പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പൂച്ചയ്ക്കെതിരെ കേസ്; ഉടമയെത്തി ജാമ്യത്തിൽ ഇറക്കി

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടത്തിയതിന് പൂച്ചയ്‌ക്കെതിരെ കേസ് എടുത്തെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ, സംഭവം സത്യമാണ്. കേള്‍ക്കുമ്പോള്‍ ഒരു കൗതുകമൊക്കെ തോന്നുമെങ്കിലും ഇങ്ങനെ ഒരു പൂച്ചയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരിക്കുകയാണ് തായ്‌ലൻഡ് പോലീസ്. തായ്‌ലന്‍ഡിലെ ബാങ്കോക്കിലാണ് പൂച്ചയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം നടന്നത്. സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയ ഈ സംഭവം പൊലീസ് ഓഫീസറായ ഡാ പരിന്ദ പകീസുക് ആണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തെരുവില്‍ നിന്ന് കണ്ടെത്തിയ പൂച്ചയെ പൊലീസുകാര്‍ തന്നെയാണ് സ്‌റ്റേഷനിലേക്ക്…

Read More

നടൻ ഉണ്ണി മുകുന്ദനെതിരെ പരാതി

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസിലും ഫെഫ്കയിലും പരാതി നല്‍കി മാനേജർ പ്രവീണ്‍ കുമാർ. ഡിഎല്‍എഫ് ഫ്ലാറ്റില്‍ വെച്ച്‌ തന്നെ മർദിച്ചു എന്നാരോപിച്ചാണ് മാനേജർ പരാതി നല്‍കിയിരിക്കുന്നത്.പൊലീസിന് പുറമെ സിനിമ സംഘടനയായ ഫെഫ്കയിലും മാനേജർ പരാതി നല്‍കിയിട്ടുണ്ട്.ഇൻഫോപാർക്ക് പൊലീസ് പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തി.

Read More

മോഹൻലാല്‍ നായകനായ തുടരും സിനിമയുടെ ഒടിടി സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

മോഹൻലാല്‍ നായകനായ തുടരും സിനിമയുടെ ഒടിടി സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു.മലയാളത്തിലെ ചരിത്ര വിജയമായി മാറിയ ഫാമിലി  ത്രില്ലർ ചിത്രം ‘തുടരും’ മെയ് 30 മുതൽ ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തി ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാല്‍ നായകനായ തുടരും 232.25 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100…

Read More

മലപ്പുറത്ത് കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

മലപ്പുറം: മലപ്പുറം ജില്ലയിലെ വാഴക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. വാഴക്കാട് മപ്രം സ്വദേശി മുഹമ്മദലിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ കിണർ കുറേശ്ശെയായി ഇടിഞ്ഞു താഴുകയായിരുന്നു. “രാവിലെ എഴുന്നേറ്റ് മോട്ടോർ ഇട്ടു. കുറേ നേരമായിട്ടും വെള്ളം കയറിയില്ല. തുടർന്ന് ഓഫാക്കി. പോയി നോക്കിയപ്പോൾ കിണറ്റിലെ വെള്ളം ആകെ കലങ്ങിക്കിടക്കുകയായിരുന്നു. എന്തോ ശബ്ദം കേട്ട് വീണ്ടും നോക്കി. നോക്കിനിൽക്കെ കിണർ കുറേശ്ശെ കുറേശ്ശെയായി ഇടിഞ്ഞ് പൂർണമായും താഴ്ന്നുപോയി”- വീട്ടുകാർ പറഞ്ഞു. അതേസമയം അടുത്ത…

Read More

കോഴിക്കോട് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂളുകൾ തുറക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ

കോഴിക്കോട്: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂളുകൾ തുറക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന നിർദ്ദേശം പാലിക്കാത്ത കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകളിലാണ് ക്ലാസുകള്‍ ആരംഭിക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്‌കൂളുകളിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകര്‍…

Read More

കേരളത്തിൽ വരുന്ന അഞ്ച് ദിവസം ശക്തമായ മഴയും കാറ്റും

തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ച് ദിവസം ശക്തമായ മഴയും കാറ്റും. പുതിയ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാറാത്തവാഡക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദമാണ് ശക്തമായ മഴയ്ക്കും കാറ്റിനും കാരണം. മേയ് 27 ഓടെ മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും 30 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതുണ്ടെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…

Read More

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പി വി അൻവറിന് ടിഎംസി ദേശീയ നേതൃത്വം അനുമതി നൽകി

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ‌ പി.വി അൻവറിന് ടിഎംസി ദേശീയ നേതൃത്വം അനുമതി നല്‍കി.മത്സരിക്കുന്ന കാര്യം അൻവറിന് തീരുമാനിക്കാമെന്ന് ടിഎംസി നേതൃത്വം അറിയിച്ചു. സ്ഥാനാർഥിയാകണോ എന്ന കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ അനുമതിക്കായി അൻവർ കാത്തുനില്‍ക്കേണ്ട കാര്യമില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. പി.വി അൻവറിന്റെ എതിർപ്പ് തള്ളിയാണ് ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരില്‍ മത്സരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചത്. ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ഇന്ന് രാവിലെ അൻവർ പരസ്യമായി രംഗത്തെത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കണം എന്ന ആവശ്യമാണ് അൻവർ പ്രധാനമായും യുഡിഎഫ് നേതൃത്വത്തിന് മുന്നില്‍വെച്ചത്….

Read More

ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി, ചെറിയകടവ്, കൈതവേലി പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം

ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി, ചെറിയകടവ്, കൈതവേലി പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം. കടൽ ഭിത്തി തകർന്നു കിടക്കുന്ന ഈ പ്രദേശങ്ങളിലുള്ള വീടുകളിൽ കടൽ വെള്ളം ഇരച്ചു കയറി. വഴികൾ വെള്ളം മൂടി. തീരദേശ ഹൈവെ കണ്ണമാലി മുതൽ വടക്കോട്ട് സൗദി വരെ കടൽവെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഇരുചക്രവാഹനങ്ങളിൽ ഈ പ്രദേശത്തുകൂടി യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. നിരവധി ഇരുചക്രവാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കവെ വെള്ളം കയറി നിന്നുപോയത്. ഈ മേഖലയിലെ ജനങ്ങൾ കഴിഞ്ഞ ദിവസം കടലിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ‘കല്ലില്ലെങ്കിൽ കടലിലേക്ക്’…

Read More

കടലിൽ വീണ കണ്ടെയ്നറുകളിൽ ശക്തികുളങ്ങര തീരത്ത് അടിഞ്ഞ ചുവന്ന കണ്ടെയ്നറിൽ നിന്ന് തേയിലപ്പൊടിയും കരയ്ക്ക് അടിഞ്ഞു

കൊല്ലം: അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിൽനിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ ശക്തികുളങ്ങര തീരത്ത് അടിഞ്ഞ ചുവന്ന കണ്ടെയ്നറിൽ നിന്ന് തേയിലപ്പൊടിയും കരയ്ക്ക് അടിഞ്ഞു. ചൈന ഗ്രീൻ ടീ ആണ് ഈ കണ്ടെയ്നറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. തേയിലയുടെ മണവും വരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഒരു കണ്ടെയ്നറിൽ മാത്രമേ തേയില ഉള്ളൂവെന്നും ബാക്കിയെല്ലാം ശൂന്യമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. കപ്പലിനകത്ത് സൂക്ഷിക്കുന്ന 28 പേർക്ക് സഞ്ചരിക്കാവുന്ന റെസ്ക്യൂ ബോട്ടും ഈ ഭാഗത്ത് തന്നെ അടിഞ്ഞിട്ടുണ്ട്. കൊല്ലം ജില്ലയിലെ…

Read More

നിലമ്പൂരിൽ ഒറ്റ പേര്; ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും

മലപ്പുറം : നിലമ്പൂരില്‍ ഒറ്റപ്പേരിലേക്ക് യുഡിഎഫ്. ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. പിവി അൻവർ ഉയർത്തുന്ന സമ്മർദ്ദത്തിന് യുഡിഎഫ് വഴങ്ങിയില്ല.ഇതോടെയാണ് സാധ്യത ആര്യാടൻ ഷൗക്കത്തിലേക്ക് തന്നെ ചുരുങ്ങിയത്. ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. അവസാന നിമിഷം വി എസ് ജോയിക്ക് വേണ്ടി പിവി അൻവർ നടത്തിയ വിലപേശലിന്റെ വഴങ്ങേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന നേതാക്കള്‍ വിഎസ് ജോയിയുമായി സംസാരിച്ചു. പാർട്ടി സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ നല്‍കുമെന്ന് ജോയി ഉറപ്പ് നല്‍കി. ഇന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial