പ്രശസ്ത ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു
മുംബയ്: പ്രശസ്ത ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. മുംബയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ എൺപത്തിയേഴാമത്തെ വയസിലാണ് അന്ത്യം സംഭവിച്ചത്. ദീർഘനാളുകളായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന താരത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളും ബാധിച്ചിരുന്നു. ഇതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 1957ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച മനോജ് കുമാർ നാല് പതിറ്റാണ്ട് ബോളിവുഡ് സിനിമകളിൽ സജീവമായിരുന്നു. ‘ഫാഷൻ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ എത്തുന്നത്. പിന്നീട് പുരബ് ഔർ പശ്ചിം,…

