Headlines

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി; കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി. കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കും. ഈ മാസം 13ന് ബിൽ സഭയിൽ കൊണ്ടുവരാൻ ധാരണ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാർ എതിർപ്പ് ഉന്നയിച്ചു. എതിർപ്പിനെ തുടർന്ന് കരട് ബില്ലിൽ ചില മാറ്റങ്ങൾ വരുത്താൻ ധാരണ. സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുമ്പോൾ നിലവിലുള്ള സർവകലാശാലകളുടെ അവസ്ഥ എന്താകുമെന്നും ഇതിനെപ്പറ്റി പഠനങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് സിപിഐ മന്ത്രിമാർ യോഗത്തിൽ ഉന്നയിച്ചു. സംവരണവുമായി ബന്ധപ്പെട്ട ആശങ്കകളും…

Read More

അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊന്ന് പാടശേഖരത്തിൽ ഉപേക്ഷിച്ച മകൻ അറസ്റ്റിൽ

ആലപ്പുഴ പുന്നപ്ര പറവൂർ സ്വദേശി ദിനേശന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞദിവസമാണ് പുന്നപ്ര പാടശേഖരത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ ദിനേശനെ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത് അമ്മയുമായുള്ള വിവാഹേതര ബന്ധം നേരിൽ കണ്ട മകൻ ദിനേശനെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് മകൻ ദിനേശനെ പലതവണ താക്കീത് ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. മകന്റെ താക്കീത് കേൾക്കാതെ ദിനേശൻ വീണ്ടും അമ്മയുമായുള്ള ബന്ധം തുടരുന്നതാണ് മകനെ കൊലപാതകത്തിലേക്ക്…

Read More

കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് മേയർ പദവി രാജിവെച്ചു

കൊല്ലം: കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് മേയർ പദവി രാജിവെച്ചു. ഏറെ രാഷ്ട്രീയവിവാദങ്ങൾക്കൊടുവിലാണ് ഇപ്പോൾ മേയറുടെ രാജി. മേയർ പദവിയുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായി ഒരുവിധ ചർച്ചയ്ക്കുമില്ലെന്ന സിപിഐ നിലപാട് എടുത്തതിന് പിന്നാലെയാണ് രാജി. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മേയർ രാജി തീരുമാനം അറിയിക്കുകയായിരുന്നു. രാജിപ്രഖ്യാപനം വന്നതോടെ കോർപ്പറേഷനിൽ ഭരണച്ചുമതലയുള്ള മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത സ്ഥിതിയിലായി. മേയർ രാജിവെച്ചാൽ, അടുത്ത മേയറെ തിരഞ്ഞെടുക്കുന്നതുവരെ ഡെപ്യൂട്ടി മേയർക്കാണ് ഭരണച്ചുമതല. മേയർസ്ഥാനം കൈമാറുന്നത് വൈകിയപ്പോൾ സി.പി.ഐ.യിലെ…

Read More

മാനവിക മൂല്യങ്ങളെ തകർക്കാനുള്ള ആസൂത്രിത നീക്കങ്ങൾ കരുതിയിരിക്കണം;കെ എ ടി എഫ്

മേപ്പാടി : കേരള സമൂഹത്തിൽ നിലനിൽക്കുന്ന ധാർമിക മാനവിക മൂല്യങ്ങളെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലിംഗസമത്വത്തിന്റെയും മറവിൽ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ഭരണസംവിധാനം ദുരുപയോഗപ്പെടുത്തിക്കൊണ്ട് നടക്കുന്നുണ്ടെന്നും അതിനെതിരെ മൂല്യങ്ങളെ സ്നേഹിക്കുന്നവർ ഒന്നിക്കണമെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ എ ടി എഫ്) വയനാട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വിചക്ഷണരെ ഉപയോഗപ്പെടുത്തി സ്കൂൾ കോളേജ് കരിക്കുലത്തിലും വിദ്യാർത്ഥി പ്രസ്ഥാനത്തെ ഉപയോഗപ്പെടുത്തി വിദ്യാർത്ഥികൾക്കിടയിലും മൂല്യങ്ങൾക്കെതിരെ വെല്ലുവിളി ഉയർത്തുന്നത് അപകടകരമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ‘ വിദ്യാഭ്യാസം സംസ്കരണത്തിന്’ എന്ന കാലികപ്രസക്തമായ പ്രമേയത്തിൽ…

Read More

യുവാവിനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം കങ്ങഴയില്‍ യുവാവിനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാട് സ്വദേശി സച്ചിന്‍ സജി ആണ് മരിച്ചത്. 22 വയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ യുവാവിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ സമീപത്തെ പുരയിടത്തില്‍ ജോലിക്കെത്തിയവരാണ് ഉപയോഗ്യശൂന്യമായ കുളത്തില്‍ മൃതദേഹം കണ്ടത്. യുവാവ് കുളത്തില്‍ ചാടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കറുകച്ചാല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

Read More

സമ്പൂര്‍ണ്ണമായ ജനസംഖ്യാ സെന്‍സസ് നടത്തണം: സോണിയാഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ 14 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ എത്രയും വേഗം സമ്പൂര്‍ണ്ണമായ ജനസംഖ്യാ സെന്‍സസ് നടത്തണമെന്ന് സോണിയാഗാന്ധി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള ഗുണഭോക്താക്കളെ ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകള്‍ അനുസരിച്ചല്ല, 2011 ലെ സെന്‍സസ് അനുസരിച്ചാണ് കണക്കാക്കുന്നത്. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് 2013 സെപ്റ്റംബറില്‍ യുപിഎ സര്‍ക്കാരാണ് പദ്ധതി നടപ്പാക്കിയത്. കോവിഡ്…

Read More

മരണവീട്ടിലുണ്ടായ തർക്കം അറിഞ്ഞെത്തിയ പൊലീസ് സംഘം യുവാവിനെ വളഞ്ഞിട്ട് തല്ലി; ചെവിക്കും താടിയെല്ലിനും പൊട്ടൽ

തിരുവനന്തപുരം: മരണവീട്ടിലുണ്ടായ തർക്കം അറിഞ്ഞെത്തിയ പൊലീസ് സംഘം യുവാവിനെ വളഞ്ഞിട്ട് തല്ലി പരുക്കേൽപിച്ചു. സംഭവത്തിൽവലിയതുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാനൊരുങ്ങുകയാണ് യുവാവ്. ശംഖുമുഖം ഡൊമസ്റ്റ‌ിക് എയർപോർട്ടിനു സമീപം ചിത്രനഗർ സ്വദേശി ദത്തൻ ജയന് (25) ആണ് പൊലീസിൻ്റെ ലാത്തിയടിയിൽ സാരമായി പരുക്കേറ്റത്. ചെവിക്കും താടിയെല്ലിനും പൊട്ടലും ശരീരമാസകലം മുറിവുമുണ്ടായി. 2ാം തിയതി രാത്രി ദത്തന്റെ അമ്മയുടെ ബന്ധത്തിലുള്ള സഹോദരിയുടെ വീട്ടിലായിരുന്നു സംഭവം. സഹോദരിയുടെ ഭർത്താവ് ജീവനൊടുക്കിയതിനെ ചൊല്ലി മരണദിവസം…

Read More

പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു

പാലക്കാട്: പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു.പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 76 വയസായിരുന്നു. പാലക്കാട്–ഒറ്റപ്പാലം പാതയിൽ മാങ്കുറുശിയിൽ നിന്ന് നാലുകിലേ‍ാമീറ്റർ ദൂരെ കല്ലൂർമുച്ചേരിയിലാണ് ബാലന്റെ സ്വദേശം. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലായി മാവ്, പ്ലാവ്, പുളി, ഉങ്ങ്, വേപ്പ്, നെല്ല്, ഞാവൽ, പന, മുള തുടങ്ങി ഇതിനോടകം 25 ലക്ഷത്തോളം തൈകൾ ഇതുവരെ കല്ലൂർ ബാലൻ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 100 ഏക്കറിലധികമുള്ള തരിശുകിടന്ന കുന്നിൻ പ്രദേശം വർഷങ്ങൾ നീണ്ട പ്രയന്തം…

Read More

നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ യാത്രക്കാരിയുടെ സ്വർണ പാദസരം മോഷ്ടിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ യാത്രക്കാരിയുടെ സ്വർണ പാദസരം മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം ചക്കരപറമ്പ് സ്വദേശി ശ്രീജിത്താണ് പിടിയിലായത്. തിരുവനന്തപുരം റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം 25നാണ് സംഭവം. നിലമ്പൂരിൽ നിന്ന് രാജ്യറാണി എക്സ്പ്രസിൽ യാത്ര ചെയ്ത നെയ്യാറ്റിൻകര സ്വദേശിനിയുടെ പാദസരമാണ് കൊച്ചുവേളി സ്റ്റേഷനിൽ വെച്ച് ശ്രീജിത്ത് മോഷ്ടിച്ചത്.ശ്രീജിത്തും ഇതേ ട്രെയ്നിലാണ് കൊച്ചുവേളിയിലേക്ക് യാത്ര ചെയ്തത്. രാവിലെ അഞ്ചരയ്ക്ക് കൊച്ചുവേളി സ്റ്റേഷനിലെത്തിയ ട്രെയിൻ നാഗർകോവിലേക്കുള്ള യാത്രക്ക് മുൻപായി…

Read More

സ്വർണവിലയിൽ ഇന്നും വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 63,840 രൂപയിലെത്തി. ഒരുഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് 7,980 രൂപയിലെത്തി. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് ഒരുപവൻ സ്വർണത്തിന് വർധിച്ചത് 2,200 രൂപയാണ്. ആഗോള വിപണിയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 2,886 ഡോളറാണ് ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 85,384…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial