രണ്ട് യുവാക്കളും, യുവതിയും എം ഡി എം എ യുമായി പിടിയിൽ
കോഴിക്കോട് : നഗരത്തിൽ രണ്ടിടങ്ങളിലായി നടത്തിയ ലഹരിവേട്ടയിൽ രണ്ടുയുവാക്കളെയും ഒരു യുവതിയെയും പൊലീസ് പിടികൂടി. ഡാൻസാഫ് ടീമും നടക്കാവ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ അരക്കിണർ സ്വദേശി മുനാഫിസ് (29), തൃശൂർ സ്വദേശി ധനൂപ് (26), ആലപ്പുഴ സ്വദേശി അതുല്യ റോബിൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 50.95 ഗ്രാം എം.ഡി.എം.എ പിടികൂടി.ധനൂപിനെയും അതുല്യയെയും അരയിടത്തുപാലത്തെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് 36 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബംഗളുരുവിൽ നിന്നാണ് എം.ഡി.എം.എ കൊണ്ടുവന്നതെന്നാണ്…

