വിനോദ സഞ്ചാരികളുടെ വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കുകയും വിവസ്ത്രരാക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് പിടികൂടി
തിരുവനന്തപുരം: വർക്കലയിലെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെ മർദ്ദനം. വിനോദ സഞ്ചാരികളായ യുവാക്കൾക്ക് നേരെയാണ് മർദ്ദനമുണ്ടായത്. തുടർന്ന് പ്രതികൾ ഇവരുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കുകയും ഇവരെ വിവസ്ത്രരാക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. ഇടവവെൺകുളം സ്വദേശിയായ ജാസിം മൻസിലിൽ ജാഷ് മോൻ(32), വർക്കല ജനാർദ്ദനപുരം പാപനാശത്ത് പാറവിള വീട്ടിൽ വിഷ്ണു (31), മണമ്പൂർ തൊട്ടിക്കല്ല് നന്ദു(29) എന്നിവരെയാണ് പിടികൂടിയത്. അരിയൂർ പോലീസാണ് പ്രതികളെ പിടികൂടിയത്. ഈ മാസം 11ന് ഉച്ചയ്ക്ക് 1.30ന് കാപ്പിൽ ബീച്ചിൽ…

