സ്വർണ വില കൂടി; പവന് 320 രൂപ വർദ്ധിച്ചു

സംസ്ഥാനത്ത് സ്വർണ വിലയിൽ  വർദ്ധനവ്.ഏഴുദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില കൂടിയത്. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8,980 രുപയും പവന് 71840 രൂപയുമായാണ് ഉയര്‍ന്നത്. ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയും ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയുമായിരുന്നു. ഏപ്രില്‍ 22നായിരുന്നു സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വില. അന്ന് 74,320 രൂപയിലേക്കാണ് സ്വര്‍ണം കുതിച്ചത്. തുടര്‍ന്നുള്ള രണ്ട് ദിവസം വിലയിടിഞ്ഞു. പിന്നീട്…

Read More

സിപിഐ കുണ്ടറ മണ്ഡലം സമ്മേളനം വാക്കേറ്റം; മൂന്ന് നേതാക്കളെ സസ്പെൻ്റ് ചെയ്തു

കൊല്ലം: കുണ്ടറ മണ്ഡലം സമ്മേളനത്തിനിടെയുണ്ടായ വാക്കേറ്റത്തിലും തർക്കത്തിലും മൂന്ന് നേതാക്കളെ സസ്പെൻറ് ചെയ്ത് സിപിഐ. ജില്ലാ കൗൺസിൽ അംഗം എ ഗ്രേഷ്യസ്, മുൻ മണ്ഡലം സെക്രട്ടറി സുരേഷ് കുമാ‍ർ, മണ്ഡലംകമ്മിറ്റി അംഗം വാൾട്ട‍‍ർ എന്നിവ‍‍‍ർക്കെതിരെയാണ് നടപടി. ഇന്നലെ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലായിരുന്നു നടപടിയെടുത്തത്. കഴിഞ്ഞ ദിവസം മണ്ഡലം സെക്രട്ടറിയെ തിരഞ്ഞെടുക്കുമ്പോഴാണ് സമ്മേളനത്തിൽ തർക്കം ഉടലെടുത്തത്. കൊല്ലം ജില്ലയിലെ സിപിഐയുടെ ആദ്യ മണ്ഡലം സമ്മേളനമായിരുന്നു കുണ്ടറയിലേത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജില്ലാ നേതൃത്വം സേതുനാഥിന്റെ പേര് നിർദേശിച്ചതാണ് തർക്കത്തിൽ…

Read More

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരവാദികളില്‍ ഒരാള്‍ പാക് സൈന്യത്തിലെ കമാൻഡോയെന്ന് വിവരം ; ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്കറിൽ ചേർന്നു

ഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരവാദികളില്‍ ഒരാള്‍ പാക് സൈന്യത്തിലെ കമാൻഡോയെന്ന് വിവരം. ഒന്നര വർഷം മുമ്പ് രണ്ട് പാകിസ്താനി ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിരുന്നു ഇതിലൊരാളായ ഹാഷിം മൂസയാണ് പാകിസ്താൻ സൈനികനായിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇയാള്‍ പാക്സൈന്യത്തിന്റെ പാരാ കമാൻഡോ ആയിരുന്നുവെന്നാണ് വിവരങ്ങള്‍. ഇയാള്‍ പാക് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നു. ഇയാളെ പിന്നീട് ലഷ്കറെ തോയ്ബ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇയാളാണ് പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാള്‍. മൂസ 2024 ഒക്ടോബറില്‍ നടന്ന സോനാമാർഗ് ടണല്‍ ആക്രമണത്തില്‍…

Read More

സ്വർണ കച്ചവടത്തിൽ ആരോപണം നേരിടുന്ന യൂത്ത് ലീഗ് നേതാവ് ബിജെപിയിൽ

മലപ്പുറം : മലപ്പുറം ജില്ലയിലെ എആര്‍ നഗര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നേതാവ് ബിജെപിയിലേക്ക്. എംഎസ്എഫ് മണ്ഡലം നേതാവും എആര്‍ നഗര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹിയുമായ അദ്‌നാന്‍ ഒസിയാണ് ബിജെപിയില്‍ ചേരുന്നതിന്റെ ഭാഗമായി സംസ്ഥാന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ബിജെപി സംസ്ഥാന നേതാക്കളായ എംടി രമേശ്, പികെ കൃഷ്ണ ദാസ്, വേങ്ങര മണ്ഡലം ബിജെപി പ്രസിഡന്റ് തുടങ്ങിയവര്‍ക്കൊപ്പം ഇരിക്കുന്ന ഫോട്ടോ അദ്‌നാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ചില തീരുമാനങ്ങള്‍ നല്ലതിന് എന്ന തലക്കെട്ടോട് കൂടിയാണ്…

Read More

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു

Read More

ഷാജി എൻ കരുണിന് സാംസ്കാരിക കേരളം ഇന്ന് വിട നൽകും; സംസ്കാരം വൈകിട്ട് 4 മണിക്ക്

തിരുവനന്തപുരം: സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. രാവിലെ 10 മുതല്‍ 12.30 വരെ കലാഭവനില്‍ പൊതുദര്‍ശനമുണ്ടാകും. സിനിമ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തും. ഇന്നലെ വഴുതക്കാട് വസതിയില്‍ എത്തി വിവിധ മേഖലയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാജി എന്‍ കരുണ്‍ ഇന്നലെ വൈകിട്ട്…

Read More

പഹൽഗാം ആക്രമണം ഭീകരുടെ ചിത്രങ്ങൾ മലയാളിയുടെ കാമറയിൽ; ദൃശ്യങ്ങൾ എൻഐഎക്ക് കൈമാറി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ മലയാളിയുടെ കാമറയില്‍. പുനെയില്‍ സ്ഥിരതാമസമാക്കിയ ശ്രീജിത്ത് രമേശന്റെ കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പഹല്‍ഗാമില്‍ ആക്രമണത്തിന് നാലുദിവസം മുമ്പ് പകര്‍ത്തിയ ദൃശ്യത്തിലാണ് ഭീകരരുടെ ചിത്രങ്ങള്‍ പതിഞ്ഞത്. ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവരുടെ രേഖാ ചിത്രങ്ങളും ഫോട്ടോകളും സുരക്ഷാ സേനപുറത്തുവിട്ടതിന് പിന്നാലെയാണ് ഇവരെ ശ്രീജിത്ത് തിരിച്ചറിഞ്ഞത്. വിവരം എന്‍ഐഎയെ അറിയിക്കുകയും ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു.. ഏപ്രില്‍ 18ന് ശ്രീജിത്ത് രമേശന്‍ കുടുംബവുമായി കശ്മീരില്‍ അവധി ആഘോഷത്തിനെത്തിയതായിരുന്നു. ഈ സമയത്ത് കുടുംബവുമായുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് അതുവഴി…

Read More

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു

കോഴിക്കോട്: മലപ്പുറത്ത് പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് സന ഫാരിസിന്റെ മരണം. പ്രതിരോധ വാക്സിന്‍ എടുത്തിട്ടും കുഞ്ഞിന് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 29 നാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. പെരുവളളൂര്‍ കാക്കത്തടം സ്വദേശിയുടെ മകളാണ് സന. കുട്ടി മിഠായി വാങ്ങാനായി പുറത്തുപോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read More

വേടന്റേത് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം, പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്ന് കോടതിയില്‍ തെളിയിക്കണം: മന്ത്രി എ കെ ശശീന്ദ്രന്‍

കൊച്ചി: റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്ന് കോടതിയില്‍ തെളിയിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. വേടനെതിരെ ( ഹിരണ്‍ ദാസ് മുരളി) ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലഹരിയുമായി ബന്ധപ്പെട്ട് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന റെയ്ഡിനിടെയാണ് വേടന്‍ ഉള്‍പ്പെടയുള്ളവരെ കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചത്. ആ ഘട്ടത്തില്‍ കൈവശം ഉണ്ടായിരുന്ന ചെയിനില്‍ പുലിപ്പല്ല് ഉള്ളക്കാര്യം പൊലീസാണ്…

Read More

പോത്തൻകോട് സുധീഷ് വധക്കേസിൽ ഇന്ന് വിധി

പോത്തന്‍കോട് സുധീഷ് വധക്കേസില്‍ വിധി ഇന്ന്. നെടുമങ്ങാട് പട്ടികജാതി- പട്ടിക വര്‍ഗ പ്രത്യേക കോടതിയാണ് വിധി പറയുക. 2021 ഡിസംബര്‍ 11നാണ് മംഗലപുരം സ്വദേശി സുധീഷ് അതിക്രൂരമായി കൊലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികളാണ് കേസിലുള്ളത്. അതേസമയം ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണം. അക്രമിസംഘത്തെ കണ്ട് ഒരു വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ, പിന്തുടര്‍ന്നെത്തിയ സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നാലെ സുധീഷിന്റെ കാലും വെട്ടിമാറ്റിയാണ് പ്രതികള്‍ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ആഹ്ലാദപ്രകടനം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial