ബാറിൽ ഒന്നിച്ചിരുന്ന് മദ്യപിച്ചവർ തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ 2 പേർക്ക് വെട്ടേറ്റു
പോത്തൻകോട്: ബാറിൽ ഒന്നിച്ചിരുന്ന് മദ്യപിച്ചവർ തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് ആക്രമണം. സംഘട്ടനത്തെ തുടർന്ന് 2 പേർക്ക് വെട്ടേറ്റു. പോത്തൻകോട് വാവറയമ്പലം ഗാന്ധിനഗർ ‘കൈലാസ’ത്തിൽ ആർ.സജീവ്‌രാജ് (27) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷിജിൻ (26) എന്നിവർക്കാണ് വെട്ടുകത്തികൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിൽ സജീവ് രാജിൻ്റെ തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റു. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ അയിരൂപ്പാറ സ്വദേശികളായ വിഷ്ണു, ശ്യാം എന്നിവരുൾപ്പെടെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. പോത്തൻകോട് പൊലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർച്ച് 9…

