കാസർഗോഡ് ഹാഷിഷും കഞ്ചാവുമായി യുവാവ് പിടിയിൽ
കാസർഗോഡ്: പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് തളിക്കരയിൽ നിന്ന് ഹാഷിഷും കഞ്ചാവുമായി യുവാവ് പിടിയിൽ. അഷ്കർ അലി ബി (36) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന 212 ഗ്രാം ഹാഷിഷും 122 ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. പ്രതിയെ മാസങ്ങളായി എക്സൈസ് ഇന്റലിജൻസ് ടീം നിരീക്ഷിച്ചു വരുന്നതിനിടെയായിരുന്നു രഹഷ്യ വിവരം ലഭിച്ചതും പിന്നാലെ അറസ്റ്റ് ചെയ്തതും. കാസർകോഡ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ്.ജെയും സംഘവും ചേർന്ന് നടത്തിയ റെയ്‌ഡിലാണ് പ്രതി കുടുങ്ങിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിനോദൻ…

