കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് മുക്കം വെസ്റ്റ് മണാശേരിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്ന് കൂമ്പാറയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബസില്‍ 20 ഓളം യാത്രക്കാരുണ്ടായിരുന്നു

Read More


ഐ.എഫ്.ഡബ്യൂ,ജെ ദേശീയ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം: ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് ( ഐ.എഫ്.ഡബ്യൂ.ജെ ) ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംഘാടകസമിതി രൂപീകരണയോഗം സ്റ്റാച്യൂ പൂർണഹോട്ടലിൽ സംസ്ഥാന പ്രസിഡന്റ് എ.പി ജിനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാദുഷ തെക്കൻ സ്റ്റാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എ.അബൂബക്കർ, വനിതാ വിംഗ് കൺവീനർ ശ്രീലക്ഷ്മി ശരൺ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ഷമീർ പെരുമറ്റം സ്വാഗതം പറഞ്ഞു. സംഘടനയുടെ ദേശീയ സമ്മേളനം ഏപ്രിൽ 21…

Read More

കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

കോട്ടയം: കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്. മള്ളുശേരി സ്വദേശി അരുൺ ബാബുവാണ് കുത്തിയത്. മള്ളുശ്ശേരിയിൽ വീട്ടമ്മയെ ബന്ദിയാക്കി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയാണ് അരുൺ ബാബു. പ്രതിയെ മൂന്നുതവണ കാപ്പ ചുമത്തി നാടുകടത്തിയിരുന്നതാണ്. കോട്ടയം എസ് എച്ച് മൗണ്ടിന് സമീപത്ത് നിന്ന് പ്രതിയെ കൂടുന്നതിനിടെയാണ് ആക്രമണം ഉണ്ടയായത്. മഫ്തിയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ. പരുക്കേറ്റ സനു ഗോപാലിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Read More

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനം; അന്വേഷണം നടത്തി നടപടിയുണ്ടാകും ദേവസ്വം ബോർഡ്

           കടയ്ക്കൽ : കടയ്ക്കല്‍ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന സംഗീതപരിപാടിയില്‍ വിപ്ലവഗാനം ആലപിച്ച സംഭവത്തില്‍ പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. കടയ്ക്കലിൽ സംഭവിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് പ്രശാന്ത് പറഞ്ഞു. ഏത് രാഷ്ട്രീയപാര്‍ട്ടിയായാലും സംഭവിച്ചത് ശരിയല്ലെന്നും ഉപദേശക സമിതിക്ക് നോട്ടീസ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ദേവസ്വം വിജിലന്‍സ് എസ്പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കി. 19 ന് ചേരുന്ന ദേവസ്വം ബോർഡ്…

Read More

6 മാസം പ്രായമുള്ള കുഞ്ഞിനെ തീയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കി പൂജ, കണ്ണിന് ഗുരുതര പരിക്ക്

           ഭോപ്പാല്‍ : മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ മന്ത്രവാദത്തിന്റെ പേരില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തലകീഴായി തീയുടെ മുകളില്‍ കെട്ടിത്തൂക്കി. തീയുടെ ചൂടും പുകയുമേറ്റ് കുഞ്ഞിന്റെ കണ്ണുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ഇത് കാഴ്ചയെ ബാധിക്കുകയും ചെയ്തുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോലാറസ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മാര്‍ച്ച് 13 നാണ് സംഭവം. സുഖമില്ലാതിരുന്ന കുട്ടിയെ മാതാപിതാക്കള്‍ തന്നെയാണ് മന്ത്രവാദിയുടെ വീട്ടിലേക്ക് കൊണ്ടുപോയത്. മകനെ ചില ദുരാത്മാവുകള്‍ വേട്ടയാടുന്നുണ്ടെന്നും പരിഹാരം വേണമെന്നുമായിരുന്നു ആവശ്യം. മരുന്നുകൊണ്ട്…

Read More

പഠിക്കാന്‍ ആളില്ല, ഐടിഐകളില്‍ 749 ട്രേഡുകള്‍ ഒഴിവാക്കുന്നു

              പാലക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകളിലായി ആറുവര്‍ഷത്തിലേറെയായി പഠിക്കാനാളില്ലാത്ത 749 ട്രേഡുകള്‍ ഒഴിവാക്കുന്നു. ഇവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ട്രെയ്നിങ് ഡയറക്ടര്‍ വിജ്ഞാപനം പുറത്തിറക്കി. കോഴ്‌സുകള്‍ ഒഴിവാകുന്നതുമൂലം അധികമാകുന്ന സ്ഥിരം ട്രെയ്നര്‍മാരെ യോഗ്യതയ്ക്കനുസരിച്ച് പുനര്‍വിന്യസിക്കാനും ധാരണയായി. നാല്‍പ്പതോളം അധിക തസ്തികകളിലുള്ളവരെയാണ് പുനര്‍വിന്യസിക്കേണ്ടി വരിക. 2018 മുതല്‍ തുടര്‍ച്ചയായി ആറുവര്‍ഷം ഒരു വിദ്യാര്‍ഥിപോലും പ്രവേശനംനേടാത്ത കോഴ്‌സുകളാണ് ഒഴിവാക്കുന്നത്. കേന്ദ്ര നൈപുണിവികസന-സംരംഭക മന്ത്രാലയത്തിനു കീഴിലുള്ള ട്രെയ്നിങ് ഡയറക്ടര്‍ ജനറല്‍ നടത്തിയ പരിശോധനയില്‍ രാജ്യത്തെ 415 ഐടിഐകളിലായി 21,609 ട്രേഡുകളാണ് ഒഴിഞ്ഞുകിടക്കുന്നവയായി കണ്ടെത്തിയത്….

Read More

മഹാരാജാസ് കോളേജിൽ കെഎസ്‌യു നേതാവിന് മര്‍ദ്ദനം

കൊച്ചി: മഹാരാജാസ് കോളേജിൽ കെഎസ്‌യു നേതാവിന് മര്‍ദ്ദനം. മലപ്പുറം ജില്ലാ സെക്രട്ടറിയും മഹാരാജാസ് കോളേജ് മുന്‍ യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് നിയാസിനാണ് മര്‍ദനമേറ്റത്. എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാലിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നാണ് പരാതി. യൂണിറ്റ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദനമെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ നിയാസ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റിനും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കി. മഹാരാജാസ് മുന്‍ യൂണിറ്റ് സെക്രട്ടറിയായ തന്നെ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ക്ഷണിച്ചിരുന്നുവെന്നും കോളേജിലെത്തിയപ്പോള്‍ ഫ്രറ്റേണിറ്റിയുമായി ബന്ധമുള്ള വിദ്യാര്‍ത്ഥിയെ പുതിയ യൂണിറ്റ്…

Read More

പാകിസ്ഥാനിൽ സൈനിക വ്യൂഹത്തിന് നേരെ ചാവേറാക്രമണം

ഇസ്‍ലാമാബാദ്: പാകിസ്ഥാനിൽ സൈനിക വ്യൂഹത്തിന് നേരെ ചാവേറാക്രമണം. അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ നൗഷ്കിയിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക പൊലീസ് മേധാവി സഫർ സമാനാനി പറഞ്ഞു. മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. തഫ്താനിലേക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിൽ ഏഴ് ബസുകളുണ്ടായിരുന്നു. നൗഷ്കിൽ വെച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു കാർ സൈനിക വ്യൂഹത്തിൽ വന്നിടിക്കുകയായിരുന്നു. ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ദിവസങ്ങൾക്ക്…

Read More

കർണാടക സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

മംഗലാപുരത്ത് വൻമയക്കുമരുന്ന് വേട്ട. 37.870 കിലോ ഗ്രാം എംഡിഎംഎയുമായി രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകൾ പിടിയിൽ. ബാംബ ഫന്റ (31), അബിഗയിൽ അഡോണിസ് (30) എന്നിവരാണ് പിടിയിലായത്. 75 കോടി രൂപ വിപണി മൂല്യം വരുന്ന എംഡിഎംഎയാണ് പിടിയിലായത്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. കർണാടക സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് നടന്നത്. വൻകിട കച്ചവടത്തിനായി ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വിമാന മാർഗ്ഗം എത്തിച്ചത് ആയിരുന്നു ഇത്. രാജ്യത്ത് മുഴുവൻ മയക്കുമരുന്ന്…

Read More

അലക്സ് മാത്യുവിന്റെ പക്കൽ കണ്ടെത്തിയത് വൻ നിക്ഷേപവും മദ്യശേഖരവും

കൈക്കൂലി വാങ്ങവേ വിജിലൻസിന്‍റെ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന്റെ പക്കൽ കണ്ടെത്തിയത് വൻ നിക്ഷേപവും മദ്യശേഖരവും. കൊച്ചി ചെലവന്നൂരിലെ വീട്ടിൽ നിന്നും 7 ലിറ്റർ വിദേശമദ്യം വിജിലൻസ് പിടിച്ചെടുത്തു. 29 ലക്ഷം രൂപയുടെ നിക്ഷേപവും കണ്ടെത്തി. അതേ സമയം അറസ്റ്റിലായ ഡിജിഎം അലക്സ് മാത്യുവിനെ ഐഒസി സസ്പെന്‍റ് ചെയ്തു. കൊല്ലം കടയ്ക്കൽ സ്വദേശിയും കുറവൻകോണം പണ്ഡിറ്റ്‌‌സ് കോളനിയിലെ താമസക്കാരനുമായ ഗ്യാസ് ഏജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അലക്‌സ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial