Headlines

പൂട്ടിക്കിടന്ന വീട്ടിലെ ബില്ല് കണ്ട് ഞെട്ടി വയോധിക; വാട്ടർ അതോറിറ്റി നൽകിയത് 58,986 രൂപയുടെ ബില്ല്

          ആറ് മാസമായി പൂട്ടിക്കിടക്കുന്ന വീടിന് ലഭിച്ചത് 58,986 രൂപയുടെ വാട്ടർ ബില്ല്. 82 വയസ്സുള്ള, കോന്തുരുത്തി സ്വദേശി ഓമന കെ. രാജൻ എന്ന വയോധികയാണ് ഡിസംബറിൽ ലഭിച്ച ബില്ലുമായി ബുദ്ധിമുട്ടുന്നത്. പള്ളിമുക്ക് വാട്ടർ വർക്ക് സബ് ഡിവിഷന് കീഴിലാണ് ഭീമമായ ഈ ബില്ല് വന്നിരിക്കുന്നത്. 2024 ഒക്ടോബർ 30 ന് ലഭിച്ച 275 രൂപയുടെ ബില്ല് നവംബർ 14 അടച്ചിട്ടുണ്ട്. ഇതിന് ശേഷം 2024 ഡിസംബർ 26ന് നൽകിയ ബില്ലിലാണ് ഇത്രയും വലിയ തുക നൽകിയിരിക്കുന്നത്….

Read More

സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതൽ ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപ വീതം ഗുണഭോക്താക്കൾക്ക് ലഭിക്കും. മൂന്ന് ഗഡു ക്ഷേമപെൻഷനാണ് കൊടുക്കാനുണ്ടായിരുന്നത്. അടുത്ത ആഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇനി മൂന്ന് മാസത്തെ കുടിശ്ശിക ബാക്കിയുണ്ട് അത് അടുത്ത സാമ്പത്തിക വർഷം കൊടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

പരീക്ഷാ കാലത്തെ സമ്മർദ്ദം : രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള നിർദേശങ്ങൾ

കോഴിക്കോട് : ബോര്‍ഡ് പരീക്ഷ അടക്കമുള്ളവ അടുത്തെത്തിക്കഴിഞ്ഞു. എല്ലാ വിദ്യാര്‍ഥികളും ഏതെങ്കിലുംതരത്തില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്ന കാലം കൂടിയാണ് ഈ പരീക്ഷാക്കാലം. വിദ്യാര്‍ഥികള്‍ മാത്രമല്ല, മാതാപിതാക്കളും വലിയ സമ്മർദം നേരിടുന്ന കാലംകൂടിയാണിത്. പരീക്ഷയെത്തുന്നതിന് മുന്‍പ് എല്ലാ വിഷയങ്ങളും പഠിച്ചുതീരുമോ? പഠിച്ച കാര്യങ്ങളെല്ലാം ശരിക്ക് എഴുതാന്‍ സാധിക്കുമോ? എന്നിങ്ങനെയുള്ള ചിന്തകളാകും കുട്ടികളെ അലട്ടുക. മാതാപിതാക്കൾക്കും ഇക്കാലത്ത് ഈ ആധികളുണ്ടാകും. എങ്ങനെയാണ് ഈ സമ്മർദം മറികടക്കുക? അതിന് ചില വഴികളുണ്ട്: പരീക്ഷാക്കാലത്ത് മാതാപിതാക്കള്‍ നേരിടുന്ന മാനസികസമ്മര്‍ദ്ദം നേരിട്ടോ അല്ലാതെയോ കുട്ടികളെയും…

Read More

കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി

വയനാട്: കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് കോടതിയിൽ ബോംബ് വെച്ചെന്ന് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് ഒരു മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല. ആദ്യ രണ്ട് വരി ഇംഗ്ലീഷിലും ബാക്കി തമിഴിലുമായാണ് സന്ദേശം. നേരത്തെ ഇതേ രീതിയിൽ പൂക്കാട് വെറ്ററിനറി കോളേജിൽ ബോംബ് ഭീഷണിയെന്ന് വ്യാജ സന്ദേശമെത്തിയിരുന്നു.

Read More

‘ഒരു രൂപ പോലും ശമ്പളം ലഭിച്ചില്ല; അനുകൂല നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകള്‍ ഈ കടുംകൈ ചെയ്യില്ലായിരുന്നു’ ; അധ്യാപികയുടെ മരണത്തില്‍ കുടുംബം

കോഴിക്കോട് : കോഴിക്കോട് കോടഞ്ചേരിയിലെ അധ്യാപികയുടെ ആത്മഹത്യയ്ക്ക് കാരണം അഞ്ചുവര്‍ഷമായി ശമ്പളം ലഭിക്കാത്തതിനാലെന്ന് പിതാവ് ബെന്നി. ബന്ധപ്പെട്ടവര്‍ അനുകൂല നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകള്‍ ഈ കടുംകൈ ചെയ്യില്ലായിരുന്നുവെന്നും ബെന്നി പറഞ്ഞു. അലീനയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപിക കട്ടിപ്പാറ സ്വദേശിനി അലീന ബെന്നിയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് പിതാവ് ബെന്നി ഉന്നയിക്കുന്നത്. നാലുവര്‍ഷം കട്ടിപ്പാറ ഹോളി ഫാമിലി എല്‍പി സ്‌കൂളിലും ഒരു വര്‍ഷം സെന്റ് ജോസഫ് സ്‌കൂളിലും…

Read More

കെഎസ്ഇബി ജീവനക്കാരി ലോറി കയറി മരിച്ച സംഭവം ; അപകടത്തിന് ഇടയാക്കിയത് അശാസ്ത്രീയമായ പൊലീസ് പരിശോധനയെന്ന് കെഎസ്ഇബി ; ജില്ലാ കലക്ടർക്ക് പരാതി നൽകി

        എറണാകുളം കളമശേരിയില്‍ വാഹനപരിശോധനയ്ക്കിടെ KSEB ജീവനക്കാരി ലോറി കയറി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ കെഎസ്ഇബി. വി എം മീനയുടെ മരണത്തിന് ഇടയാക്കിയത് പൊലീസ് പരിശോധനയെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ റജികുമാര്‍ പറഞ്ഞു. പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചു. പരിശോധനാ ദൃശ്യങ്ങള്‍ കൈമാറി. ഇന്നലെ വൈകിട്ടാണ് കെഎസ്ഇബി ജീവനക്കാരി വി എം മീന അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. റോഡിന്റെ ഏതാണ്ട് മധ്യഭാഗം വരെ കടന്നു കയറിക്കൊണ്ടുള്ള വാഹന പരിശോധനയാണ് വീഡിയോയില്‍ കാണുന്നത്. റോഡിലേക്ക് കയറി നില്‍ക്കുന്ന പൊലീസ്…

Read More

ഉച്ചഭക്ഷണ പദ്ധതി പ്രകാരം നൽകി വന്നിരുന്ന കപ്പലണ്ടി മിഠായി വിതരണം നിർത്തലാക്കി സർക്കാർ

ബെംഗളൂരു: കർണ്ണാടകയിലെ സർക്കാർ സ്കൂളുകളിലും എയ്‌ഡഡ്‌ സ്കൂളുകളിലും ഉച്ചഭക്ഷണ പദ്ധതി പ്രകാരം നൽകി വന്നിരുന്ന കപ്പലണ്ടി മിഠായി വിതരണം നിർത്തലാക്കി സർക്കാർ. കുട്ടികൾക്ക് പോഷകാഹാരം നൽകുക എന്ന പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു സ്കൂളുകളിൽ കപ്പലണ്ടി മിഠായി നൽകി വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് വന്നിട്ടുണ്ട്. കുട്ടികള്‍ക്ക് പോഷക ഗുണമുള്ള ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്കൂളുകളില്‍ മുട്ട, പഴം, കപ്പലണ്ടി മിഠായി എന്നിവ നല്‍കിത്തുടങ്ങിയിരുന്നു. ആവശ്യമായ തോതില്‍ കപ്പലണ്ടി മിഠായി ലഭ്യമല്ലാത്തതും കപ്പലണ്ടി മിഠായി…

Read More

ജോർജ്ക്കുട്ടി ഒരു വരവ് കൂടി വരുന്നു;ദൃശ്യം 3 പ്രഖ്യാപിച്ച് മോഹൻലാൽ

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ പല സമയങ്ങളിലായി ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ ഒരു ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്. നടൻ മോഹൻലാൽ ആണ് ദൃശ്യം 3 ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ഭൂതകാലത്തെ നിശബ്ദമാക്കാനാകില്ല’ എന്ന…

Read More

മസ്തകത്തിന് മുറിവേറ്റ അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ഇപ്പോഴും ക്ഷീണിതനാണെന്ന് ഡോക്ടർമാരുടെ സംഘം

കോടനാട്: മസ്തകത്തിന് മുറിവേറ്റ അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ഇപ്പോഴും ക്ഷീണിതനാണെന്ന് ഡോക്ടർമാരുടെ സംഘം. ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെയാണ്. അഭയാരണ്യത്തിൽ രണ്ടുമാസത്തെ ചികിത്സ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മയക്കം വിട്ടെങ്കിലും ക്ഷീണം മാറിയിട്ടില്ല. രാവിലെ ഭക്ഷണം എടുത്തുതുടങ്ങിയിരുന്നു. തുമ്പികൈ ഉപയോഗിച്ച് വെള്ളം എടുക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ട്. വായിലേക്ക് ഹോസിട്ട് വെള്ളം കൊടുക്കാനാണ് ശ്രമിക്കുന്നത് മുറിവിലേക്ക് ആനയിപ്പോഴും മണ്ണെടുത്ത് പൊത്തുന്നുണ്ട്. അതുക്കൊണ്ട് തന്നെ മുറിവ് ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കേണ്ടത് പരിഗണിച്ച് മുഴുവൻ സമയവും നിരീക്ഷണത്തിന് ബന്ധപ്പെട്ടവർ പ്രദേശത്തുതന്നെയുണ്ട്. കൃത്യമായ പരിചരണത്തലൂടെ…

Read More

വിമാനയാത്ര ചെയ്യണം തന്റെ തൊഴിലാളികളുടെ ആഗ്രഹം നിറവേറ്റി ഗോവയിലേക്ക് യാത്ര ഒരുക്കി കർഷകൻ

കർണാടക: വിമാന യാത്ര ഏവരുടേയും ഒരു സ്വപ്നം തന്നെയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ പറക്കണമെന്ന് ആഗ്രഹമില്ലാത്തവർ ആരുമില്ല. ഇങ്ങനെ ഒരു മോഹം ഒരു കൂട്ടം തൊഴിലാളികളുടെ മനസിലും ഉണ്ടായി. അവർ അത് തങ്ങളുടെ തൊഴിലുടമയോട് പറഞ്ഞു. പിന്നെ നടന്നതൊക്കെ സ്വപ്നം. കർണാടകയിലെ വിജയനഗര ജില്ലയിൽ നിന്നുള്ള വിശ്വനാഥ് എന്ന കർഷകനാണ് സ്വന്തം തൊഴിലാളികളുമായി വിമാന യാത്ര നടത്തിയത്. തൊഴിലാളികൾ പറഞ്ഞപ്പോൾ വിശ്വനാഥ്‌ പിന്നെ ഒന്നും നോക്കിയില്ല, നേരെ പറന്നു എല്ലാവരുമായി ഗോവയിലേക്ക്. ശിവമോഗ വിമാനത്താവളത്തിൽ നിന്നും ഗോവയിലേക്കായിരുന്നു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial