മത്സ്യതെഴിലാളിയെ കാണാതായിട്ട് പത്തു വർഷം ഇതുവരെയും ക്ലെയിം അനുവദിക്കാത്ത ഇൻഷുറൻസ് കമ്പനിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: പത്തുവര്‍ഷം മുന്‍പ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിക്കാത്തതിന് കമ്പനിക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍. അവകാശികള്‍ക്ക് ക്ലെയിം അനുവദിക്കുന്ന കാര്യത്തില്‍ രണ്ടുമാസത്തിനകം കമ്പനി തീരുമാനം എടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. വിഴിഞ്ഞം കടപ്പുറത്തുനിന്നും 2014 നവംബര്‍ 16-ന് ആണ് കടലില്‍ പോയ പള്ളിത്തുറ പുരേടത്തില്‍ ബിജുവിനെ കാണാതായത്. ഇത്തരം കാര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനി അമിതമായ സാങ്കേതികത്വം പ്രയോഗിക്കുന്നത് നീതിപൂര്‍വമല്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഡിവിഷണല്‍…

