Headlines

ചവർ കൂനയിൽ നിന്ന് തീ പടർന്നു; വർക്കല ക്ലിഫിന് സമീപം വൻ തീപിടുത്തം

  വർക്കല : തിരുവനന്തപുരം വർക്കല ക്ലിഫിന് സമീപമുള്ള റിസോർട്ടിൽ തീപിടുത്തം. അപകടത്തിൽ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. റിസോർട്ടിലെ മൂന്ന് മുറികൾ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് റിസോർട്ടിൽ തീപിടുത്തമുണ്ടായത്. ജീവനക്കാർ ചവർ കത്തിക്കുന്നതിനിടെ കൂനയിൽ നിന്ന് തീ പടരുകയായിരുന്നു. റിസോർട്ടിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട താമസക്കാരനായ ഇംഗ്ലണ്ട് സ്വദേശി ഓടിരക്ഷപ്പെടുന്നതിനിടയിലാണ് നിസാരമായ പൊള്ളലേറ്റത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കത്തിനശിച്ച മുറിവിൽ താമസക്കാരായ മറ്റ് വിദേശികളുടെ…

Read More

നടിയെ കൂട്ടബലാത്സംഗം ചെയ് കേസ്; വിധി ചോർന്നു

നടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസിലെ വിധി പ്രസ്‌താവം ചോർന്നതായി വെളിപ്പെടുത്തൽ. കോടതി വിധി പ്രസ്താവിക്കും മുൻപ് തന്നെ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനു ഒരു ‘ഊമക്കത്ത്’ ലഭിച്ചിരുന്നു. കത്തിൽ പരാമർശിച്ചിട്ടുള്ളതുപോലെയായിരുന്നു ഒരാഴ്ചയ്ക്ക് ശേഷം 3 പ്രതികൾ കുറ്റവിമുക്തരും ആറുപേർ കുറ്റക്കാരുമെന്ന വിധി വന്നത്. ഇത്രയും ഗുരുതരമായ പിഴവിൽ വിധിയുടെ സത്യസന്ധതയ്ക്ക് കളങ്കം ഉണ്ടായി എന്നാണ് വിലയിരുത്തൽ

Read More

ശശി തരൂരിന്; സവർക്കർ പുരസ്കാരം

HRDS ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്ക‌ാരം കോൺഗ്രസ് MP ശശി തരൂരിന്. അവാർഡ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹിന്ദുത്വ വർഗീയ നേതാവ് സവർക്കറിന്റെ പേരിലെ അവാർഡ് ഇതിനകം വിവാദമായിട്ടുണ്ട്. തനിക്ക് ഇത്തരം ഒരു അവാർഡ് ലഭിച്ചുവെന്ന ഒരുവിവരവും ഇല്ലെന്നാണ് തരൂർ പറയുന്നത്. പൊതുസേവന ഇടപെടലുകളാണ് പുരസ്കാരത്തിനുള്ള മാനദണ്ഡമെന്ന് എച്ച്ആർഡിഎസ് വ്യക്തമാക്കി

Read More

ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ബൗളര്‍മാര്‍, ആദ്യ ടി20യില്‍ വമ്പന്‍ ജയവുമായി ഇന്ത്യ, പരമ്പരയില്‍ മുന്നില്‍

       കട്ടക്ക് : ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ വെറും 74 റണ്‍സിന് ഓള്‍ ഔട്ടായി. 22 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.14 റണ്‍സ് വീതമെടുത്ത ട്രിസ്റ്റൻ സ്റ്റബ്സും ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രവും 12 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. ഇന്ത്യക്കായി അര്‍ഷ്ദീപ്…

Read More

ബംഗളുരുവിൽ വിദ്യാർത്ഥിയായ 19-കാരിയെ മലയാറ്റൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

    കൊച്ചി : രണ്ടു ദിവസം മുൻപ് കാണാതായ 19 വയസ്സുള്ള മലയാളി ബിരുദ വിദ്യാർഥിനിയെ വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിൻ്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) ആണ് മരിച്ചത്. ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിയായിരുന്ന ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. തുടർന്ന് മാതാപിതാക്കൾ കാലടി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ ഇന്ന് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു….

Read More

തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തിയ വയോധിക ബൂത്തിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു

    അനന്തപുരി : തിരുവനന്തപുരം പാച്ചല്ലൂരിൽ വോട്ട് ചെയ്യാനെത്തിയ വയോധിക ബൂത്തിനുളിൽ കുഴഞ്ഞുവീണു മരിച്ചു. പാച്ചല്ലൂർ ഗവ. LP സ്കൂളിലാണ് സംഭവം. കോവളം സ്വദേശി ശാന്ത (73) ആണ് മരിച്ചത്. വോട്ട് ചെയ്യാൻ മഷി പുരട്ടിയതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ബൂത്തിൽ കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ലെന്നും വാർധക്യ സഹജമായ അസുഖങ്ങൾ ഇവർക്ക് ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം, തിരുവനന്തപുരത്ത് പോളിംഗ് ശതമാനം 65.71 ആണ്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് സമയമെങ്കിലും വരിയിൽ ക്യൂ നിൽക്കുന്നവർക്ക്…

Read More

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്

        കൊല്ലം : ട്രെയിനിനുള്ളിൽ കണ്ട ഉടമസ്ഥനില്ലാത്ത ബാഗ് പരിശോധിച്ച റെയിൽവേ പൊലീസിന് ലഭിച്ചത് 4 കിലോ കഞ്ചാവ്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ചെന്നൈ എഗ്മോറിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന എക്സ്പ്രെസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിൻ പുനലൂർ സ്റ്റേഷനിലെത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സ്ലീപ്പർ കോച്ചിലെ എസ് 5ൽ സംശയകരമായ സാഹചര്യത്തിൽ ബാഗ് കണ്ടത്. ഉടമസ്ഥൻ എത്താതായതോടെ റെയിൽവേ പൊലീസ് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്. പുനലൂർ റെയിൽവേ പൊലീസ്…

Read More

ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി; പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്

     ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്ത് പൊലീസ്. മുൻ എംഎൽഎയും സിപിഎം സഹയാത്രികനും ആണ് പി ടി കുഞ്ഞുമുഹമ്മദ്. തിരുവനന്തപുരം കന്റോൾമെൻറ് പൊലീസാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. തലസ്ഥാനത്തെ ഹോട്ടലിൽ ഐഎഫ്എഫ്കെ സ്ക്രീനിംഗ് നടക്കുന്നതിനിടെ ആയിരുന്നു സംഭവം. മുറിയിലെത്തിയ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതി പിന്നീട് കൂടുതൽ അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക്…

Read More

എസ്‌ഐആര്‍ പരിശോധന: കേരളത്തില്‍ ഇതുവരെ കണ്ടെത്തിയത് 1,12,569 ഇരട്ടവോട്ടുകള്‍

       തിരുവനന്തപുരം: എസ്‌ഐആർ പരിശോധനയില്‍ സംസ്ഥാനത്ത് വലിയതോതില്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടർപട്ടികയില്‍ പേര് ഉള്‍പ്പെട്ട 1,12,569 പേരെ കണ്ടെത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡിസംബർ 18 വരെ എന്യൂമറേഷൻ ഫോറം സമർപ്പിക്കാൻ സമയം അവശേഷിക്കുന്നതിനാല്‍ ഇരട്ടവോട്ടുകള്‍ ഇനിയും വർധിക്കാനിടയുണ്ട്. ഇവരെ പട്ടികയില്‍ ഒരു പ്രദേശത്ത് മാത്രമായി നിലനിർത്തി പരിഷ്കരിച്ച ശേഷമേ അന്തിമ പട്ടിക പുറത്തിറങ്ങുകയുള്ളൂ. എസ്‌ഐആർ പൂർത്തിയായ ശേഷം ഇരട്ടവോട്ടിനൊപ്പം ബന്ധപ്പെട്ട പരാതികള്‍ ഇല്ലാതാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രതൻ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; മികച്ച പോളിംഗ്

കൊച്ചി: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. ആറ് മണിക്കുള്ള കണക്കുകള്‍ പ്രകാരം പോളിംഗ് എഴുപത് ശതമാനം കടന്നു. തിരുവനന്തപുരം-66.53, കൊല്ലം-69.8, പത്തനംതിട്ട-66.35, ആലപ്പുഴ-73.32, കോട്ടയം -70.33, ഇടുക്കി- 70.98, എറണാകുളം- 73.96 എന്നിങ്ങനെയാണ് ഒടുവിൽ പുറത്തുവന്ന വിവരം. ഇതിൽ മാറ്റമുണ്ടാകാം. എട്ട് മണിയോടെ അവസാന പോളിംഗ് ശതമാനം അറിയാന്‍ കഴിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു. പോളിംഗ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial