ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന രാജ്ഭവൻ നിർദേശം അവഗണിച്ച് കൃഷി വകുപ്പ്
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന രാജ്ഭവൻ നിർദേശം അവഗണിച്ച് കൃഷി വകുപ്പ്. ഇതോടെ രാജ്ഭവിനിൽ നിശ്ചയിച്ചിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിവകുപ്പ് മാറ്റി. ആർഎസ്എസിൽ ആചരിക്കുന്ന ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കണമെന്ന രാജ്ഭവൻ നിലപാടിനെ തുടർന്നാണ് തീരുമാനം. ഇത് സർക്കാർ പരിപാടിയിൽ ഉൾപ്പെടുന്നതല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചു. പരിപാടി നടത്തണമെങ്കിൽ ഇത് നിർബന്ധമെന്ന് രാജ്ഭവൻ നിലപാടെടുത്തു. തുടർന്ന് അവസാന നിമിഷമാണ് രാജ്ഭവൻ പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയത്. ഇതേ തുടർന്നാണ് സർക്കാർ പരിപാടി…

