ജോലിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം നടത്തായി പരാതി
തിരുവനന്തപുരം: ജോലിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം നടത്തായി പരാതി. ജഡ്ജി ജോലിചെയ്തിരുന്ന കോടതിയിലെ അഭിഭാഷകനില്‍ നിന്ന് പണം തട്ടാനാണ് ശ്രമമുണ്ടായത്. ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് 25,000 രൂപ ആവശ്യപ്പെട്ട് അഭിഭാഷകന് സന്ദേശം അയക്കുകയായിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജുവിന്റെ ഫേസ്ബുക്ക് മെസ്സഞ്ചറിലേക്കാണ് സന്ദേശം വന്നത്. ഇരുവരും സുഹൃത്തുക്കളായതിനാൽ പണം ലഭ്യമാകുമെന്ന് മനസിലാക്കിയ തട്ടിപ്പുകാർ കള്ളക്കഥയും പറഞ്ഞിരുന്നു. വിരമിച്ച വിജിലന്‍സ് കോടതി ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു സന്ദേശം…

