ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ നാൽപ്പത്തഞ്ചുകാരൻ അറസ്റ്റിൽ
വൈപ്പിൻ: ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ നാൽപ്പത്തഞ്ചുകാരൻ അറസ്റ്റിൽ. മലപ്പുറം വേങ്ങര വൈദ്യർവീട്ടിൽ മുജീബ് റഹ്മാനാണ്(45) ഞാറയ്ക്കൽ പൊലീസിന്റെ പിടിയിലായത്. തന്റെ 33 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന എടവനക്കാട് സ്വദേശിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. യുവതിയായി അഭിനയിച്ചാണ് മുജീബ് റഹ്മാൻ തട്ടിപ്പ് നടത്തിയത്. വിവാഹ വാഗ്ദാനം നൽകി സൗഹൃദം സ്ഥാപിച്ച ശേഷം ക്രിപ്റ്റോകറൻസി ട്രേഡിംഗ് നടത്തുകയും ഇതിന് പിന്നാലെ പണം തട്ടിയെടുക്കുകയുമായിരുന്നു. മാട്രിമോണിയൽ പരസ്യം വഴി ലഭിച്ച ഫോൺ നമ്പരാണ് പരാതിക്കാരന് കുടുക്കായത്. വാട്സാപ് വഴി ബന്ധപ്പെട്ടപ്പോൾ…

