ഭാര്യയും കുടുംബവും മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ബിസിനസുകാരന്‍ ആത്മഹത്യ ചെയ്തു

ഡല്‍ഹിയില്‍ ‘ഫോര്‍ ഗോഡ്‌സ് കേക്ക്’ എന്ന പേരിലുള്ള പ്രശസ്തമായ ബേക്കറി നടത്തുന്ന പുനീത് ഖുരാന(40)യാണ് മോഡല്‍ടൗണിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഭാര്യ മാനിക പഹ്‌വയേയും അമ്മയേയും പോലിസ് കസ്റ്റഡിയില്‍ എടുത്തു. 2016ലാണ് ഇരുവരും വിവാഹം കഴിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. ബന്ധം മോശമായതിനാല്‍ വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു. ബേക്കറിയുടെ ഷെയര്‍ വേണമെന്ന് ഭാര്യ നിരന്തരം ആവശ്യപ്പെടുമായിരുന്നു. തന്നെ കൊണ്ട് കൊള്ളില്ലെന്നും പോയി മരിക്കൂയെന്നും നിരന്തരം അപമാനിക്കുമായിരുന്നു എന്നും പുനീതിന്റെ കുടുംബം പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. പുനീത് വിവാഹത്തിന് മുമ്പുതന്നെ…

Read More

നോ പാർക്കിംഗ് ബോർഡിന് താഴെ വാഹനമിട്ടു, ചിത്രമെടുത്ത ഹോംഗാര്‍ഡിന്റെ പല്ല് അടിച്ചിളക്കി, 58കാരൻ അറസ്റ്റിൽ

       കല്‍പ്പറ്റ: വയനാട്ടിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വെളുത്ത പറമ്പത്ത് വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍(58)നെയാണ്  അറസ്റ്റ് ചെയ്തത്. കമ്പളക്കാട് ടൗണില്‍ ഗവ. എല്‍.പി. സ്‌കൂള്‍ ജംങ്ഷനില്‍ ട്രാഫിക് കണ്‍ട്രോള്‍ ഡ്യൂട്ടി ചെയ്തു വരികയായിരുന്ന ഹോം ഗാര്‍ഡിനെയാണ് ഇയാൾ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതി കല്‍പ്പറ്റ ജില്ല സെക്ഷന്‍സ് കോടതി മുമ്പാകെ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരസിക്കപ്പെട്ടിരുന്നു. തുടര്‍ന്ന്…

Read More

പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം, ഭാര്യയ്ക്കും കുഞ്ഞിനും പരിക്ക്

പത്തനംതിട്ട: നരിയാപുരത്ത് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളിക്കോടുള്ള ഐശ്വര്യയുടെ വീട്ടിൽ പോയി മടങ്ങിവരും വഴിയായിരുന്നു അപകടം. ഐശ്വര്യയുടെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽ ഇവരുടെ രണ്ടര വയസ്സുള്ള മകൾ സ്കൂട്ടറിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. കുഞ്ഞിന് ഗുരുതരമായ പരിക്കേറ്റിട്ടില്ല. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ പിക്കപ്പ് പാഞ്ഞു…

Read More

പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചു

തൊടുപുഴ: വാഗമണ്ണില്‍ പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചു. കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ എബിന്‍ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി കാഞ്ഞാര്‍ – വാഗമണ്‍ റോഡില്‍ പുത്തേടിനും കുമ്പങ്കാനത്തിനുമിടയില്‍ ചാത്തന്‍പാറയിലായിരുന്നു അപകടം.പുതുവര്‍ഷം ആഘോഷിക്കാനായി വാഗമണ്ണിലേക്ക് പുറപ്പെട്ട സംഘം യാത്രക്കിടെ വ്യൂ പോയിന്റിലെത്തിയപ്പോള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. ഇതിനിടെ എബിന്‍ കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് എബിനെ കൊക്കയില്‍ നിന്ന് പുറത്തെത്തിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍…

Read More

ബഹിരാകാശത്ത് 16 തവണ പുതുവത്സരം ആഘോഷിച്ച് സുനിത വില്യംസ്

ബഹിരാകാശത്ത് 16 തവണ പുതുവത്സരം ആഘോഷിച്ച് സുനിത വില്യംസ്. ബഹിരാകാശ നിലയത്തിൽ ഭൂമിയെ ഭ്രമണം ചെയ്യുമ്പോൾ 16 തവണയാണ് സുനിത വില്യംസും സംഘവും സൂര്യോദയം കാണുക. സുനിത വില്യംസ് ഉൾപ്പടെ ഏഴ് പേരാണ് നിലവിൽ ബഹിരാകാശ നിലയത്തിലുള്ളത്. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഐഎസ്എസ് (അന്താരാഷ്ട്ര ബഹിരാകാശ നിലയം). ഒരു ദിവസം 16 തവണ ബഹിരാകാശ നിലയം ഭൂമിയെ ചുറ്റുന്നുണ്ട്. അതിനാൽ സംഘത്തിന് ഓരോ തവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും സൂര്യോദയവും സൂര്യാസ്തമയവും കാണാം. അങ്ങനെ…

Read More

നാരങ്ങ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

പരപ്പനങ്ങാടി:കൊടക്കാട് കൂട്ടുമൂച്ചിയിൽ രണ്ടര വയ സ്സുകാരി മധുരനാരങ്ങയുടെ അല്ലി തൊണ്ടയിൽ കുടുങ്ങി മരണപെട്ടു.കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്.മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം.  ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  മാതാവ്:ഫൗസിയ.

Read More

വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

കൊച്ചി: ഒടുവിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ആശ്വാസ ഉത്തരവ്. ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകി. കേന്ദ്ര വിജ്ഞാപന പ്രകാരമാണ് എഡിഎം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ അനുകൂലമായ വിധി. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയിൽ സ്ഫോടക വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഹൈക്കോടതി അനുമതി നൽകിയത്. കേന്ദ്ര വിജ്ഞാപന പ്രകാരം ഫയർവർക്ക് കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ എന്നീ തസ്തികകൾ…

Read More

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു; വധു പിന്നണി ഗായിക ശിവശ്രീ സ്കന്ദപ്രസാദ്

ന്യൂഡൽഹി: ബെംഗളുരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു. കർണാടിക്, പിന്നണി ഗായിക ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. ചെന്നൈ സ്വദേശിയാണ് ശിവശ്രീ. മാർച്ച് 4-ന് ഇരുവരും ബെംഗളുരുവിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ട്. പൊന്നിയിൻ സെൽവൻ 1-ലെ കാതോട് സൊൽ എന്ന പാട്ടിന്‍റെ കന്നഡ പതിപ്പ് പാടിയിട്ടുണ്ട് ശിവശ്രീ. ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശിവശ്രീ ചെന്നൈ സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തരബിരുദം നേടി. പിന്നീട് മദ്രാസ് സംസ്കൃത…

Read More

അമ്മയെയും നാലു സഹോദരിമാരെയും ഹോട്ടല്‍ റൂമില്‍ വെച്ച് കൊലപ്പെടുത്തി; 24 കാരന്‍ പിടിയില്‍

ലഖ്‌നൗ: അമ്മയേയും നാലു സഹോദരിമാരെയും യുവാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ താന നാകാ പ്രദേശത്തെ ഹോട്ടല്‍ ശരണ്‍ജീതിലാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ അര്‍ഷാദ് എന്ന 24 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ തര്‍ക്കത്തെത്തുടര്‍ന്ന് അര്‍ഷാദ് അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അമ്മ ആസ്മ, മക്കളായ അല്‍ഷിയ (19), റഹ്മീന്‍ (18), അക്‌സ (16), ആലിയ (9) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആഗ്ര കുബോര്‍പൂര്‍ ഇസ്ലാം നഗര്‍…

Read More

പുതുവർഷ ആഘോഷത്തിനിടെ കൊച്ചിയിൽ വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: പുതുവർഷ ആഘോഷത്തിനിടെ കൊച്ചിയിൽ വാഹനാപകടം. ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ വൈപ്പിൻ പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial