കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ ആത്മഹത്യ; എസ്എച്ച്ഒ മുതല്‍ മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് കുടുംബം
കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസ് ആത്മഹത്യ ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും നീതി കിട്ടിയില്ലെന്ന് കുടുംബം. സ്എച്ച്ഒ മുതല്‍ മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജിക്കെതിരെ കേസെടുത്തിട്ടില്ലെന്നും ഭാര്യ മേരിക്കുട്ടി സാബു പറഞ്ഞു. സഹായിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മേരിക്കുട്ടി പറഞ്ഞു. മരിച്ച സമയത്ത് സഹായിക്കാമെന്ന് പറഞ്ഞെത്തിയ നേതാക്കളെല്ലാം പിന്‍മാറി. സഹായിക്കാന്‍ ആരങ്കിലും വന്നാല്‍ തന്നെ കൊന്നാലും പോരാടാന്‍ തയ്യാറാണ്. സാബുവിനെ ഭീഷണിപ്പെടുത്തിയ…

