Headlines

വെടിക്കെട്ടിനിടെ തീപ്പൊരി വീണു, വർക്കല മാന്തറ ക്ഷേത്രത്തിൽ തീപിടുത്തം.

വർക്കലയിൽ ക്ഷേത്രത്തിൽ തീപിടുത്തം. ഇടവ മാന്തറ ക്ഷേത്രത്തിലാണ് തീപിടുത്തം ഉണ്ടായത്. ശിവരാത്രി ഉത്സവത്തിനിടെ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വെടിക്കെട്ടിനിടെ തീപ്പൊരി പന്തലിൽ വീണതാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ക്ഷേത്രത്തോട് ചേർന്നുള്ള താത്ക്കാലിക പന്തൽ കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമായി. ആളപായമില്ല.ഓല മേഞ്ഞ താത്ക്കാലിക പന്തലാണ് പൂർണമായും കത്തിനശിച്ചത്. ശിവരാത്രി ആഘോഷമായതിനാൽ ക്ഷേത്രത്തിൽ നിരവധി പേരുണ്ടായിരുന്നു. അഗ്നിശമന സേന ഉടനെ സ്ഥലത്തെത്തി തീയണച്ചതോടെ വലിയ ദുരന്തമാണ് ഒഴിവായിരിക്കുന്നത്

Read More

വെഞ്ഞാറമൂട് കൂട്ടകൊലപാതകം പ്രതി അഫാന്റെ കുടുംബത്തിന്റെ കടബാധ്യതയുടെ ആഴം കണ്ടെത്താൻ പോലീസ് അന്വേഷണ സംഘം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്‍റെ കുടുംബത്തിന്‍റെ കട ബാധ്യതയുടെ ആഴം കണ്ടെത്താൻ അന്വേഷണ സംഘം. കടം നൽകിയവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി. കാമുകി ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നൽകുകയായിരുന്നു. ഈ മാല എടുത്ത് തരണമെന് ഫർസാന അടുത്തിടെ ആവശ്യപ്പെട്ടിരിന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം, കൂട്ടക്കൊലയ്ക്ക് കാരണം, വൻ കട ബാധ്യതയെന്ന നിഗമനത്തിലേക്ക് എത്തുകയാണ് പൊലീസ്. ഇന്ന് അഫാന്റെ ഉമ്മയുടെ മൊഴി രേഖപ്പെടുത്തും. കേസിൽ ഡോക്ടർമാരുടെ അനുമതി ലഭിച്ചാലുടൻ അഫാൻ്റെ…

Read More

പതിമൂന്നുകാരനു ബെൽറ്റ്‌ കൊണ്ട്  ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പ്രതിയായ പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: കൂടലിൽ 13 കാരൻ പിതാവിൻ്റെ ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പ്രതിയായ രാജേഷ് കുമാർ അറസ്റ്റിൽ. സംരക്ഷിക്കാൻ ബാധ്യസ്ഥനായ പിതാവ് മകനെ ദേഹോപദ്രവം ഏൽപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി എഫ് ഐ ആർ. കുട്ടിയുടെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ജുവനയിൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്ത് വന്നത്. ഇന്നലെ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സഹിതം സി ഡബ്ല്യൂ സി പോലീസിന്…

Read More

മുഹമ്മദ്‌ സലീം സിപിഎം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി

കൊൽക്കത്ത: സിപിഎം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു. 67കാരനായ മുഹമ്മദ്‌ സലിം രണ്ടാം തവണയാണ്‌ സംസ്ഥാന സെക്രട്ടറിയാകുന്നത്‌. കൊൽക്കത്ത ഖിദർപ്പുർ സ്വദേശിയാണ്.മുഹമ്മദ് സലിം 2015 മുതൽ പാർട്ടി പൊളിറ്റ്‌ബ്യൂറോ അംഗമാണ്. 1990 മുതൽ രണ്ട്‌ തവണ രാജ്യസഭാംഗമായി. 2001–2004 കാലത്ത്‌ ബംഗാൾ മന്ത്രിസഭാംഗമായിരുന്നു. 2004, 2014 പൊതുതെരഞ്ഞെടുപ്പുകളിൽ ജയിച്ച്‌ ലോക്‌സഭാംഗമായിട്ടുണ്ട്. വിദ്യാർഥി- യുവജന പ്രസ്ഥാനത്തിലൂടെയാണ് മുഹമ്മദ് സലിം പൊതുപ്രവർത്തനരംഗത്ത് സജീവമാകുന്നത്. 1998 മുതൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗമാണ്‌. ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകിയ മുഹമ്മദ്…

Read More

മാന്നാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ആലപ്പുഴ: മാന്നാർ ഇരമത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ച് പേരുടെ നില ഗുരുതരം. ചെന്നിത്തല സ്വദേശി അജിത്തിന്റെ മകൻ ജഗൻ (23) ആണ് മരിച്ചത്. പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരെ വെൻ്റിലേറ്ററിലേക്ക് മാറ്റി. മാന്നാറിലെ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കഴിഞ്ഞ് രാത്രി തിരിച്ചു മടങ്ങും വഴിയാണ് അപകടം. രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച ആറ് പേരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരു ബൈക്കുകളും പൂർണമായി തകർന്നു.

Read More

സിപിഐ നേതാവ് മുൻ എംഎൽഎ പി രാജു അന്തരിച്ചു

കൊച്ചി: സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടു തവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.1991 ലും 1996 ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും, ജനയുഗം കൊച്ചി യൂണിറ്റ് മാനേജരും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനിയും മുൻ എം.എൽ.എയുമായിരുന്ന ശിവൻ പിള്ളയുടെയും ചെല്ലമ്മയുടെയും മകനാണ്. എ.ഐ.വൈഎഫ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ…

Read More

അരവിന്ദ് കെജരിവാള്‍ രാജ്യസഭയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാര്‍ട്ടി നേതൃത്വം

ന്യൂഡല്‍ഹി: എഎപി കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ രാജ്യസഭയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാര്‍ട്ടി നേതൃത്വം. കെജരിവാളിന് പാര്‍ട്ടി നേതൃത്വതലത്തില്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്ന് വ്യക്തമാക്കിയാണ് എഎപി നേതൃത്വം അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുന്നത്. ആം ആദ്മി പാര്‍ട്ടിയെ ദേശീയ തലത്തില്‍ വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തമുള്ള നേതാവാണ് കെജരിവാളെന്ന് മുതിര്‍ന്ന എഎപി നേതാവ് സോമനാഥ് ഭാരതി പ്രതികരിച്ചു. എഎപി ദേശീയ വക്താവ് പ്രിയങ്ക കക്കാറും സമാനമായ നിലപാടാണ് പങ്കുവച്ചത്. കെജരിവാള്‍ രാജ്യസഭയിലേക്ക് എത്തുന്നു എന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും പ്രിയങ്ക…

Read More

വടക്കാഞ്ചേരിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍

തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപം മുളംകുന്നത്തുകാവിലെ ലോഡ്ജില്‍ നിന്നാണ് പ്രതിയായ വിഷ്ണുവിനെ പിടികൂടിയത്. കാവിലുണ്ടായ വഴക്കിന്റെ തുടര്‍ച്ചയായിരുന്നു അരിമ്പൂര്‍ വീട്ടില്‍ സേവ്യറുടെ (42) കൊപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന് പിന്നാലെ പ്രതി വിഷ്ണു ഒളിവില്‍ പോയിരുന്നു. കൊല്ലപ്പട്ട സേവ്യറും, അനീഷും വിഷ്ണുവും സുഹൃത്തുക്കളായിരുന്നു. സേവ്യറും, അനീഷും വടക്കാഞ്ചേരി പഴയ ഗെയ്റ്റിന് സമീപത്തുള്ള വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തിയതിന് പിന്നാലെയാണ് കൊലപാതകം അരങ്ങേറിയത്. വീട്ടിലേക്ക് എത്തിയ സേവ്യറും അനീഷും ചേര്‍ന്ന് വിഷ്ണുവിനെ…

Read More

കേരള കോൺഗ്രസ് ഡമോക്രാറ്റിക് തൃണമൂൽ കോൺഗ്രസിൽ ലയിച്ചു

കോട്ടയം: കേരള കോൺഗ്രസ് ഡമോക്രാറ്റിക് തൃണമൂൽ കോൺഗ്രസിൽ ലയിച്ചു. പാർട്ടി സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തു. മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി.അൻവറിന്റെ സാന്നിധ്യത്തിലായിരുന്നു സജിയുടെയും കൂട്ടരുടെയും പാർട്ടി പ്രവേശനം. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്നു കേരള കോൺഗ്രസ് ഡമോക്രാറ്റിക്. സജിയുടെ നീക്കം ബിജെപിക്കും എൻഡിഎ മുന്നണിക്കും അപ്രതീക്ഷിത തിരിച്ചടിയായി. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മുൻ ജില്ലാ അധ്യക്ഷനും യുഡിഎഫ് ചെയർമാനുമായിരുന്നു. മോൻസ് ജോസഫുമായുള്ള അഭിപ്രായ…

Read More

പീഡന ശ്രമം തടഞ്ഞ 5 വയസുകാരിയെ മരത്തടികൊണ്ട് അടിച്ചു കൊന്നു; 13കാരന്‍ പിടിയില്‍

ബിലാസ്പൂര്‍: പീഡന ശ്രമം തടഞ്ഞ 5 വയസുകാരിയെ മരത്തടികൊണ്ട് അടിച്ചു കൊന്ന 13 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം. ബിലാസ്പൂരിലെ ഒരു റസിഡന്‍ഷ്യല്‍ കോളനിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തിങ്കളാഴ്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. അന്ന് തന്നെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർമാണം നടക്കുന്ന വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. പ്രതിയും പെണ്‍കുട്ടിയും കോളനിയിലെ ലേബര്‍ ക്വാര്‍ട്ടേഴ്സിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കോര്‍ട്ടേഴ്സിലുള്ളവരെ ചോദ്യം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial