സ്‌കൂട്ടറിൽ ടോറസ് ലോറി ഇടിച്ചു തൃപ്പൂണിത്തുറ ആർഎൽ വി കോളേജിലെ അധ്യാപിക മരണപെട്ടു
കൊച്ചി: സ്‌കൂട്ടറിൽ ടോറസ് ലോറി ഇടിച്ച് കോളേജ് അധ്യാപിക മരിച്ചു. തൃപ്പൂണിത്തുറ ആർഎൽ വി കോളേജിലെ വേദാന്തവിഭാഗം അധ്യാപികയും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗവുമായ അല്ലപ്ര സ്വദേശിനി രഞ്ജിനിയാണ് മരിച്ചത്. പെരുമ്പാവൂരിൽ എംസി റോഡിലെ കാഞ്ഞിരക്കാട് വളവിൽ രാവിലെ പത്തരയോടെയായിരുന്നു അപകടം. കാലടി ഭാഗത്തേക്ക് സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ രഞ്ജിനിയുടെ ദേഹത്ത് സ്കൂട്ടർ കയറി ഇറങ്ങുകയായിരുന്നു. രഞ്ജിനി അപകട സ്ഥലത്ത് തന്നെ തൽക്ഷണം മരിച്ചു. മൃതദേഹം…

