വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

കൊല്ലം : വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് കൊല്ലത്ത് നിന്നും അഞ്ചല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജന്‍സിയുടെ പേരിലായിരുന്നു പ്രതികള്‍…

Read More

ഉത്തര്‍പ്രദേശിലെ  ലോക് ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം; ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവിലുള്ള ലോക് ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം. അഗ്‌നിശമന സേനയും മറ്റ് അടിയന്തിര രക്ഷാപ്രവര്‍ത്തക വിഭാഗങ്ങളും സ്ഥലത്തെത്തി ആശുപത്രിയില്‍ നിന്ന് ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. പിന്നാലെ കെട്ടിടത്തില്‍ പുക നിറഞ്ഞു. ആദ്യം തീപിടിച്ച നിലയില്‍ 40ഓളം രോഗികളാണ് ഉണ്ടായിരുന്നത്. ശേഷം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ രോഗികള്‍ കൂടുതല്‍ പരിഭ്രാന്തരായി. പുക ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജീവനക്കാര്‍ രോഗികളെ മാറ്റാനുള്ള…

Read More

ബേഡകത്ത് കടയ്ക്കുള്ളില്‍ ടിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കാസര്‍കോട്: ബേഡകത്ത് കടയ്ക്കുള്ളില്‍ ടിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ബേഡകത്ത് പലചരക്കുകട നടത്തുന്ന രമിതയാണ് മരിച്ചത്. 32 വയസ്സായിരുന്നു. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കര്‍ണാടക സ്വദേശി രാമാമൃതമാണ് ആക്രമിച്ചത്.കാസര്‍ഗോഡ് ഹോട്ടല്‍ രമിതയുടെ കടയ്ക്ക് സമീപത്താണ് രാമാമൃതത്തിന്റെ ഫര്‍ണിച്ചര്‍ കടയുള്ളത്. ഒരു വര്‍ഷമായി ഇയാള്‍ ഇവിടെ ഫര്‍ണിച്ചര്‍ കട നടത്തിവരുന്നു. രാമാമൃതം മദ്യപിച്ച് നിരന്തരം തന്റെ കടയില്‍ വന്ന് പ്രശ്നമുണ്ടാക്കിയിരുന്നതായി രമിത കടയുടമയോട് പരാതി പറഞ്ഞിരുന്നു.തുടര്‍ന്ന് കടമുറി ഒഴിയാന്‍ രാമാമൃതത്തോട് കടയുടമ ആവശ്യപ്പെടുകയും ചെയ്തിരുന്നു….

Read More

ചായപ്പാത്രം കൊണ്ട് ജേഷ്ഠൻ മർദിച്ചു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അനുജൻ മരിച്ചു

കോഴിക്കോട്: ചായപ്പാത്രം ഉപയോഗിച്ച് ജ്യേഷ്ഠൻ അനുജനെ മർദിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി പി ഫൈസൽ (35) ആണ് മരിച്ചത്. 12ന് രാവിലെ വീട്ടിൽ വച്ച് ഫൈസലിനെ ജ്യേഷ്ഠൻ ടി പി ഷാജഹാൻ (40) ചായപ്പാത്രം ഉപയോഗിച്ച് മർദിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരമെന്നു പൊലീസ് പറഞ്ഞു.ഷാജഹാനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി. ഇയാൾ റിമാൻഡിലാണ്.

Read More

പ്രണയവിവാഹം; എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച്‌ കൊന്നു

ഹൈദരാബാദ്: എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച്‌ കൊന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് താമസിക്കുന്ന അനുഷ(27)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഭർത്താവ് ഗ്യാനേശ്വർ പിന്നീട് പോലീസില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ദമ്പതിമാർ തമ്മില്‍ തിങ്കളാഴ്ച രാവിലെ വഴക്കുണ്ടായെന്നും ഇതിനുപിന്നാലെയാണ് ഭർത്താവ് ഭാര്യയുടെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. യുവതി ബോധരഹിതയായി നിലത്തുവീണതോടെ പ്രതിതന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, മരണം സംഭവിച്ചിരുന്നു. ഇതോടെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. നഗരത്തില്‍ ഫാസ്റ്റ്ഫുഡ് ഭക്ഷണശാല നടത്തുന്നയാളാണ് ഗ്വാനേശ്വർ….

Read More

വീട്ടുജോലിയുടെ ശമ്പളം ചോദിച്ചപ്പോൾ മർദ്ദനം; യുവതിയെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു, ചവിട്ടി; കേസെടുത്ത് പോലീസ്

ആലപ്പുഴ: വീട്ടുജോലി ചെയ്ത വകയിൽ കുടിശ്ശികയുണ്ടായിരുന്ന ശമ്പളം ചോദിച്ചതിൻ്റെ വൈരാഗ്യത്തിൽ യുവതിക്ക് ക്രൂരമര്‍ദനം. കരുവാറ്റ സ്വദേശിനിയായ രഞ്ജിമോള്‍(37)ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുമാരപുരം താമല്ലാക്കല്‍ മുറിയില്‍ ഗുരുകൃപ വീട്ടില്‍ ചെല്ലപ്പന്‍, ഇയാളുടെ മകന്‍ സൂരജ് എന്നിവര്‍ക്കെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി എട്ടരയോടെ രഞ്ജിമോള്‍ ജോലിചെയ്യുന്ന ബേക്കറിയിലെത്തിയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. ചെല്ലപ്പന്റെ മകളുടെ വീട്ടില്‍ രഞ്ജിമോള്‍ ഒന്നരവര്‍ഷത്തോളം വീട്ടുജോലിചെയ്തിരുന്നു. ഇതിന്റെ ശമ്പളമായി 76,000 രൂപ ലഭിക്കാനുണ്ടെന്നാണ് രഞ്ജിമോള്‍ പറയുന്നത്. ശമ്പളകുടിശ്ശിക കിട്ടാത്തതിനാല്‍ രഞ്ജിമോള്‍ പോലീസില്‍ പരാതി…

Read More

കിളിമാനൂര്‍ കരിക്കകത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സംഘര്‍ഷം; 4 പേർ അറസ്റ്റിൽ

തിരുവനന്തപുരം കിളിമാനൂര്‍ കരിക്കകത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സംഘര്‍ഷം. സംഭവത്തില്‍ തടയാനെത്തിയ പൊലീസുകാര്‍ക്കു നേരെ ആക്രമണമുണ്ടായി. എസ്‌ഐ അടക്കം മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പുറം സ്വദേശികളായ സുബീഷ് (34), അല്‍ മുബീന്‍ (27), സുബിന്‍ (27), ഗൗതം (18) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഇവരില്‍ നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കരിക്കകം പഞ്ചമുഖം മാടന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ…

Read More

തൃശൂര്‍ സ്വദേശിയില്‍ നിന്ന് 1.90 കോടി രൂപ തട്ടി; നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍

തൃശൂര്‍: ഓണ്‍ലൈന്‍ വഴി തൃശൂര്‍ സ്വദേശിനിയില്‍ നിന്ന് 1.90 കോടി രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍. നൈജീരിയക്കാരനായ ഓസ്റ്റിന്‍ ഓഗ്ബയെ ആണ് തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 2023 മാര്‍ച്ചിലാണ് കേസിനാധാരമായ സംഭവത്തിന്റെ തുടക്കം. ഫെയ്‌സ്ബുക്കിലൂടെ പരിചയപെട്ട് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തത്. തൃശൂര്‍ സ്വദേശി ഫെയ്‌സ്ബുക്കിലൂടെ പ്രതികളിലൊരാളായ സ്ത്രീയെ പരിചയപ്പെട്ടു. സിറിയയില്‍ യുദ്ധം തുടങ്ങിയപ്പോള്‍ രക്ഷപ്പെട്ട് തുര്‍ക്കിയില്‍…

Read More

നെയ്യാറ്റിന്‍കര ഗോപന്റെ മരണം; അസ്വഭാവികത ഇല്ല, കേസ് അവസാനിപ്പിക്കുകയാണെന്ന് പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുകയാണെന്ന് പൊലീസ്. പൊലീസ്. നിലവില്‍ ലഭ്യമായ ഫലങ്ങളിലൊന്നും അസ്വഭാവികതയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സ്വാഭാവിക മരണമാണ് എന്നായിരുന്നു കണ്ടെത്തല്‍. ശാസ്ത്രീയ പരിശോധനാഫലം കൂടി ലഭിച്ചാല്‍ പൊലീസ് കേസ് അവസാനിപ്പിക്കും. ശാസ്ത്രീയ പരിശോധനാഫലം ഉടന്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. കേസ് അവസാനിപ്പിക്കുന്ന മുറയ്ക്ക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഇക്കഴിഞ്ഞ ജനുവരിയിലാണ് നെയ്യാറ്റിൻകര സ്വദേശി ഗോപൻ മരിക്കുന്നത്. അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം വാർത്തയാകുന്നത്. അസുഖബാധയെ തുടർന്ന്…

Read More

എറണാകുളത്ത് വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: എറണാകുളത്ത് വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കാക്കനാടിനടുത്ത് അത്താണിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി ജെറിൻ വി ജോൺ (21) ആണ് മരിച്ചത്. കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർഥിയായിരുന്നു. കൂടെ താമസിച്ചിരുന്നവർ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാടക വീടിൻറെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജെറിൻ വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ വിഷു ആഘോഷിക്കുന്നതിനായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial