പഞ്ചാബിലെ അമൃത്സറിലെ അഞ്ച് ഗ്രാമങ്ങളിലായി വ്യാജ മദ്യം കഴിച്ച് 14 പേർ മരിച്ചു. നിരവധി പേരുടെ നില ഗുരുതരം
ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിലെ അഞ്ച് ഗ്രാമങ്ങളിലായി വ്യാജ മദ്യം കഴിച്ച് 14 പേർ മരിച്ചു. നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. പ്രദേശത്തെ ഇഷ്ടിക ചൂളകളിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നവരാണ് ഇരകളെന്നും റിപ്പോർട്ടുണ്ട്. ഭംഗാലി, പതൽപുരി, മാരാരി കലൻ, തെരേവാൾ, തൽവണ്ടി ഗുമാൻ എന്നീ അഞ്ച് ഗ്രാമങ്ങളിലാണ് മരണം സംഭവിച്ചത്. അവരിൽ പലർക്കും ഛർദ്ദി ഉൾപ്പെടെയുള്ള ഗുരുതരമായ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ…

