Headlines

കേരളം രഞ്ജി ട്രോഫി സെമിയിൽ

പൂനെ:ആവേശകരമായ മത്സരത്തിനൊടുവിൽ ജമ്മുകശ്മീരിനെതിരായ ക്വാർട്ടർ മത്സരം സമനിലയിൽ പിടിച്ച് കേരളം സെമിയിലേക്ക് കടന്നു. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ അവസാനം ദിനം കളി പുരോഗമിക്കുമ്പോള്‍ ആറിന് 213 എന്ന നിലയിലാണ് കേരളം. 399 റൺസ് എന്ന ലക്ഷ്യത്തിലേക്കായിരുന്നു കേരളം ബാറ്റ് വീശിയിരുന്നത്. കേരളം അഞ്ചാം ദിനം പൂർത്തിയായപ്പോൾ 295 റൺസ് നേടി. സല്‍മാന്‍ നിസാര്‍ (44), മുഹമ്മദ് അസറുദ്ദീന്‍ (67) നേടിയും പുറത്താകാതെ നിന്നു. ഇവരെ കൂടാതെ സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍ എന്നിവർ 48…

Read More

കുടുംബ കലഹത്തെത്തുടർന്ന് ഭാര്യയെ അടിച്ചു കൊന്നു ; ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

അഗർത്തല: കുടുംബ കലഹത്തെത്തുടർന്ന് ഭാര്യയെ അടിച്ചു കൊന്നു. ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ത്രിപുരയിലെ വെസ്റ്റ് ത്രിപുര ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. പിറ്റേന്ന് ഉച്ച വരെ മൃതദേഹത്തിനടുത്ത് കഴിഞ്ഞതിനു ശേഷമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്യാംലാൽ ദാസ് എന്ന 40കാരനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യ സ്വപ്നയെ കുടുംബ കലഹത്തെ തുടർന്ന് താൻ തലയ്ക്കടിച്ച് കൊന്നെന്ന് പൊലീസുകാരെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു ഈ സംഭവം. ചില വീട്ടുകാര്യങ്ങൾ പറഞ്ഞ്…

Read More

പിസി ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു; രാജിക്കത്ത് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കൈമാറി

തിരുവനന്തപുരം: പിസി ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജിക്കത്ത് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കൈമാറി. ഇന്നലെ വൈകീട്ടാണ് ചാക്കോ പവാറിന് രാജിക്കത്ത് കൈമാറിയത്. എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ചേരിപ്പോരാണ് രാജിക്ക് കാരണമെന്നാണ് വിവരം. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്നത് ശരദ് പവാര്‍ തീരുമാനിക്കുമെന്ന് പിസി ചാക്കോ വിഭാഗം അറിയിച്ചു. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ നടന്ന നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നടക്കാതെ പോയതിനു…

Read More

പ്ലാസ്റ്റിക് കവറിനുള്ളില്‍ നവജാത ശിശുവിന്റെ ജഡം, പട്ടി തല കടിച്ച് തിന്ന നിലയില്‍; ബന്ധുക്കളെ പഴി ചാരി ആശുപത്രി അധികൃതര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ മരിച്ച നവജാത ശിശുവിന്റെ തല പട്ടി കടിച്ച് പറിച്ച നിലയില്‍. ആളുകള്‍ നായ്ക്കളെ തുരത്താന്‍ ശ്രമിക്കുമ്പോഴേക്കും തല മുഴുവനായും തിന്നു കഴിഞ്ഞിരുന്നു. ലളിത്പൂര്‍ മെഡിക്കല്‍ കോളജ് പരിസരത്താണ് സംഭവം. ആശുപത്രി ജീവനക്കാര്‍ക്ക് ഇതില്‍ പങ്കില്ലെന്നും കുട്ടിയുടെ കുടുംബത്തിന്റെ അനാസ്ഥയാണെന്നുമാണ് പ്രതികരിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ഞായറാഴ്ച ലളിത്പൂര്‍ മെഡിക്കല്‍ കോളജിലെ ജില്ലാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഭാരക്കുറവും അനാരോഗ്യവും ഉണ്ടായിരുന്നതിനാല്‍ കുട്ടി ഐസിയുവിലായിരുന്നു. ജന്മ വൈകല്യങ്ങളോടെയാണ് കുട്ടി ജനിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍…

Read More

18കാരിയുടെ മരണത്തിനു പിന്നാലെ ആൺ സുഹൃത്ത് ജീവനൊടുക്കി

മലപ്പുറം : മലപ്പുറം ആമയൂരിൽ സുഹൃത്തായ പതിനെട്ടുകാരി ജീവനൊടുക്കിയതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച 19 കാരൻ തൂങ്ങിമരിച്ചു. മഞ്ചേരി കാരക്കുന്ന് സ്വദേശി സജീർ ആണ് തൂങ്ങിമരിച്ചത്. ചാലിയാർ പുഴയിൽ എടവണ്ണ പുകമണ്ണിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പുറത്ത് കടക്കുകയായിരുന്നു. പിന്നീട് ചാലിയാർ പുഴയിൽ എത്തിയ യുവാവ് പുകമണ്ണ് കടവിൽ തൂങ്ങിമരിക്കുകയായിരുന്നു. നേരത്തെ ജീവനൊടുക്കിയ പതിനെട്ടുകാരിയും സജീറും…

Read More

ഡാറ്റാബാങ്കിൽ ഉൾപ്പെടാത്ത നിലം ഇനത്തിൽ പെട്ട 10 സെന്റ് ഭൂമിയിൽ തരം മാറ്റാതെ വീട് വെക്കാം :മുഖ്യമന്ത്രി

തിരുവനന്തപുരം : നെൽവയൽ നികത്തുന്നതിന് തടസ്സ മായി നിലനിന്ന 2008ലെ നെൽവയൽ തണ്ണീർത്തട നിയമത്തിലെ വ്യവസ്ഥയി ൽ സർക്കാർ 2018ൽ ഭേദഗതി കൊണ്ടു വന്നതാണ്. അതുപ്രകാരം ഡേറ്റ ബാ ങ്കിൽ ഉൾപ്പെടാത്ത ‘നിലം’ ഇനത്തി ൽപെട്ട ഭൂമിയുടെ വിസ്തീർണം 10 സെന്റിൽ കവിയാത്തപക്ഷം അവിടെ 120 ച.മീ (1291.67 ചതുരശ്ര അടി) വിസ്തീർണമുള്ള വീട് നിർമിക്കു ന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.തദ്ദേശഭരണ സ്ഥാപന ത്തിൽ നിന്ന് പെർമിറ്റ് ലഭിക്കുന്നതിന് ഒരു തടസ്സവാദവുമു ന്നയിക്കാൻ കഴിയില്ല….

Read More

തെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നിര്‍ദേശം. തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും സുപ്രീം കോടതി ചോദിച്ചു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹരിയാനയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. തെരഞ്ഞെടുപ്പിന് ശേഷം ഇവിഎം മെമ്മറിയും മൈക്രോ കണ്‍ട്രോളറുകളും തിരിച്ചെടുക്കാന്‍ കഴിയാത്ത വണ്ണം മറ്റൊരു പ്രോഗ്രാം ഡിസ്‌ക്കിലേയ്ക്ക്…

Read More

ഒന്നാംവർഷ നഴ്സിംഗ് വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവം; അഞ്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

കോട്ടയം: ഒന്നാംവർഷ നഴ്സിംഗ് വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവർക്കാണ് സസ്പെൻഷൻ. നിലവിൽ ഇവർ അഞ്ചുപേരും പൊലീസ് കസ്റ്റഡിയിലാണ്. ആൻ്റി റാഗിങ് നിയമപ്രകാരം…

Read More

കയാക്കിംഗ് നടത്തുന്നതിനിടെ കായലിൽ വീണ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചു; ഗൈഡിന്‍റെ വള്ളം മുങ്ങി ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് കായിക്കരയിൽ കായലിൽ വീണ് ഒരാൾ മരണപ്പെട്ടു. കായിക്കര സ്വദേശി മണിയൻ(60)ആണ് മരണപ്പെട്ടത്. കായിക്കരയിൽ കയാക്കിംഗ് നടത്തുന്ന സ്ഥാപനത്തിലെ കയാക്കിങ് ഗൈഡ് ആയി പ്രവർത്തിച്ചിരുന്നയാളാണ് മണിയൻ. കായലിൽ വിനോദസഞ്ചാരികളായ തമിഴ്നാട് സ്വദേശികൾക്കൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. കയാക്കിംഗ് നടത്തുന്നതിനിടയിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ വള്ളം അപകടത്തിൽപ്പെട്ടു. യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഗൈഡായ മണിയന്റെ കൈ കയാക്കിംഗ് വള്ളം ഘടിപ്പിച്ചിരിക്കുന്ന ഹുക്കിനിടയിൽപ്പെട്ടു. ഇതോടെ മണിയൻ സഞ്ചരിച്ചിരുന്ന കയാക്കിംഗ് വള്ളം മറിയുകയായിരുന്നു.  ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കായിരുന്നു അപകടം…

Read More

സ്വകാര്യ സര്‍വകലാശാല ബിൽ വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണം എസ് എഫ് ഐ; സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണം

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല ബിൽ പ്രഖ്യാപനത്തിൽ പ്രതികരിച്ച് എസ്എഐ. സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്ന് എസ്.എഫ്.ഐ. അവശ്യപ്പെട്ടു. ബില്‍ പാസാക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും വിദ്യാര്‍ഥി സംഘടനകളോട് ചര്‍ച്ച നടത്തണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് വേണമെന്നും എസ്.എഫ്.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വാര്‍ഷിക ബജറ്റില്‍ സ്വകാര്യ സര്‍വകലാശാല പ്രഖ്യാപനം നടത്തിയ സമയത്തുതന്നെ ആശങ്കയും അഭിപ്രായവും എസ്.എഫ്.ഐ പൊതുസമൂഹത്തിന് മുന്നില്‍ പങ്കുവെച്ചിരുന്നു. അന്ന് എസ്.എഫ്.ഐ ഉയര്‍ത്തിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial