Headlines

മുൻ സുപ്രീം കോടതി ജഡ്ജി വി.രാമസ്വാമി അന്തരിച്ചു

ചെന്നൈ:  മുൻ സുപ്രീം കോടതി ജഡ്ജി വി.രാമസ്വാമി അന്തരിച്ചു. 96 വയസ്സായിരുന്നു. 1989 മുതൽ 1994 വരെ രാമസ്വാമി സുപ്രീം കോടതി ജഡ്ജി ആയിരുന്നു. ഇന്ത്യയിൽ ആദ്യമായി ഇമ്പീച്ച്മെന്റ് നടപടികൾ നേരിട്ട ജഡ്ജി കൂടിയാണ് ചെന്നൈ സ്വദേശിയായ വി. രാമസ്വാമി. പണം ദുർവിനിയോഗം ചെയ്‌തെന്ന ആരോപണത്തിന്മേലാണ് ഇംപീച്ച്മെന്റ് നടപടികൾ നേരിട്ടത്. പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 1993 ലാണ് സംഭവം. ലോക്സഭ സ്പീക്കർ നിയോഗിച്ച സമിതി രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ കോൺഗ്രസും സഖ്യകക്ഷികളും ഇംപീച്ച്മെന്റ്…

Read More

മർദനത്തിനിരയായ ഓട്ടോ ഡ്രൈവറുടെ മരണം: ബസ് ജീവനക്കാരെ റിമാൻഡ്ചെയ്തു

മലപ്പുറം: മർദനത്തിന് പിന്നാലെ ഓട്ടോഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതികളായ ബസ് ജീവനക്കാരെ കോടതി റിമാൻഡ് ചെയ്തു. മുഹമ്മദ് നിഷാദ്, സുജീഷ്, സിജു എന്നിവരെയാണ് മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പ്രതികൾക്കെതിരെ പൊലീസ് നരഹത്യാ കുറ്റം ചുമത്തിയിരുന്നു.വെള്ളിയാഴ്ച രാവിലെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മർദനമേറ്റതിന് പിന്നാലെ മാണൂർ സ്വദേശി അബ്ദുല്ലത്തീഫ് മരിച്ചത്. തിരൂർ – മഞ്ചേരി റൂട്ടിലോടുന്ന PTB ബസിലെ ജീവനക്കാർ മർദിച്ചെന്നാണ് പരാതി. ബസ് കാത്തുനിന്ന യാത്രക്കാരെ ഓട്ടോറിക്ഷയിൽ കയറ്റിയത് ചോദ്യം…

Read More

ഇടുക്കിയിൽ ജോലി തേടിയെത്തിയ അസം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ 4 പേര്‍ അറസ്റ്റില്‍

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ജോലി തേടിയെത്തിയ അസം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ 4 പേര്‍ അറസ്റ്റില്‍. അസം സ്വദേശികളായ സതാം ഹുസൈന്‍, അജിമുദീന്‍, കൈറുള്‍ ഇസ്ലാം, മുക്കി റഹ്മാന്‍, എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവിനൊപ്പം എത്തിയ യുവതിയെ ആണ് അസം സ്വദേശികള്‍ ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് അസം സ്വദേശിനിയും ഭര്‍ത്താവും കുട്ടിയും ജോലി തേടി നെടുങ്കണ്ടത്തെത്തിയത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറുമ്പോള്‍ അവിടെയുണ്ടായിരുന്ന സദ്ദാമും സുഹൃത്തുമായി ഇവര്‍ പരിചയപ്പെടുകയായിരുന്നു. താമസിക്കാന്‍ സ്ഥലവും ജോലിയും വാഗ്ദാം ചെയ്ത് കൂട്ടിക്കൊണ്ട്…

Read More

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് പൊലീസിന്റെ വീഴ്ച; എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്

തൃശൂര്‍: 2024ലെ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് പൊലീസിന്റെ വീഴ്ച കാരണമെന്ന് എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പൂരം നടത്തിപ്പ് അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് നടക്കുന്ന ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ടാണ് എഡിജിപി മനോജ് എബ്രഹാം ഡിജിപിക്ക് സമര്‍പ്പിച്ചത്. പൂരം മെച്ചപ്പെട്ട രീതിയില്‍ നടത്താനുള്ള ശിപാര്‍ശകളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പൂരദിനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ സേവനം കൂടുതല്‍ ഉറപ്പാക്കണമെന്നുള്‍പ്പടെ നിര്‍ദേശങ്ങളും ശിപാര്‍ശകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആംബുലന്‍സുകള്‍ കൂടുതലായി സജ്ജീകരിക്കണം. പൂരത്തിന് മുന്നോടിയായി വകുപ്പുകളുടെ യോഗങ്ങള്‍ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട്…

Read More

ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. കുറ്റകൃത്യത്തിൻ്റെ തീവ്രത മനസ്സിലാക്കാതെയാണ് ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതെന്നാണ് വാദം. ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

Read More

ഒരേ നമ്പറില്‍ വോട്ടര്‍ ഐഡി കാര്‍ഡ്: 3 മാസത്തിനകം പരിഹരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഒരേ നമ്പര്‍ ഉള്ള വോട്ടര്‍ ഐ ഡി കാര്‍ഡ് വോട്ടര്‍മാര്‍ക്കു നല്‍കിയതില്‍ മൂന്ന് മാസത്തിനകം പരിഹാരം കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ട വോട്ടര്‍ ഐ ഡി കാര്‍ഡ് നമ്പര്‍ ഉള്ള വോട്ടര്‍മാര്‍ക്ക് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സവിശേഷ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ ലഭ്യമാക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഭാവിയില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്കും ഇത്തരത്തില്‍ സവിശേഷ നമ്പര്‍ ഉറപ്പാക്കുമെന്നും കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇരട്ട വോട്ടര്‍ ഐഡി നമ്പര്‍ കിട്ടിയവരും യഥാര്‍ഥ വോട്ടര്‍മാര്‍ തന്നെയാണെന്ന്…

Read More

ജയിലിലെ അഞ്ച് തടവുകാർക്ക് എച്ച്ഐവി അണുബാധ

ബ​ല്ലി​യ: ജയിലിലെ അഞ്ച് തടവുകാർക്ക് എച്ച്ഐവി അണുബാധ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ ​ജി​ല്ല ജ​യി​ലി​ലെ ത​ട​വു​കാ​ർ​ക്കാണ് എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ സ്ഥി​രീ​ക​രി​ച്ചത്. ഒ​രാ​ഴ്ച​ക്കി​ടെ​ നടത്തിയ പരിശോധനയിലാണ് അ​ഞ്ചു​പേ​ർ​ക്കും അ​ണു​ബാ​ധ ക​ണ്ടെ​ത്തി​യ​തെ​ന്നും മ​റ്റു​ള്ള​വ​രു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര​ത്തെ ഇ​തേ ജ​യി​ലി​ലെ ഒ​മ്പ​ത് ത​ട​വു​കാ​ർ​ക്കും എ​ച്ച്.​ഐ.​വി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​ണു​ബാ​ധി​ത​രാ​യ ത​ട​വു​കാ​ർ​ക്ക് പ്ര​ത്യേ​ക ഭ​ക്ഷ​ണ​വും മ​രു​ന്നു​ക​ളും ന​ൽ​കു​ന്നു​ണ്ട്. അതേസമയം, ബല്ലിയയിലെ ദാദ്രി മേളയിൽ, രോഗബാധിതരായ ചില തടവുകാരുടെ മുതുകിലും കൈകളിലും പച്ചകുത്തിയിട്ടുണ്ടെന്ന് ജില്ല ജയിൽ ഫാർമസിസ്റ്റ് പറഞ്ഞു. അണുബാധയുള്ള…

Read More

തലമുറ മാറ്റത്തിനു തയ്യാറായി സിപിഐ(എം); പ്രായപരിധി മാനദണ്ഡപ്രകാരം 11 പേരെ ഒഴിവാക്കും

കൊല്ലം: സിപിഐഎമ്മിന്റെ നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും 21 പേര്‍ ഒഴിവായേക്കും. പ്രായ മാനദണ്ഡവും അനാരോഗ്യവും അച്ചടക്ക നടപടിയും പരിഗണിച്ചാണ് പുതിയ ഒഴിവുകള്‍ വരുന്നത്. നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പ്രായപരിധി മാനദണ്ഡ പ്രകാരം 11 പേരെ ഒഴിവാക്കും. 2025 ജനുവരി ഒന്നിന് 75 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കാനാണ് ധാരണ. കോടിയേരി ബാലകൃഷ്ണന്‍, എം സി ജോസഫൈന്‍, എ വി റസ്സല്‍ എന്നിവര്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ മൂന്ന് ഒഴിവ് നിലവിലുണ്ട്. സൂസന്‍ കോടിയേയും കെ…

Read More

10 വയസുള്ള സ്വന്തം മകനെ മറയാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് MDMA നൽകും; പത്തനംതിട്ടയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ

       പത്തനംതിട്ട : പത്തനംതിട്ട തിരുവല്ലയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ. തിരുവല്ല ദീപ ജംഗ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ (39) ആണ് പിടിയിലായത്. പത്ത് വയസുകാരനായ മകനെ മറയാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്നതാണ് ഇയാളുടെ രീതി. ഇയാളിൽ നിന്നും 3.78 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പത്തു വയസുകാരനായ മകന്‍റെ ശരീരത്തിൽ സെല്ലോ ടേപ്പ് അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചുവെയ്ക്കും. പ്രതിയുടെ പക്കൽ കൂടുതൽ എംഡിഎംഎ ഉള്ളതായി…

Read More

വനിത പൊലീസ് ഉദ്യോഗസ്ഥയെ സിപിഐഎം വാര്‍ഡ് കൗണ്‍സിലര്‍ ആക്രമിച്ചുവെന്ന് പരാതി; ആരോപണം നിഷേധിച്ച് കൗണ്‍സിലര്‍

     ആറ്റുകാൽ : വനിത പൊലീസ് ഉദ്യോഗസ്ഥയെ സിപിഐഎം വാര്‍ഡ് കൗണ്‍സിലര്‍ ആക്രമിച്ചുവെന്ന് പരാതി. തിരുവനന്തപുരം ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ഉണ്ണികൃഷ്ണനെതിരെ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥയാണ് ആക്രമണത്തിന് ഇരയായത്. തലക്ക് പരിക്കേറ്റ വനിത പൊലീസ് ഉദ്യോഗസ്ഥ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെ 11.15നാണ് ഈ സംഭവം നടക്കുന്നത്. പ്രധാന കവാടത്തിലൂടെ ആളുകളെ അകത്തു കടത്തി മറ്റൊരു കവാടത്തിലൂടെ പുറത്ത് വിടുന്നതാണ് അവിടുത്തെ രീതി. കൗണ്‍സിലര്‍ രണ്ട് പേരുമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial