ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
ഡൽഹി: ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജമ്മു കശ്മീർ ആക്രമണങ്ങളുടെ സൂത്രധാരനായ ഉന്നത ഭീകരൻ അബു ഖത്തൽ (ഖതൽ സിന്ധി) ആണ് ശനിയാഴ്ച രാത്രി പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനായ ഹാഫിസ് സയീദിൻ്റെ അടുത്ത സഹായിയും കൂടിയായിരുന്നു ഇയാൾ. ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഇയാളെ അന്വേഷിച്ച് പിന്തുടരുന്നതിനിടെയാണ് അബു ഖത്തൽ കൊല്ലപ്പെട്ടത്. ജമ്മു ജില്ലയിലെ റാസി ജില്ലയിൽ ശിവഖോരി ക്ഷേത്രത്തിൽ തീർഥാടനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ബസിന് നേരെ ഒമ്പതിന്…

