Headlines

ആകർഷകമായ വാഗ്ദാനം നൽകി വിദ്യാർത്ഥിയെ കബളിപ്പിച്ചു;ബൈജൂസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

കൊച്ചി: തൃപ്തികരം അല്ലെങ്കിൽ പണം തിരികെ നൽകും എന്ന് ആകർഷകമായ വാഗ്ദാനം നൽകി വിദ്യാത്ഥിയെ കമ്പളിപ്പിച്ച ബൈജൂസ് ലേണിംഗ് ആപ്പ്  51,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം സ്വദേശിയും എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവുമായ സ്റ്റാലിൻ എൻ ഗോമസ്, ബൈജൂസ് ലേണിംഗ് ആപ്പിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. എതിർകക്ഷി നൽകിയ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ് പതിനാറായിരം രൂപ നൽകി മകനു വേണ്ടി ലേണിങ് ആപ്പിൽ ചേർന്നത്. മൂന്ന് ട്രയൽ…

Read More

എട്ടാം ക്ലാസുകളിൽ ആരേയും അരിച്ചു പെറുക്കി തോൽപ്പിക്കില്ല;അധ്യാപകർ എല്ലാ ഉത്തര കടലാസുകളും നോക്കണം ;മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അധ്യാപകർ ഉത്തരക്കടലാസുകൾ നോക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകൾ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടണമെന്ന് ശിവൻകുട്ടി പറഞ്ഞു. ഉത്തരക്കടലാസുകൾ മറിച്ചു നോക്കാത്ത അധ്യാപകർ ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എട്ടാം ക്ലാസുകളിൽ ആരേയും അരിച്ചു പെറുക്കി തോൽപ്പിക്കില്ലെന്നും മിനിമം മാർക്ക് ഏർപ്പെടുത്തുന്നത് വിദ്യാർത്ഥികളെ തോൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതല്ലെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു. മാർക്ക് കുറവുള്ള വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളിൽ അക്കാദമിക മികവും…

Read More

മലപ്പുറത്ത് സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ പടക്കം ഗാലറിയിൽ വീണ് അപകടം; 22 പേർക്ക് പരിക്കേറ്റു

മലപ്പുറം: സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ കാണികള്‍ക്കിടയിലേക്ക് പടക്കം വീണ് അപകടം. അരീക്കോടിനടുത്ത് തെരട്ടമ്മലില്‍ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. 22 പേര്‍ക്ക് പരിക്കേറ്റു. മൈതാനത്ത് നിന്ന് ഉയരത്തില്‍ വിട്ട പടക്കം ഗാലറിയില്‍ ഇരുന്നവര്‍ക്കിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു. ഇതോടെ ഗാലറിയില്‍ ഇരുന്നവര്‍ ചിതറി ഓടി. ഇതിനിടെയാണ് 19പേര്‍ക്ക് പരിക്കേറ്റത്. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടയും പരിക്ക് ഗുരുതരമല്ല.യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്തും കെഎംജി മാവൂരും തമ്മിലുള്ള ഫൈനല്‍…

Read More

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു

കിളിമാനൂർ:വാമനപുരം എക്സൈസ് ഓഫീസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മൈലമൂട് തിരുവോണത്തിൽ എസ്.ഷാജി(56)ആണ് മരിച്ചത്. 5ന് വൈകിട്ട് 5.30ന് ആണ് അപകടം. വാമനപുരം ഓഫിസിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ഇദ്ദേഹം പാങ്ങോട്–കല്ലറ റോഡിൽ പുലിപ്പാറ ജംഗ്ഷനു സമീപത്ത് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിൽ പോയ കാർ വേഗത കുറച്ചപ്പോൾ പിന്നാലെ സഞ്ചരിച്ചിരുന്ന ഷാജിയുടെ ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ച് വീണ് ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇന്ന് ഉച്ചയ്ക്ക് മരിച്ചു. നാളെ ഉച്ചയ്ക്ക് തിരുവനന്തപുരം,വാമനപുരം…

Read More

കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് പദ്ധതി

തിരുവനന്തപുരം: കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് (nPROUD: New Programme for Removal of Unused Drugs) എന്ന പേരിൽ ഒരു പദ്ധതി ആവിഷ്ക്കരിക്കുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഉപയോഗ ശൂന്യമായ മരുന്നുകൾ വീട്ടിൽ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളിൽ നിക്ഷേപിക്കാൻ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർ തലത്തിൽ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ…

Read More

തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശും റമദാന്‍ മാസം മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചു

അമരാവതി: തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശും റമദാന്‍ മാസം മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചു. റമദാന്‍ മാസം ഒരു മണിക്കൂര്‍ നേരത്തേ ജോലി അവസാനിപ്പിച്ച് മടങ്ങാം എന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുകേഷ് മീണ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഇളവ് ലഭിക്കുക. അധ്യാപകര്‍, കരാര്‍, പുറം കരാര്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് ഇളവ് ബാധകമായിരിക്കും. ഇന്നലെയാണ് തെലങ്കാനയില്‍ റമദാന്‍ മാസം മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി…

Read More

മൂന്നു കോടി ഇന്‍കം ടാക്സ് അടച്ചു, അപ്പോള്‍ പിന്നെ ലാഭം ഊഹിക്കാമല്ലോ; പുലിമുരുകനു വേണ്ടിയെടുത്ത ലോണ്‍ തിരിച്ചടച്ചെന്ന് ടോമിച്ചന്‍ മുളകുപാടം

മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ നിര്‍മിക്കാനായി എടുത്ത വായ്പ നിര്‍മാതാവ് ഇതുവരെ അടച്ചുതീര്‍ത്തിട്ടില്ലെന്ന ടോമിന്‍ തച്ചങ്കരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ചിത്രത്തെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ച് ചിലര്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ടോമിച്ചന്‍ മുളകുപാടം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒരു നിര്‍മാതാവ് എന്ന നിലയില്‍ തന്റെ സിനിമാ ജീവിതത്തില്‍ തനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് പുലിമുരുകന്‍ എന്നും അദ്ദേഹം പറഞ്ഞു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കോട്ടയം ശാഖയില്‍ നിന്നാണ് പുലിമുരുകന്…

Read More

കുംഭമേളയ്ക്കിടെ ഗംഗാ നദിയിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തി

കുംഭമേളയ്ക്കിടെ ഗംഗാ നദിയിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തി. മനുഷ്യ വിസർജ്യത്തിലുള്ള ബാക്ടീരിയയാണ് കോളിഫോം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് നദിയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയോടനുബന്ധിച്ച് ഗംഗാ നദിയിൽ പുണ്യ സ്നാനം നടത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നദിയിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ വിവരം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. ട്രൈബ്യൂണലിന് മുമ്പാകെ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച ഹരിത ട്രൈബ്യൂണൽ ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിനെ രൂക്ഷമായി വിമർശിച്ചു….

Read More

ആറ്റുകാൽ പൊങ്കാല; മാർച്ച് 13-ന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ

ആറ്റുകാൽ പൊങ്കാല; മാർച്ച് 13-ന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. അന്നേ ദിവസം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർധ-സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും

Read More

റെയില്‍വേയില്‍ ആയിരത്തിലധികം ഒഴിവുകള്‍

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ വീണ്ടും ജോലിയവസരം. ഇന്ത്യന്‍ റെയില്‍വേ ഗോരഖ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്- ഈസ്‌റ്റേണ്‍ റീജിയന് കീഴില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 1104 ഒഴിവുകളാണുള്ളത്. വിവിധ ഐടി ഐ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 23ന് മുന്‍പായി അപേക്ഷ നല്‍കണം. തസ്തിക & ഒഴിവ് നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ഗോരഖ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്- ഈസ്‌റ്റേണ്‍ റീജിയന് കീഴിലുള്ള വിവിധ വര്‍ക്ക്‌ഷോപ്പുകളിലേക്കാണ് നിയമനം. ആകെ 1104 ഒഴിവുകള്‍. ഒരു വര്‍ഷത്തേക്കാണ് പരിശീലന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial