മുൻ വൈരാഗ്യം, ബൈക്ക് യാത്രികരെ  കാറിൽ പിന്തുടർന്നെത്തി വധിക്കാൻ ശ്രമിച്ചു; ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ

            തിരുവനന്തപുരം: അരുവിക്കര ഇരുമ്പയിൽ യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. അരുവിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശികളായ കിരൺ വിജയ് ( 27), അഭിലാഷ് എന്ന കിണ്ടർ അപ്പു  (27 ) വട്ടിയൂർക്കാവ്  മണ്ണറക്കോണം സ്വദേശി സുജിത്ത് ( 38) , വട്ടിയൂർക്കാവ്  കൊടുങ്ങാന്നൂർ സ്വദേശി അരുൺ കുമാർ (30)  എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ 21 നായിരുന്നു സംഭവം. ഇരുമ്പ സ്വദേശികളായ ബിനു, രാജീവ്…

Read More

ക്ഷേത്രത്തിനുള്ളില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതി പോലീസ് പിടിയിൽ

ക്ഷേത്രത്തിനുള്ളില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കുട്ടിയുടെ അയല്‍ക്കാരന്‍ കൂടിയായ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മേയ് 18 നായിരുന്നു സംഭവം. വീടിന് സമീപത്തെ ക്ഷേത്രത്തിനു പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതിയായ പവിത്ര ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ മുത്തശ്ശിയെ കണ്ട് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടർന്ന് ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും പ്രതി…

Read More

ദേശീയപാതയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം.

തൃശൂർ: വട്ടക്കല്ല് ദേശീയപാതയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. യുവാവിന് ദാരുണാന്ത്യം. പീച്ചി സ്വദേശി കൊണ്ടുവാറ അശോകൻ്റെ മകൻ 24 കാരനായ അനൂപ് ആണ് മരിച്ചത്. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിലാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്പീഡ് ട്രാക്കിലാണ് ഓട്ടോറിക്ഷ മറിഞ്ഞുകിടന്നിരുന്നത്. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയ്ക്കുള്ളിൽ അനൂപ് കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് മറ്റു വാഹന യാത്രക്കാരും ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് അനൂപിനെ പുറത്തെടുക്കുകയായിരുന്നു. തൃശ്ശൂർ ജില്ലാ…

Read More

വിലങ്ങാട് നാളെ ഹർത്താൽ; കോൺഗ്രസും ബിജെപിയുമാണ് ഹർത്താൽ പ്രഖ്യാപിച്ചത്

കോഴിക്കോട്: കോഴിക്കോട്ടെ വിലങ്ങാട് നാളെ ഹർത്താൽ. കോൺഗ്രസും ബിജെപിയുമാണ് ഹർത്താൽ പ്രഖ്യാപിച്ചത്. പ്രളയ ദുരിതബാധിതരോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു മണിവരെയായിരിക്കും ഹർത്താൽ. വില്ലേജ് ഓഫീസിൽ പ്രതിഷേധക്കാർ നടത്തിയ കുത്തിയിരിപ്പ് സമരത്തിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ വില്ലേജ് ഓഫീസിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കടക്കാൻ ശ്രമിക്കുന്നത് തടയുന്നതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ വില്ലേജ് ഓഫീസറെയും തഹസിൽദാരെയും തടയുന്നതടക്കമുള്ള പ്രതിഷേധങ്ങളുണ്ടായിരുന്നു. മുണ്ടക്കൈ ദുരന്തത്തോടൊപ്പം സംഭവിച്ചതിനാൽ വിലങ്ങാടിന് വേണ്ടത്ര…

Read More

ഭാര്യ പിണങ്ങിപോകാൻ കാരണം അച്ഛനാണെന്ന വിരോധം കൊണ്ട് അച്ഛനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവും പിഴയും

കൊല്ലം: തന്റെ ഭാര്യ പിണങ്ങിപോകാൻ കാരണം അച്ഛനാണെന്ന വിരോധം കൊണ്ട് അച്ഛനെ കൊലപ്പെടുത്തിയ മകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടയ്ക്കപുറം മുറിയില്‍ കൃഷ്ണഭവനം കൃഷ്ണന്‍കുട്ടിനായരെ കൊന്ന കേസില്‍ മകന്‍ ആശാകൃഷ്ണനെ(43)യാണ് ശിക്ഷിച്ചത്. കൊല്ലം അഞ്ചാം അഡീഷണല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്. 2023 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ പിണങ്ങിപ്പോയതിനു കാരണം അച്ഛനാണെന്നു പറഞ്ഞ് വഴക്കിട്ടു. മാപ്പുപറഞ്ഞ് ഭാര്യയെ…

Read More

പെൺകുട്ടിയെ കാണുന്നില്ലെന്ന് പറഞ്ഞ് ലഭിച്ച പരാതി അന്വേഷിച്ച്  ചെന്ന പോലീസ് കഞ്ചാവുകേസ് പ്രതിയെ പിടികൂടി

കോഴിക്കോട്: പെൺകുട്ടിയെ കാണുന്നില്ലെന്ന് പറഞ്ഞ് ലഭിച്ച പരാതി അന്വേഷിച്ച് ചെന്ന പോലീസ് കഞ്ചാവുകേസ് പ്രതിയെ പിടികൂടി. കഞ്ചാവ് പിടികൂടുന്നതിനിടയില്‍ പോലീസിന്‍റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട യുവാവാണ് തിരുവനന്തപുരത്ത് പോലീസിന്റെ പിടിയിലായത്. കുറ്റ്യാടി അടുക്കത്ത് സ്വദേശി ആശാരിക്കണ്ടി അമീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പേരാമ്പ്ര പാലേരി കടുക്കാംകുഴി വോളീബോള്‍ കോര്‍ട്ടിന് സമീപം വാടക വീട്ടില്‍ താമസിച്ചുവരുകയായിരുന്നു. ഈ വീട്ടില്‍ നിന്നുമാണ് കഞ്ചാവ് ലഭിച്ചത്. എന്നാല്‍ പോലീസിനെ കബളിപ്പിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം…

Read More

രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വളർത്തു നായ കടിച്ചു കൊന്നു

വാഷിങ്ടൺ: മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിന് നേരെ വളർത്തുനായയുടെ ആക്രമണം ന്യൂയോർക്കിൽ വളർത്തുനായയുടെ കടിയേറ്റ് ഒരുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ലോങ് ഐലൻഡ് സിറ്റിയിലെ 12-ാം സ്ട്രീറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുഞ്ഞ് ഉറങ്ങുന്ന സമയത്ത് ജർമ്മൻ ഷെപ്പേർഡ്-പിറ്റ് ബുൾ സങ്കരയിനത്തിൽപ്പെട്ട നായ അക്രമാസക്തനാകുകയായിരുന്നു. സംഭവത്തിൽ മാതാവാണ് പൊലീസിന് മൊഴി നൽകിയത്. ന്യൂയോ‍ർക്കിൽ നടന്ന അതിദാരുണമായ സംഭവത്തിൽ അനിമൽ കൺട്രോൾ വിഭാഗം നായയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ മാതാപിതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ ആർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല….

Read More

കാമുകന്റെ ആഗ്രഹം നിറവേറ്റാൻ കാമുകി നടത്തിയത് മോഷണം

കാമുകന്റെ ആഗ്രഹം നിറവേറ്റാൻ കാമുകി നടത്തിയത് മോഷണം. ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിയിലാണ് കാമുകന്റെ ആഗ്രഹങ്ങൾ നിറവേറ്റാനായി കാമുകി വ്യത്യസ്തമായ മാർഗം സ്വീകരിച്ചത്. കാമുകനു വേണ്ടി മോഷ്ടാവായ കാമുകിയുടെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിമാറിയിരിക്കുകയാണ്. പല വീടുകളിലും ശുചീകരണവും മറ്റുമായി വീട്ടുജോലി ചെയ്ത് ജീവിക്കുന്ന ആരിവയാണ് ആ കാമുകി ഒരു വീട്ടിൽ നിന്നും അവൾക്ക് പ്രതിമാസം 800 രൂപ കിട്ടും. ആരിവയുടെ കാമുകനാണ് അരുൺ. ഇരുവരുടെയും പ്രണയം നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോൾ തന്‍റെ പ്രിയതമന്‍റെ ആഗ്രഹങ്ങൾ നിറവേറ്റാൻ ഈ…

Read More

45കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും വളര്‍ത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.

തിരുവനന്തപുരം: ഇലകമണ്‍ പഞ്ചായത്തിലെ തോണിപ്പാറയില്‍ 45കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും വളര്‍ത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. അയിരൂര്‍ തോണിപ്പാറ സ്വദേശി സനല്‍(36)ആണ് അറസ്റ്റിലായത്. മേയ് നാലിനായിരുന്നു സംഭവം. സമീപവാസിയായ രഞ്ജിത്തിനെ മുന്‍വൈരാഗ്യമുള്ള സനല്‍ ആക്രമിക്കുകയായിരുന്നു. വര്‍ക്കലയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്. റോഡിലെ കല്ലില്‍ തട്ടിവീണ രഞ്ജിത്തിനെ സനല്‍ വീടിന്റെ അടുക്കള ഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. നിലത്തു വീണപ്പോള്‍ അടിവയറ്റില്‍ ചവിട്ടുകയും വീട്ടിലെ പിറ്റ്ബുള്ളിനെ  ഉപയോഗിച്ച് കടിപ്പിച്ച ശേഷം കത്തിയുപയോഗിച്ചു പരിക്കേല്‍പ്പിച്ചെന്നുമാണ്…

Read More

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആദിവാസി യുവാവ് സിജുവിനെ അര്‍ധനഗ്നനാക്കിയാണ് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ആദിവാസി യുവാവായ സിജുവിനെ കൈകള്‍ കെട്ടി പോസ്റ്റില്‍ കെട്ടിയിട്ടാണ് പ്രതികള്‍ മര്‍ദിച്ചത്. പുലര്‍ച്ചെ ഷോളയൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial