പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത് 4.62 ലക്ഷം വിദ്യാർഥികൾ; 24 ന് ട്രയൽ അലോട്ട്മെൻ്റ്
ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പിക്കാനുള്ള സമയം ചൊവ്വാഴ്ച വൈകുന്നേരം പൂർത്തിയായിരുന്നു. ആകെ 4,62,116 അപേക്ഷകളാണ് ലഭിച്ചത്. 82,271 അപേക്ഷകരുള്ള മലപ്പുറം ജില്ലയാണു മുന്നിലുള്ളത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്- 12,133. ഇത്തവണ എസ്എസ്എൽസി പരീക്ഷജയിച്ചവരുടെ അപേക്ഷകൾ 4,29,603 ആണ്. സിബിഎസ്ഇ- 23,075, ഐസിഎസ്ഇ- 2304, മറ്റുള്ളവർ- 7, 134, മോഡൽ റസി. സ്‌കൂൾ പ്രവേശനം- 1,850. 24-ന് ട്രയൽ അലോട്‌മെന്റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്‌മെന്റ് ജൂൺ രണ്ടിനാണ്. 17,675 അപേക്ഷകൾ കുറഞ്ഞു സേ പരീക്ഷയിലൂടെ…

