ട്രക്ക് ഇടിച്ചു മരിച്ച 60 കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ സഞ്ചിയിൽ പെറുക്കിയെടുക്കാൻ മകനോട് ആവശ്യപ്പെട്ടെന്ന് ആരോപണം
കൊൽക്കത്ത: ട്രക്ക് ഇടിച്ചു മരിച്ച 60 കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ സഞ്ചിയിൽ പെറുക്കിയെടുക്കാൻ മകനോട് ആവശ്യപ്പെട്ടെന്ന് ആരോപണം. പശ്ചിമ ബംഗാളിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. പുർബ ബർധമാൻ ജില്ലയിലെ ഗുസ്‌കരയിലുണ്ടായ അപകടത്തിൽ പ്രാദേശിക ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനായ 60 കാരൻ പ്രദീപ് കുമാർ ദാസ് ആണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ 60 കാരൻ കല്ലുകൾ കൊണ്ടുപോകുന്ന ട്രക്ക് ഇടിച്ചു മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുസ്‌കര മുനിസിപ്പാലിറ്റിയിലെ സിരിഷ്ടൊല്ല നിവാസിയായിരുന്നു പ്രദീപ്. മരണവാർത്ത…

