പാലക്കാട്‌ ബാർ ജീവനക്കാരനെ മർദിച്ച കേസിൽ പ്രതി അറസ്റ്റില്‍

ആറങ്ങോട്ടുകര: പാലക്കാട്‌ ബാർ ജീവനക്കാരനെ മർദിച്ച കേസിൽ പ്രതി അറസ്റ്റില്‍. മാട്ടായ സ്വദേശി സിദ്ധിഖ് (38) നെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്. ബാറിൽ കയറി അതിക്രമം കാണിക്കുകയും കൈയാങ്കളി നടത്തുകയും ചെയ്തതിനാണ് സിദ്ധിഖിനെതിരെ കേസ് എടുത്തിരുന്നത്. മദ്യപിച്ച് ബഹളമുണ്ടാക്കി ബാറിൽ നാശ നഷ്ടം സൃഷ്ടിക്കുകയും, ഇത് തടയാന്‍ ശ്രമിച്ച ജീവനക്കാരനെ ഇയാൾ മര്‍ദിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാം തിയതി ആറങ്ങോട്ടുകര കൊട്ടാരം ബാറില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാനെത്തിയ സിദ്ധിഖ് അൽപ സമയത്തിനകം മദ്യപിച്ച്…

Read More

കോഴിക്കോട് വെള്ളച്ചാട്ടത്തിൽ വീണ് യുവാവിനെ കാണാതായി.

കോഴിക്കോട്: കോഴിക്കോട് വെള്ളച്ചാട്ടത്തിൽ വീണ് യുവാവിനെ കാണാതായി. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം. ദേവഗിരി കോളേജ് വിദ്യാർത്ഥി സതീഷ് ആണ് അപകടത്തിൽ പെട്ടത്. വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആറംഗ സംഘം. കോഴിക്കോട് ചേവരമ്പലം സ്വദേശി ആണ് അപകടത്തിൽ പെട്ട സതീഷ്. ഇന്ന് ഉച്ചയോടെയാണ് അപകടം. വളരെ ആഴമുള്ള സ്ഥലമാണിത്. നാട്ടുകാരും സ്ഥലത്തെത്തിയ നിലമ്പൂർ ഫയർഫോഴ്സും ചേർന്ന് യുവാവിനായി തെരച്ചിൽ നടത്തുകയാണ്.

Read More

വിവാഹനിശ്ചയത്തിന് ഒരുങ്ങിയ കാമുകിയെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി.

ചെന്നൈ: വിവാഹനിശ്ചയം നടക്കാനിരിക്കെ 24 വയസ്സുള്ള യുവതിയെ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ്. ഒരു റോഡപകടത്തിൽ അവർ മരിച്ചതായി കുടുംബം കരുതിയെങ്കിലും, പോലീസ് അന്വേഷണത്തിൽ അത് കൊലപാതകമാണെന്നും കാമുകനാണ് കുറ്റവാളിയെന്നും കണ്ടെത്തി. വിവാഹനിശ്ചയത്തിന് ഒരുങ്ങിയ കാമുകിയെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ചെന്നൈ കൊളത്തൂരിലെ വിഘ്‌നേശ്വരി (24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പുതുക്കോട്ടയിലെ ദീപനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി പിള്ളയാർപാക്കത്തെ ഒരു സ്വകാര്യ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. സഹപ്രവർത്തകനായ ദീപൻ എന്ന യുവാവുമായി ഇവർ…

Read More

പണം കൊടുത്തില്ലെങ്കിൽ യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ.

തൃശൂർ: പണം നൽകിയില്ലെങ്കിൽ യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശിനിയാണ് പൂങ്കുന്നം സ്വദേശി ഷബീർ ഷംസുദ്ദീൻ (44) ഭീഷണിപ്പെടുത്തിയത്. പ്രതിയെ പിടികൂടിയത് ഈസ്റ്റ് പോലീസ് ആണ്. മൂന്നു ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന ഭീഷണി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം ജെ ജിജോ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ്,…

Read More

വിയർപ്പുനാറ്റത്തെ ചൊല്ലി തർക്കം ക്യാബിന്‍ ക്രൂ അംഗമായ യുവതിയെ യാത്രക്കാരി കടിച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വിമാനം വൈകി.

വിമാനത്തിനകത്തും വിമാനത്താവളങ്ങളിലും ഉണ്ടാകുന്ന പല രസകരവും അല്ലാത്തതുമായ അനുഭവങ്ങൾ നമ്മൾ സമൂഹ മാധ്യമങ്ങൾ വഴി ദിനം പ്രതി കാണുന്നുണ്ട്. വിമാനത്താവളത്തിൽ അർധനഗ്നയായി ഒരു യുവതി പ്രശ്നങ്ങൾ ഉണ്ടാക്കിയത് കഴിഞ്ഞ ദിവസവും നമ്മൾ കണ്ടതാണ്. എന്നാൽ ഇപ്പോൾ വളരെ വിചിത്രമായ ഒരു അനുഭവമാണ് ഷെന്‍ഷെന്നിൽ നിന്നും ഷാങ്ഹായിലേക്ക് പറന്ന വിമാനത്തിൽ ഉണ്ടായിരിക്കുന്നത്. വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗമായ യുവതിയെ യാത്രക്കാരി കടിച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വിമാനം വൈകി. അടുത്തടുത്തായി ഇരുന്ന രണ്ട് യാത്രക്കാരികൾ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയ…

Read More

വിയർപ്പുനാറ്റത്തെ ചൊല്ലി തർക്കം ക്യാബിന്‍ ക്രൂ അംഗമായ യുവതിയെ യാത്രക്കാരി കടിച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വിമാനം വൈകി.

വിമാനത്തിനകത്തും വിമാനത്താവളങ്ങളിലും ഉണ്ടാകുന്ന പല രസകരവും അല്ലാത്തതുമായ അനുഭവങ്ങൾ നമ്മൾ സമൂഹ മാധ്യമങ്ങൾ വഴി ദിനം പ്രതി കാണുന്നുണ്ട്. വിമാനത്താവളത്തിൽ അർധനഗ്നയായി ഒരു യുവതി പ്രശ്നങ്ങൾ ഉണ്ടാക്കിയത് കഴിഞ്ഞ ദിവസവും നമ്മൾ കണ്ടതാണ്. എന്നാൽ ഇപ്പോൾ വളരെ വിചിത്രമായ ഒരു അനുഭവമാണ് ഷെന്‍ഷെന്നിൽ നിന്നും ഷാങ്ഹായിലേക്ക് പറന്ന വിമാനത്തിൽ ഉണ്ടായിരിക്കുന്നത്. വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗമായ യുവതിയെ യാത്രക്കാരി കടിച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വിമാനം വൈകി. അടുത്തടുത്തായി ഇരുന്ന രണ്ട് യാത്രക്കാരികൾ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയ…

Read More

നടൻ രവികുമാർ അന്തരിച്ചു

മുതിർന്ന നടൻ രവികുമാർ (71) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയായ അദ്ദേഹം 100ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അവസാനമായി അഭിനയിച്ചത്. 1970കളിലും 80കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത്‌ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരത്തെയാണ് നഷ്ടമായത്.

Read More

ഇനി ക്യു നിന്നു ബുദ്ധിമുട്ടണ്ട ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷനുമായി തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: ഇനി വിമാനത്താവളത്തിലെത്തി ഇമിഗ്രേഷനായി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട, യാത്രക്കാര്‍ക്ക് 30 സെക്കന്റിൽ ഇമിഗ്രേഷന്‍ പൂർത്തിയാക്കാം. ഉടൻ തന്നെ ഈ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. രണ്ട് മാസത്തിനുളളില്‍ കേന്ദ്രം ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലേഴ്‌സ് പ്രോഗ്രാം(FTI_TTP) നടപ്പിലാക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇതോടെ യാത്രക്കാര്‍ക്ക് 30 സെക്കന്റ് കൊണ്ട് ഇമിഗ്രേഷന്‍ പൂർത്തിയാക്കാൻ കഴിയും. ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഉള്ളവര്‍ക്കും രജിസ്‌ട്രേഷന്‍ ആരംഭിക്കാം. ഇതിനായി പാസ്‌പോര്‍ട്ട്, ബയോമെട്രിക് വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കി രജിസ്റ്റര്‍…

Read More

ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റൈഡ്

ചെന്നൈ: വ്യവസായിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്. ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസിലാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തുന്നത്. ഇഡിയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുൾപ്പെടെ പരിശോധന നടത്തുന്ന സംഘത്തിലുണ്ട്. കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫിസിൽ ഇന്ന് രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. റെയ്‌ഡുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ് ഗോകുലം ഗോപാലൻ. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ഈ…

Read More

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തൽ വാർത്താ ചാനലായ റിപ്പോർട്ടർ പുറത്തുവിട്ടത്. തുടര്‍ നടപടിക്കുള്ള സാധ്യതകളാണ് പരിശോധിക്കുക. ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാനും നിയമോപദേശം തേടാനും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉടന്‍ യോഗം ചേരും. നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടി രൂപയാണ് തനിക്ക് ദിലീപ് പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്നും, അക്രമം ഒഴിവാക്കാന്‍ എത്ര…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial