അതിർത്തി കടന്നെത്തിയ യുവതി പെൺകുഞ്ഞിന് ജന്മം നൽകി ഭാരതി എന്ന് കുഞ്ഞിന് പേരിട്ടു പാക് ദമ്പതികൾ

പാകിസ്ഥാനിൽ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി പാക് യുവതി. അട്ടാരി അന്താരാഷ്ട്ര അതിര്‍ത്തി കടന്നതിന് പിന്നാലെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ സ്വകാര്യ നഴ്‌സിങ് ഹോമിലെത്തിക്കുകയും അവിടെ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. യാത്രാസംഘത്തിന്റെ ഭാഗമായാണ് മായ എന്നു പേരുള്ള പാക് യുവതി ഇന്ത്യയിലെത്തിയത്. യാത്രയ്ക്കിടെ അട്ടാരി അതിര്‍ത്തിയില്‍ വെച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഇതോടെ യുവതിയുടെ ഇമിഗ്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുകയും ഉടന്‍ തന്നെ നഴ്‌സിങ് ഹോമിലെത്തിക്കുകയുമായിരുന്നു. ഇന്ത്യയിൽ…

Read More

ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ  കുടിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ശരീരഭാരം കുറച്ച് ആരോഗ്യം നിലനിര്‍ത്താൻ മിക്കവരും ഗ്രീൻടീ ഒരു ശീലമാക്കിയിട്ടുണ്ട്. സാധാരണ ചായയിൽ നിന്നും രുചിയിൽ ഗ്രീൻടീ ഒരുപാട് വ്യത്യസ്തമാണ്. ഗ്രീൻടീയുടെ രുചി ഇഷ്ടമല്ലാത്തവരും ഉണ്ട്. വ്യത്യസ്തങ്ങളായ രുചികളിൽ ഗ്രീൻടീ ലഭ്യമാണ്. കെമിക്കല്‍സ് ഒന്നും ചേര്‍ക്കാതെ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ഗ്രീന്‍ ടീ. രാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ടീ കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാനും അതിലൂടെ ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ ദഹിപ്പിച്ച് ശരീരഭാരവും വയറും കുറയ്ക്കാന്‍ സഹായിക്കുന്നതായി ചില പഠനങ്ങളില്‍ പറയുന്നുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും…

Read More

തൃശൂർ പൂരത്തിന് പൊലീസ് മേധാവിയുടെ മേൽനോട്ടം വേണം: ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിയുടെ മേൽനോട്ടം വേണമെന്ന് ഹൈക്കോടതി. പൂരവുമായി ബന്ധപ്പെട്ട് സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയുടെ മേൽ നോട്ടമുണ്ടാകണമെന്നും കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിയന്ത്രണത്തിലാകണം പൂരം നടത്തേണ്ടതെന്നും ഹൈക്കോടതി നിർദേശിച്ചു. ആചാരപരമായ എല്ലാ ചടങ്ങുകളും പാലിച്ചായിരിക്കും പൂരം നടത്തുന്നതെന്ന് കൊച്ചിൻ ദേവസ്വവും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് വിജു ഏബ്രഹാം എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. മൂന്നു ദേവസ്വങ്ങളും ഇക്കാര്യത്തിൽ ഏകോപനത്തോടെ…

Read More

നടൻ പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പ് നോട്ടീസ് ഏതൊരു അന്വേഷണത്തെ നേരിടാനും കുടുംബം തയാറാണെന്നു അമ്മ മല്ലിക സുകുമാരൻ

കൊച്ചി: നടൻ പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചതിൽ പ്രതികരണവുമായി താരത്തിന്റെ അമ്മ മല്ലികാ സുകുമാരന്‍. മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു. ഏതൊരു അന്വേഷണത്തെ നേരിടാനും കുടുംബം തയാറാണെന്നും അവർ പറഞ്ഞു. 2022 ല്‍ പുറത്തിറങ്ങിയ മൂന്ന് സിനിമകളില്‍ നിന്നുള്ള പൃഥ്വിരാജിന്റെ വരുമാനം സംബന്ധിച്ച് വിശദീകരണം തേടിയാണ് ആദായ നികുതി വകുപ്പ് മാര്‍ച്ച് 29 ന് നോട്ടീസയച്ചത്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി….

Read More

മലപ്പുറത്ത് സ്വതന്ത്രമായി വായു പോലും ശ്വസിക്കാൻ കഴിയാതെ  പേടിച്ചു ജീവിക്കുന്നു വിവാദ പരാമാർശവുമായി വെള്ളാപ്പള്ളി നടേശൻ

മലപ്പുറം: മലപ്പുറത്തേക്കുറിച്ച് വിവാദ പരാമർശവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് സ്വതന്ത്രമായി വായു പോലും ശ്വസിക്കാൻ കഴിയാതെ പേടിച്ചാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരിയുള്ളത് കൊണ്ടാണ് സമുദായത്തിലുള്ള ചിലർക്കെങ്കിലും വിദ്യാഭ്യാസം നേടണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ട് സ്വാതന്ത്ര്യത്തിൻ്റെ ഗുണഫലം പോലും പിന്നോക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. അല്ലാതെ ഒരു കോളേജോ പള്ളിക്കൂടമോ ഉണ്ടോ? വോട്ടുകുത്തിയയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക…

Read More

കാളപ്പോര് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം.

മസ്കറ്റ്: ഒമാനിൽ കാളപ്പോര് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് സ്വദേശി പൗരന് ദാരുണാന്ത്യം. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിൽ മത്സരം നടക്കുന്നതിനിടെ കാണികളിൽ ഒരാളായ യുവാവിനാണ് കാളയുടെ കുത്തേറ്റത്. നിരവധി കാണികൾക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. കാളപ്പോര് കാണാനായി നൂറു കണക്കിന് ആളുകൾ എത്തിയിരുന്നു. ഒമാനിൽ നടക്കുന്ന കാളപ്പോരിൽ രണ്ട് കാളകളാണ് പരസ്പരം കൊമ്പ് കോർക്കുന്നത്. ഇത് മിക്കപ്പോഴും രക്തച്ചൊരിച്ചിലിലാണ് അവസാനിക്കുന്നത്. പണത്തിന് പകരം കാളകളെ തന്നെയാണ് കാളപ്പോരിന്റെ സമ്മാനമായി നൽകുന്നത്. ഇന്ത്യ, പോർച്ചുഗൽ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്ന്…

Read More

പൃഥിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്

കൊച്ചി: പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ നടൻ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. മുമ്പ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്. കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഈ മാസം മുപ്പതിനകം മറുപടി നൽകാനാണ് നിർദേശം. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തേതെന്നാണ് ആദായനികുതി വിഭാഗം വിശദമാക്കുന്നത്.

Read More

ലോഡ്ജിൽ മുറിയെടുത്ത്  ലഹരി ഉപയോഗം MDMA യുമായി  യുവതികളും യുവാക്കളും എക്സൈസിന്റെ പിടിയിൽ

കണ്ണൂർ : തളിപ്പറമ്പ്എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി കോൾമൊട്ട ഭഗങ്ങളിൽ നടത്തിയ റൈഡിൽമട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് 23 വയസ്സ്,  വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷിൽ വയസ്സ് 37,  ഇരിക്കൂർ സ്വദേശിനീ റഫീന 24വയസ്സ്, കണ്ണൂർ വസ്വദേശിനി ജസീന വയസ്സ് 22 യുവതി യുവാക്കളെയാണ് പിടികൂടിയത് ഇവരിൽനിന്ന് 490 മില്ലിMDMA ഉപയോഗിക്കാനുള്ള ടെസ്റ്റുബുകളും ലാമ്പുകളും പിടികൂടി  യുവതികൾ പെരുന്നാൾ ദിവസം സുഹൃത്തിന്റെ വീട്ടിലേക് എന്ന് പറഞ്ഞ് വിട്ടിൽ  നിന്നും…

Read More

സെക്രട്ടറിയേറ്റ് പരിസരത്ത് ശയനപ്രദക്ഷിണം നടത്തി വനിതാ സിവിൽ പൊലീസ്(സിപിഒ) റാങ്ക് ഹോൾഡേഴ്സ്

സെക്രട്ടറിയേറ്റ് പരിസരത്ത് ശയനപ്രദക്ഷിണം നടത്തി വനിതാ സിവിൽ പൊലീസ്(സിപിഒ) റാങ്ക് ഹോൾഡേഴ്സ്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നാലുദിവസമായി നിരാഹാരം തുടർന്നിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിക്കുന്നില്ലെന്ന് ആരോപിച്ചാണ് ശയനപ്രദക്ഷിണം. വനിതാ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് 964 പേരാണ്. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് 11 മാസം പിന്നിട്ടിട്ടും നിയമനം വെറും 235 എണ്ണം മാത്രം. റാങ്ക് ലിസ്റ്റിൽ നിയമനവും കുറവ് എന്നാണ് സമരക്കാരുടെ ആരോപണം. ഏപ്രിൽ 19ന് കാലാവധി അവസാനിക്കും. ഇതോടെയാണ് റാങ്ക്…

Read More

കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

          തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial