മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്ക്കെതിരെ ജാഗ്രത

തിരുവനന്തപുരം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വേനൽക്കാലമായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണം. വയറിളക്കം, ഛർദ്ദി, പേശി വേദന, നിർജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവയിലൂടെ രോഗം പകരാതെ സൂക്ഷിക്കാം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു….

Read More

ബസ് കാത്തു നിന്ന സ്ത്രീയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി; പെപ്പർ സ്പ്രേ അടിച്ച് ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 9 വർഷം കഠിന തടവും പിഴയും

മാനന്തവാടി: ബസ് കാത്തു നിന്ന സ്ത്രീയെ ലിഫ്റ്റ് നൽകാം എന്ന് പറഞ്ഞ് കാറിൽ കയറ്റി പെപ്പർ സ്പ്രേ അടിച്ച് ലൈംഗികാതിക്രമം. പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം കൊണ്ടോട്ടി സ്വദേശി 50 കാരനായ മുജീബ് റഹ്മാനെയാണ് കോടതി ശിക്ഷിച്ചത്. ഒൻപത് വർഷം കഠിന തടവും 50000 രൂപ പിഴയുമാണ് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജ് വി മൃദുല ശിക്ഷ വിധിച്ചത്. 2019 ഡിസംബറിൽ തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ…

Read More

പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍

തൃശ്ശൂര്‍: സുഗമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടു. യാത്രക്കാര്‍ക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിക്കുന്നത് കാരണമാണ് കളക്ടറുടെ ഉത്തരവ്. ദേശീയപാത 544ല്‍ ഇടപ്പള്ളി-മണ്ണുത്തി മേഖലയില്‍ നാല് സ്ഥലങ്ങളില്‍ മേല്‍പ്പാല നിര്‍മ്മാണം നടക്കുന്നുണ്ടായിരുന്നു. സര്‍വീസ് റോഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സുഗമാകാത്തതിനെ തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. ഇതോടെയാണ് കളക്ടറുടെ കര്‍ശന നടപടി. അടിപ്പാത നിര്‍മ്മാണ മേഖലയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്…

Read More

പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. മലയാള സിനിമയ്ക്ക് ലോക സിനിമയുടെ മുൻപിൽ എന്നും അഭിമാനത്തോടെ ഉയർത്തിക്കാണിക്കാവുന്ന ഒരുപിടി മികച്ച സിനിമകൾ സംഭാവന ചെയ്ത അദ്ദേഹം ‘പിറവി’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിൽ ശ്രദ്ധ നേടിയിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ ‘ക്യാമറ ഡി ഓർ’ പുരസ്കാരവും പിറവി സ്വന്തമാക്കിയിരുന്നു. പ്രേക്ഷകരുടെ ഇരുകണ്ണുകളിലേക്ക് കാഴ്ചയുടെ സൂഷ്മതലങ്ങള്‍ പകര്‍ന്നു നല്‍കിയ ഛായാഗ്രാഹകനായായിരുന്നു തുടക്കം. ബ്ലാക്ക് ആന്‍റ് വൈറ്റ്…

Read More

റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി

        റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. വേടനെ എക്സെെസ് കസ്റ്റഡിയിലെടുത്തു. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞദിവസം ഫ്ലാറ്റിൽ ബാച്ചിലർ പാർട്ടി നടന്നിരുന്നു. ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. വേടന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പൊലീസ് തുടർനടപടിയെടുക്കും.

Read More

കാറ്റ് നിറക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് കോഴിക്കോട് സ്വദേശി  മരിച്ചു

കോഴിക്കോട് : ഗുജറാത്തിൽ വെച്ച് ടയറിൽ കാറ്റ് നിറക്കുമ്പോൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കടിയങ്ങാട് മഹിമ സ്വദേശി കോവുമ്മൽ സുരേഷ് (50) മരിച്ചു. ഗുജറാത്തിലെ രാജ്ഘട്ട് മുന്ന എന്ന സ്ഥലത്ത് ടയർ കമ്പനി നടത്തിവരുകയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് അപകടം. പിതാവ്: കുഞ്ഞിക്കുട്ടി നായർ. മാതാവ്: പരേതയായ നാരായണി അമ്മ. ഭാര്യ: ഷീബ (പന്തിരിക്കര). മക്കൾ: ആകാശ് (ബി.ടെക് വിദ്യാർഥി), അശ്വിൻ (എസ്.എസ്.എൽ.സി വിദ്യാർഥി). സഹോദരങ്ങൾ: ഗീത അച്യുതൻ നായർ (ചരണ്ടത്തൂർ), പത്മിനി രാമകൃഷ്ണൻ (പന്തിരിക്കര), പരേതയായ ഷിജി…

Read More

ഷൈനും ശ്രീനാഥ് ഭാസിയും മോഡല്‍ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാടില്‍ വ്യക്തത തേടിയാണ് ഇരുതാരങ്ങളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എക്‌സൈസ് വിളിപ്പിച്ചത്. ഇതേ കേസില്‍ കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം…

Read More

ഒമാനിൽ നിന്നും കാർഗോയിൽ മലപ്പുറത്ത് എത്തിച്ചത് 1.5കിലോ എംഡിഎംഎ, ലഹരി കടത്ത് സംഘത്തിലെ 2 പേർ കൂടി പിടിയിൽ

       മലപ്പുറം: അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ 2 പേർ കൂടി മലപ്പുറത്ത് പിടിയിൽ. ഒമാനിൽ നിന്നും കാർഗോ വഴി എത്തിച്ച് വീട്ടിൽ സൂക്ഷിച്ച ഒന്നര കിലോയോളം എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോഴിക്കോട് ബേപ്പൂർ സ്വദേശി കല്ലിങ്ങൽ മുഹമ്മദ്‌ സനിൽ (30), കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി കൊട്ടപറമ്പിൽ വീട്ടിൽ നാഫിദ് (27) എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 3 ആയി. കഴിഞ്ഞ മാസമാണ് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ…

Read More

പമ്പ പൊലീസ് കൺട്രോൾ റൂമിനു മുന്നിലെ സിസിടിവി കല്ലെറിഞ്ഞ് തകർത്തു, 290000 രൂപയുടെ നഷ്ടം, 19കാരൻ അറസ്റ്റിൽ

         പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേരള പൊലീസ് സ്ഥാപിച്ചിട്ടുള്ള പമ്പ പൊലീസ് കൺട്രോൾ റൂമിന് മുന്നിലെ സിസിടിവി ക്യാമറ കല്ലെറിഞ്ഞ് കേടുപാട് വരുത്തിയയാളെ അറസ്റ്റ് ചെയ്തു. ളാഹ പെരുനാട് വെട്ടിക്കോട്ടിൽ വീട്ടിൽ വിഷ്ണു (19)വാണ്‌ പമ്പ പൊലീസിന്റെ പിടിയിലായത്. പമ്പ ത്രിവേണിയിൽ 26ന് വൈകുന്നേരം അഞ്ചോടെ മരാമത്തു കോംപ്ലക്സിന് സമീപത്തെ പൊലീസ് കൺട്രോൾ റൂമിനു മുൻവശത്തെ ക്യാമറ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായത്.      ജോലിക്കിടെ പാലക്കാട്‌ ഭഗവതി അസോസിയേറ്റ്സ് കമ്പനിയുടെ ടെക്‌നീഷ്യൻ സുജിത്തിനെ…

Read More

ചെന്നൈ-കൊല്ലം എക്‌സ്പ്രസിൽനിന്ന് പിടിച്ചെടുത്തത് 34 ലക്ഷം രൂപ; രണ്ട് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

കൊല്ലം: തീവണ്ടിയില്‍നിന്ന് കള്ളപ്പണം പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ ചെന്നൈ എഗ്മോര്‍-കൊല്ലം എക്‌സ്പ്രസ് തീവണ്ടിയില്‍നിന്നാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 34.62 ലക്ഷം രൂപ പിടിച്ചെടുത്തത്. സംഭവത്തില്‍ തമിഴ്‌നാട് തെങ്കാശി കടയനല്ലൂര്‍ സ്വദേശി അബ്ദുല്‍ അസീസ് (46), വിരുദുനഗര്‍ സ്വദേശിയും കൊല്ലം ബീച്ച് റോഡില്‍ താമസക്കാരനുമായ ബാലാജി (46)എന്നിവരെ കസ്റ്റഡിയിലെടുത്തു. പുനലൂര്‍ റെയില്‍വേ പോലീസ് എസ്എച്ച്ഒ ജി. ശ്രീകുമാര്‍, റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്)യുടെ പുനലൂര്‍ എഎസ്‌ഐ തില്ലൈ നടരാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അബ്ദുല്‍ അസീസിന്റെ പക്കല്‍ നിന്നാണ് ആദ്യം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial