ബോക്സ് ഓഫീസിന് തീയിട്ട് എമ്പുരാൻ; അഞ്ചാം ദിവസം 200 കോടി ക്ലബ്ബിൽ
മലയാള സിനിമയുടെ ബോക്സ് ഓഫീസില്‍ എമ്പുരാനോളം അതിവേഗം കുതിച്ച ചിത്രങ്ങള്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ആദ്യ വാരാന്ത്യ കളക്ഷന്‍ എത്തിയപ്പോള്‍ ചിത്രം ഈ വര്‍ഷത്തെ ഇന്ത്യന്‍ ലിസ്റ്റില്‍ത്തന്നെ ഒന്നാം സ്ഥാനം നേടിയെടുത്തിരുന്നു. എന്നാല്‍ വാരാന്ത്യം പിന്നിട്ടപ്പോഴും ജനത്തെ കൂട്ടത്തോടെ തിയറ്ററുകളിലെത്തിക്കുന്നത് തുടരുകയാണ് ചിത്രം. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍റെ മോഹന്‍ലാല്‍ ചിത്രം. ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം…

