Headlines

ദില്ലിക്ക് പിന്നാലെ ബീഹാറിലും ഭൂചലനം

ദില്ലിക്ക് പിന്നാലെ ബീഹാറിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി. രാവിലെ 8.02 ഓടെ സിവാൻ മേഖലയിലായിരുന്നു ഭൂചലനം ഉണ്ടായത്. ദില്ലിയിൽ രാവിലെ 5. 30നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹി-എൻസിആറിൽ ആണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടയാത്. ന്യൂ ദില്ലിയാണ് പ്രഭവകേന്ദ്രമെന്നാണ് വിവരം. ഡൽഹിക്കടുത്താണെന്ന് റിപ്പോർട്ടുണ്ട്. ഏതാനും സെക്കൻഡുകൾ നീണ്ടുനിന്ന ഭൂചലനം ജനവാസ മേഖലകളിൽ പോലും അനുഭവപ്പെട്ടതിനാൽ താമസക്കാർക്കിടയിൽ പരിഭ്രാന്തി വലിയ രീതിയിൽ പരന്നു. മുൻകരുതൽ എന്ന നിലയിൽ…

Read More

രഞ്ജി ട്രോഫി സെമിഫൈനലിൽ ടോസ് നേടിയ കേരളം ബാറ്റിങ്ങ് തെരഞ്ഞെടുത്തു

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിഫൈനലിൽ ടോസ് നേടിയ കേരളം ബാറ്റിങ്ങ് തെരഞ്ഞെടുത്തു. മത്സരം ഒമ്പത് ഓവർ പൂർത്തിയാക്കിയപ്പോൾ കേരളം വിക്കറ്റ് നഷ്ടപ്പെടാതെ 19 റൺസ് എന്ന നിലയിലാണ്. എട്ട് റൺസോടെ അക്ഷയ് ചന്ദ്രനും 14 റൺസോടെ രോഹൻ കുന്നുമ്മലുമാണ് ക്രീസിൽ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രഞ്ജി ട്രോഫിയിൽ ഇത് രണ്ടാം തവണയാണ് കേരളം സെമിഫൈനലിൽ എത്തുന്നത്. 2018-19 സീസണിൽ കേരളം സെമിയിൽ എത്തിയെങ്കിലും വിദർഭയോട് തോറ്റു. ഇത്തവണ മുൻ ഇന്ത്യൻ താരം അമയ്…

Read More

ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ?; ശശിതരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

തിരുവനന്തപുരം : കേരളത്തിലെ ഇടത് സര്‍ക്കാറിനെയും മോദിയെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നാണ് മുഖപ്രസംഗം പറയുന്നത്. സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ അതിന് ഊര്‍ജം പകരേണ്ടവര്‍ തന്നെ അത് അണയ്ക്കാന്‍ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമര്‍ശിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട്…

Read More

എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഇന്നു മുതൽ

                                                                                                      മോഡൽ പരീക്ഷ ഇന്നു തുടങ്ങാനിരിക്കെ എസ്.എസ്.എൽ.സി ചോദ്യപേപ്പർ അച്ചടി പൂർത്തിയായില്ല. ഇതേ തുടർന്ന് ഇന്നും നാളെയും നടക്കുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ഇന്നലെയും പല സ്കൂളുകളിലും എത്തിക്കാനായില്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് ഇന്നുരാവിലെ 11.30ഓടെ ചോദ്യപേപ്പർ എത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഉച്ചയ്ക്കുശേഷമാണ് പരീക്ഷ നടക്കുന്നത്. സാധാരണയായി പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പേ ചോദ്യപേപ്പർ സ്കൂളുകളിൽ എത്തിക്കാറുണ്ട്. അച്ചടി വൈകിയതാണ് കാരണം. ഷൊർണൂരിലെ പ്രസിലാണ് എസ്.എസ്.എൽ.സി ചോദ്യപേപ്പറുകൾ അച്ചടിക്കുന്നത്. ബുധനാഴ്ച മുതലുള്ള പരീക്ഷയുടെ ചോദ്യപേപ്പറുകളുടെ അച്ചടി പുരോഗമിക്കുന്നതേയുള്ളൂ. ഇന്ന്…

Read More

മാളയിൽ മക്കളുടെ മുന്നിലിട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

തൃശൂർ: മാള അഷ്ടമിച്ചിറയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. അഷ്ടമിച്ചിറ സ്വദേശി വി.വി. ശ്രീഷ്മ മോൾ(39) ആണ് കൊല്ലപ്പെട്ടത്. മക്കളുടെ മുന്നിൽ വച്ചാണ് ശ്രീഷ്മയെ ഭർത്താവ് ആക്രമിച്ചത്. സംഭവത്തിൽ ഭർത്താവ് വാസനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.

Read More

കുടുംബവഴക്ക്; പോത്തൻകോട്  രണ്ട് പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: പോത്തൻകോട് കുടുംബവഴക്കിനിടെ രണ്ട് പേർക്ക് വെട്ടേറ്റു.  പന്തലക്കോട് സ്വദേശികളായ രാജേഷ്, മഹേഷ് എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചാരുംമൂട് സ്വദേശി കൊച്ചുമോനാണ് വെട്ടിയത്. സംഭവത്തിന് ശേഷം കൊച്ചുമോൻ ഒളിവിൽ പോയി. കുടുംബപ്രശ്നം സംസാരിക്കുന്നതിനിടയിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. കൊച്ചുമോൻ്റെ അമ്മാവൻ്റെ മകളുടെ ഭർത്താവ് ശരത്തിൻ്റെ ബന്ധുക്കളാണ് വെട്ടേറ്റവർ. കുടുംബ പ്രശ്നം സംസാരിക്കുന്നതിനിടയിൽ കൊച്ചുമോനെ പന്തലക്കോട് നിന്ന് എത്തിയ ശരത്ത്, രാജേഷ്, മഹേഷ് എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിനിടയിൽ കയ്യിൽ കത്തി കരുതിയിരുന്ന…

Read More

പത്തനംതിട്ട പെരുനാട് സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; 3 പേർ കസ്റ്റഡിയിൽ

പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ കുത്തേറ്റ് യുവാവ് മരിച്ചു. സിഐടിയു പ്രവർത്തകൻ ജിതിൻ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഖിൽ, ശരൺ, ആരോമൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ 8 പേർ പ്രതികളായുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികൾ ബിജെപി, ആർഎസ്എസ് പ്രവർത്തരാണെന്നു സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ തർക്കമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജിതിന്റെ മൃതദേഹം ആശുപത്രിയിലേക്ക്…

Read More

തിരുവനന്തപുരത്ത് പതിനൊന്ന് വയസുകാരി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണത്ത് പതിനൊന്ന് വയസുകാരി തൂങ്ങി മരിച്ച നിലയില്‍. കുട്ടിയെ വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലില്‍ കെട്ടിയ റിബണ്‍ കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് സംഭവം. കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചപ്പോള്‍ സംഭവിച്ചതാകാമെന്നാണ് സൂചന. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം. ഇളയ കുട്ടിയാണ് വിവരം അയല്‍ക്കാരെ അറിയിച്ചത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തി റിബണ്‍ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കുട്ടികള്‍ തമ്മില്‍ കളിക്കുന്നതിനിടെ സംഭവിച്ചതാകാം എന്നാണ്…

Read More

കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 779 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 779 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചാലിയം സ്വദേശി കെ. സിറാജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടെത്തിച്ച എംഡിഎംഎക്ക് 30 ലക്ഷത്തിലധികം രൂപ വിലവരും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ട്രെയിനിറങ്ങി വന്ന സിറാജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിറാജ് ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് ട്രെയിനില്‍ എംഡിഎംഎ കൊടുത്ത് വിട്ടു. പിന്നീട് ഗോവയിലേക്ക് ഫ്‌ലൈറ്റിലെത്തി അവിടെ നിന്നും ട്രെയിനില്‍ കോഴിക്കോട്ടെത്തിക്കുകയായിരുന്നു. ഇത്രയും വലിയ അളവിലുള്ള ലഹരി മരുന്ന് ആര്‍ക്കൊക്കെ എവിടെയൊക്കെ…

Read More

കടുത്ത ചൂടില്‍ വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടി കുടുംബം

പത്തനംതിട്ട: കടുത്ത ചൂടില്‍ വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു കിടക്കുന്നത് കണ്ട് ഞെട്ടി കുടുംബം. നാല് അടിയോളം വെള്ളമുണ്ടായിരുന്ന കിണറാണ് നിറഞ്ഞത്.മാടത്തുംപടി ജംഗ്ഷനു സമീപം തെക്കേതില്‍ മോഹന്‍ പ്രഭയുടെ വീട്ടിലെ കാഴ്ചയാണിത്. പുനലൂര്‍-മൂവാറ്റുപുഴ പാതയോടു ചേര്‍ന്നാണ് മോഹന്‍ പ്രഭയും കുടുംബവും താമസിക്കുന്നത്. വീടിന്റെ പിന്നില്‍ എല്ലാ മഴക്കാലത്തും പാറയിടുക്കില്‍ നിന്ന് ഉറവ രൂപപ്പെടാറുണ്ട്. ഉറവയിലെ വെള്ളം ഒഴുകിപ്പോകുന്നിടത്താണ് കിണര്‍. രണ്ടു മാസത്തിലധികമായി ഉറവയിലെ നീരൊഴുക്ക് നിലച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് കടുത്ത ചൂടിനിടെ ഉറവയില്‍ നിന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial