10 വയസുകാരിക്ക് എംഡിഎംഎ നല്‍കി സഹോദരൻ, വീട്ടുകാര്‍ക്ക് നേരെ ആക്രമണം; 12കാരൻ ഡി-അഡിക്ഷന്‍ സെന്ററില്‍
കൊച്ചിയില്‍ ലഹരിക്ക് അടിമയായ 12 കാരൻ 10 വയസുകാരിയായ സഹോദരിക്ക് എംഡി എം എ നല്‍കി. വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി വീട്ടില്‍നിന്ന് ലഹരി ഉപയോഗത്തിനായി പോയിരുന്നത് ലഹരി ഉപയോഗത്തിനായി വീട്ടില്‍ നിന്നും കുട്ടി മൂന്നുലക്ഷം രൂപ മോഷ്ടിച്ചെന്നാണ് വിവരം. വിവരം ചോദ്യം ചെയ്തതിന് കുട്ടി വീട്ടുകാരെ ആക്രമിച്ചു. കുട്ടിയെ ഡി-അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞിട്ടും എളമക്കര പോലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നല്‍കിയില്ല. തുടർച്ചയായ ലഹരി ഉപയോഗം ആണ്‍കുട്ടിയുടെ മാനസികാവസ്ഥയില്‍ മാറ്റം ഉണ്ടാക്കി. വീട്ടുകാരെ പോലും…

