ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രം തുടരും ട്രെയ്ലർ പുറത്തിറങ്ങി
ഒരുപാട് നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് തുടരും. 20 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാലെത്തുക. മോഹൻലാൽ- ശോഭന കോമ്പോ തന്നെയാണ് ട്രെയ്‌ലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വര്‍ഷങ്ങള്‍ക്കു മുൻപ് റിലീസ് ചെയ്ത ‘ഏയ് ഓട്ടോ’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘ഗോ റ്റു യുവര്‍ ക്ലാസസ്’ എന്ന ഡയലോഗ് മോഹന്‍ലാല്‍ ആവര്‍ത്തിക്കുന്നതും ട്രെയ്‌ലറിലുണ്ട്. ട്രെയ്‌ലർ തുടക്കത്തിൽ കോമഡി ട്രാക്കിലാണെങ്കിലും…

