജീവനക്കാർ പ്രിൻസിപ്പലിനെ ഹിസാറിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക്…

Read More

‘മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ’ ഫീച്ചറുമായി ജിമെയിൽ; ഇൻബോക്സ് ഇനി കൂടുതൽ വൃത്തിയാക്കാം

        ഇമെയിൽ ഇൻബോക്സുകൾ പലർക്കും തലവേദനയാണ്. ആവശ്യമില്ലാത്ത നൂറുകണക്കിന് പ്രൊമോഷണൽ മെയിലുകളും വാർത്താക്കുറിപ്പുകളും കൊണ്ട് ഇൻബോക്സ് നിറയുന്നത് സാധാരണമാണ്. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരവുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുകയാണ്, ‘മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ’ എന്ന പുതിയ ഫീച്ചറിലൂടെ. ഏറെ നാളത്തെ പരീക്ഷണങ്ങൾക്കും കാത്തിരിപ്പിനും ശേഷം ഈ പുത്തൻ ഫീച്ചർ ഇപ്പോൾ ആൻഡ്രോയിഡ്, iOS, വെബ് എന്നിവയുൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. ഇത് ജിമെയിൽ ഉപയോക്താക്കൾക്ക് അവരുടെ ഇൻബോക്സിൽ അടിഞ്ഞുകൂടുന്ന അനാവശ്യ ഇമെയിലുകളെ നിയന്ത്രിക്കാൻ വലിയൊരു സഹായമാകും. നിങ്ങൾ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള…

Read More

മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്‌ഥലം പരിശോധിച്ച ഡോക്ടർ അറിയിച്ചു.

Read More

എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവതിയും യുവാവും പിടിയില്‍

കൊച്ചി : എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവതിയും യുവാവും കൊച്ചിയില്‍ പിടിയില്‍. ലക്ഷദ്വീപ് സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ് എന്നിവരാണ് പിടിയിലായത്. ഐടി ജീവനക്കാരാണ് ഇരുവരും. ഇവിരില്‍ നിന്ന് നാല് ഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തു.പള്ളിമുക്കിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം ഇന്നലെ 20.55 ഗ്രാം വരുന്ന…

Read More

പോലീസിനെ വെട്ടിച്ച് കാറിൽ യുവാക്കളുടെ മരണപ്പാച്ചിൽ; ചക്രം ഊരിത്തെറിച്ചിട്ടും ഓടിച്ചത് 8 കിലോമീറ്റർ

അമ്പലപ്പുഴ : സിനിമാരംഗങ്ങളെ അതിശയിക്കുന്ന രീതിയിൽ ദേശീയപാതയിലൂടെ രാത്രിയിൽ യുവാക്കളുടെ മരണപ്പാച്ചിൽ. തടയാൻനിന്ന പോലീസിന്റെ ജീപ്പിലുരസിയിട്ടും നിർത്താതെ പാഞ്ഞ കാറിന്റെ പിന്നിലെ ഒരു ചക്രം ഊരിപ്പോയി. എന്നിട്ടും നിർത്താത്ത കാർ എട്ടു കിലോമീറ്റർ പിന്നിട്ട് നിന്നതോടെ ഇവർ പിടിയിലായി. മദ്യലഹരിയിലായിരുന്നു സംഘമെന്ന് പോലീസ് പറഞ്ഞു. ഓച്ചിറ ചങ്ങംകുളങ്ങര ഗൗരി ഭവനത്തിൽ ആദർശ് (23), കരുനാഗപ്പള്ളി സ്വദേശികളായ പ്രവീൺ നിവാസിൽ പ്രവീൺ (25), ആലിൻകടവ് പുന്നമൂട്ടിൽ അഖിൽ (26), ദിലീപ് ഭവനത്തിൽ സഞ്ജയ് (25), ഷിനാസ് മൻസിലിൽ നിയാസ്…

Read More

കൊച്ചിയിൽ ലഹരിവേട്ട, എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ

കൊച്ചി : എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ. റിൻസി, യാസിർ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 22.55 ​ഗ്രാം എംഎഡിഎംഎയാണ് പിടിച്ചെടുത്തത്. കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്ളാറ്റിൽനിന്നാണ് ഇരുവരും പിടിയിലായത്. റിൻസിയും യാസിറും കോഴിക്കോട് സ്വദേശികളാണ്. കസ്റ്റഡിയിലെടുത്ത ഇരുവരേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവർക്ക് എവിടെനിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. നാട്ടിൽത്തന്നെയുള്ള ഒരാളിൽനിന്നാണ് രാസലഹരി വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇരുവരും ഫ്ളാറ്റ് വാടകയ്ക്കെടുത്ത് താമസിച്ച് വരികയാണ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial