Headlines

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 20കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

സുല്‍ത്താന്‍ ബത്തേരി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.കുപ്പക്കൊല്ലി സ്വദേശി സല്‍മാനാണ് (20) മരിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. കുഴഞ്ഞുവീണ സല്‍മാനെ ജിം ജീവനക്കാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

സിനിമക്ക് മുമ്പ് 25 മിനുട്ട് പരസ്യം കാണിച്ചു; ടിക്കറ്റെടുത്തയാള്‍ക്ക് 65,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ബംഗളൂരു: സിനിമ കാണാന്‍ ടിക്കറ്റെടുത്തയാളെ 25 മിനുട്ട് പരസ്യം കാണിച്ച പിവിആര്‍ സിനിമാസ് 65,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടു. ‘സാം ബഹദൂര്‍’ എന്ന പേരിലുള്ള സിനിമ കാണാന്‍ പോയ തന്നെ അരമണിക്കൂറോളം പരസ്യം കാണിച്ചു എന്ന് ചൂണ്ടിക്കാട്ടി അഭിഷേക് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. സിനിമ വൈകിയതിനാല്‍ തനിക്ക് കൃത്യസമയത്ത് ഓഫിസില്‍ എത്താന്‍ സാധിച്ചില്ല. ഇത് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്നും അഭിഷേക് വാദിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച ‘ബുക്ക് മൈ ഷോ’…

Read More

മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ ബിഎം പാര്‍വതിക്കും ക്ലീന്‍ ചിറ്റ്

ബെംഗളൂരു: മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ ബിഎം പാര്‍വതിക്കും ക്ലീന്‍ ചിറ്റ്. മുഡ ഭൂമിയിടപാടില്‍ സിദ്ധരാമയ്യക്കും കുടുംബത്തിനും പങ്കില്ലെന്ന് കോടതിയില്‍ ലോകായുക്തയുടെ അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി വഴിവിട്ട് സഹായം ചെയ്തതിന് തെളിവില്ല. സിദ്ധരാമയ്യ ഫയല്‍ നീക്കത്തില്‍ ഇടപെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയിടപാടില്‍ ക്രമക്കേട് കാണിച്ചത് മുഡ ഉദ്യോഗസ്ഥരും റവന്യൂ വകുപ്പുമാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ചെന്നും പാര്‍വതിയെ സമീപിച്ചത് ഉദ്യോഗസ്ഥരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ട്. 142 മുഡ സൈറ്റുകള്‍…

Read More

രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയാകും

ന്യൂഡൽഹി: രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയാകും. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. ഡൽഹിയിൽ ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ഷാലിമാർ ബാഗ് എംഎൽഎയാണ്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവർക്ക് ശേഷം ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്‌ത നാളെ സത്യപ്രതിജ്ഞ ചെയ്യും. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖഗുപ്‌ത. 1996 മുതൽ 1997 വരെ ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരുന്നു. ഷാലിമാർ ബാഗിൽ നിന്ന് ആം ആദ്‌മി പാർട്ടിയുടെ ബന്ദന കുമാരിക്കെതിരെ…

Read More

ആറു വർഷമായി ശമ്പളം ലഭിക്കുന്നില്ല അധ്യാപിക ആത്മഹത്യ ചെയ്തു

കോഴിക്കോട്: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപികയായ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അലീനയുടെ കുടുംബം ആരോപിച്ചു. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻ്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്കൂളിൽ 5 വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂളിലാണ് ജോലി…

Read More

രണ്ടുതവണയായി ബോര്‍ഡ് പരീക്ഷ നടത്താനൊരുങ്ങി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം മുതല്‍ 10, 12 ക്ലാസുകളില്‍ വര്‍ഷത്തില്‍ രണ്ടുതവണയായി ബോര്‍ഡ് പരീക്ഷ നടത്താനൊരുങ്ങി സി.ബി.എസ്.ഇ. കുട്ടികളുടെ സമ്മര്‍ദ്ദം കുറച്ച് അവര്‍ക്ക് സൗഹാര്‍ദപരമായ അന്തരീക്ഷം ഒരുക്കിയെടുക്കുക എന്നതാണ് ലക്‌ഷ്യം. അതിനായുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി സി.ബി.എസ്.ഇ ചര്‍ച്ചകള്‍ നടത്തി. നിലവില്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് പത്ത്, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടക്കുന്നത്. കോവിഡ് മഹാമാരിക്കിടെ ഒരുതവണ മാത്രം പത്ത്, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ രണ്ടുവട്ടമായി നടത്തിയിരുന്നു. എന്നാല്‍, തൊട്ടടുത്ത…

Read More

മൂന്നാര്‍ വാഹനാപകടത്തില്‍ ഒരു വിദ്യാർത്ഥി കൂടി മരിച്ചു

ഇടുക്കി: മൂന്നാര്‍ വാഹനാപകടത്തില്‍ ഒരു വിദ്യാർത്ഥി കൂടി മരിച്ചു. വിദ്യാർത്ഥി സുധൻ (19) ആണ് മരിച്ചത്. മൂന്നാറിൽ നിന്നും തേനിയിലേക്ക് മാറ്റിയ സുധൻ്റെ ആരോഗ്യനില യാത്രാ മധ്യേ വഷളായതിനെത്തുടർന്ന് രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. അപകടം നടന്നയുടൻ ആധിക (19), വേണിക (19) എന്നീ രണ്ട് വിദ്യാർത്ഥികളും മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കെവിനെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ 19 പേര്‍ മൂന്നാര്‍ ടാറ്റാ ടീ ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ട്. വാഹനത്തില്‍ ആകെ 37…

Read More

ഡെങ്കിപ്പനിയെ നേരിടാന്‍ വ്യത്യസ്ത മാര്‍ഗം സ്വീകരിച്ച്  ഫിലിപ്പൈന്‍സ്

ഡെങ്കിപ്പനിയെ നേരിടാന്‍ വ്യത്യസ്ത മാര്‍ഗം സ്വീകരിക്കുകയാണ് ഫിലിപ്പൈന്‍സ്. തലസ്ഥാന നഗരമായ മനിലയുടെ പ്രാന്തപ്രദേശങ്ങളായ മലയോര മേഖലകളിലാണ് അസാധാരണമായ ഈ നീക്കം നടക്കുന്നത്. മലയോര നഗരമായ മന്‍ഡലുയോങ് മേഖലയില്‍ ആണ് കൊതുക് വേട്ടയ്ക്ക് ഒരുങ്ങുന്നത്. സമീപ പ്രദേശമായ ക്യൂസണില്‍ ഡെങ്കിപ്പനി പടര്‍ന്നതാണ് മന്‍ഡലുയോങ് അധികൃതരെ മുന്‍കരുതലെടുക്കാന്‍ പ്രേരിപ്പിച്ചത്. രാജ്യത്തെ എട്ടോളം മേഖലകളിലാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 28,234 ഡെങ്കിപ്പനി കേസുകളാണ് ഫിലിപ്പൈന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ധനയാണിത്. ക്യൂസണില്‍…

Read More

കേരളത്തിന് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. വേറെ ആർക്കും വേണ്ടിയല്ല; ശശി തരൂർ

ലേഖന വിവാദത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി. കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജൻസിയുടെയും ഡേറ്റ അവലംബമാക്കിയാണ് ലേഖനമെന്നും ഇതിന് വിരുദ്ധമായ കണക്കുകൾ കിട്ടിയാൽ തന്റെ നിലപാടുകൾ തിരുത്താൻ തയ്യാറാണെന്നും ശശി തരൂർ വ്യക്തമാക്കി. താൻ പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമായ വിവരങ്ങൾ എവിടെ നിന്ന് ലഭിച്ച് എന്നകാര്യം ലേഖനത്തിൽ തന്നെ പറയുന്നുണ്ട്. ഗ്ലോബൽ സ്റ്റാർട്ട്-അപ് ഇക്കോ സിസ്റ്റം റിപ്പോർട്ടും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിനെയും അടിസ്ഥാനമാക്കിയാണ് ലേഖനം. ഇത് രണ്ടും സിപിഎമ്മിന്റേത് അല്ലല്ലോ? വേറെ സ്രോതസിൽ നിന്ന് വേറെ…

Read More

പോക്കറ്റിൽ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ മകൻ തീകൊളുത്തി കൊന്നു

പോക്കറ്റിൽ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ തീകൊളുത്തി കൊന്ന പതിനാലുകാരനായ മകൻ പിടിയിൽ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പിതാവ് മുഹമ്മദ് അലീം (55) സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇവർ അജയ് നഗർ പാർട്ട് 2ൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ വീടിന് മുകളിലത്തെ നിയലിൽ നിന്ന് നിലവിളി കേട്ടു എന്നാണ് വീട്ടുടമസ്ഥൻ റിയാസുദ്ദീന്റെ മൊഴി. മുകളിൽ എത്തി നോക്കുമ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ടെറസിൽ കയറി നോക്കിയപ്പോഴാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial