Headlines

അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ പുറത്തിറക്കി

അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ പുറത്തിറക്കി. കൊച്ചിയില്‍ എല്ലാ സംസ്ഥാനങ്ങളിലേയും പ്രതിനിധികള്‍ പങ്കെടുത്ത ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസിന്റെ ദേശീയ കോണ്‍ക്ലേവിലാണ് റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പ്രകാശനം ചെയ്തതത്. കേരള മോഡല്‍ റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസസ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ രക്തദാതാക്കളെ ഉള്‍പ്പെടുത്തി രജിസ്ട്രി വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിരവധി ആന്റിജനുകള്‍…

Read More

സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില ;2 ഡിഗ്രി മുതൽ 3 ഡിഗ്രി വരെ  താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: നാളെയും  സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നിർദേശങ്ങൾ ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ…

Read More

പത്തനംതിട്ട മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട ആറന്മുള മാലക്കരയില്‍ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ബിഹാറുകാരായ രത്തന്‍ മണ്ഡല്‍, ഗഡുകുമാര്‍ എന്നിവരാണ് മരിച്ചത്. റൈഫിള്‍ ക്ലബിന്റെ നിര്‍മ്മാണത്തിലിരുന്ന മതിലാണ് ഇടിഞ്ഞു വീണത്. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്

Read More

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചു

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ സഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെയാണ് രാജി.

Read More

പീഡനശ്രമം ചെറുത്തതോടെ അക്രമി ട്രെയിനിന് പുറത്തേക്ക് തള്ളിയിടുകയും പിന്നാലെ ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്ത സംഭവത്തിൽ യുവതിക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവെ.

വെല്ലൂർ: പീഡനശ്രമം ചെറുത്തതോടെ അക്രമി ട്രെയിനിന് പുറത്തേക്ക് തള്ളിയിടുകയും പിന്നാലെ ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്ത സംഭവത്തിൽ യുവതിക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവെ. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിക്ക് 50000 രൂപയാണ് ദക്ഷിണ റെയിൽവേ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. യുവതി ലേഡീസ് കംപാർട്മെന്റിലാണ്‌ യാത്രാ ചെയ്തിരുന്നത്. തമിഴ്നാട്ടിലെ തിരുപ്പട്ടൂർ ജില്ലയിലെ ജോളാർപേട്ട് സ്റ്റേഷന് പരിസരത്ത് വെച്ചായിരുന്നു അതിക്രമം കോയമ്പത്തൂർ തിരുപ്പതി ഇൻ്റർസിറ്റി എക്സ്പ്രസിലാണ് ഗർഭിണിയായ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഹേമരാജ്…

Read More

കൊൽക്കത്തയിലെ ചേരിയിൽ വൻ തീപിടിത്തം;60ലധികം കുടിലുകൾ പൂർണമായും കത്തിനശിച്ചു

കൊൽക്കത്ത: പശ്ചിമബംഗാള്‍ കൊൽക്കത്തയിലെ ചേരിയിൽ വൻ തീപിടിത്തം.നർക്കെൽദംഗ മേഖലയിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. 65കാരനായ ഹബീബുള്ള മൊല്ലയാണ് മരിച്ചത്. പ്രദേശത്ത് നിരവധി കുടിലുകളും കത്തിനശിച്ചിട്ടുണ്ട്. അഗ്നിശമന സേനയെത്തി തീയണച്ച ശേഷമാണ് ഹബീബുള്ളയുടെ മൃതദേഹം കണ്ടെത്തിയത്. 200ഓളം കുടിലുളാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. ഇതിൽ 60ലധികം കുടിലുകൾ പൂർണമായും കത്തിനശിച്ചു. പതിനേഴ് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. രാവിലെ 10 മണിയോടെ ആളിപ്പടർന്ന തീ വൈകീട്ട് മൂന്ന് മണിയോടെയാണ് അണയ്ക്കാനായത്. കുടിലുകളിലൊന്നിൽ പെട്ടെന്ന് തീയുണ്ടാകുന്നതും സെക്കന്റുകൾ കൊണ്ട് മറ്റ്…

Read More

നെടുമങ്ങാട് കരിങ്കടയിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ; ആർ ആർ ടി സംഘം പരിശോധന നടത്തുന്നു.

തിരുവനന്തപുരം.. നെടുമങ്ങാട് പുലിയെ കണ്ടതായിപ്രദേശവാസികൾ.നെടുമങ്ങാടിനടുത്ത് കരിങ്കട ഭാഗത്താണ് പുലിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നത്.പ്രദേശത്ത് ആർആർടി സംഘം പരിശോധന നടത്തുകയാണ്.ഇന്ന് രാത്രിയോടെയാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. ഉടൻതന്നെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു .വിവരമറിഞ്ഞ് ഉടൻതന്നെ വനംവകുപ്പ് സംഘം സംഭവസ്ഥലത്ത് എത്തി. പുലിക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം പുലിയെ ആണോ കണ്ടത് എന്നുള്ള കാര്യം വനം വകുപ്പുദ്യോഗസ്ഥർ ഉറപ്പിച്ചിട്ടില്ല

Read More

ജനങ്ങളെ ആശങ്കയിലാക്കി; നദിയിലെ ജലത്തിന്റെ നിറം ചുവപ്പായി

ബ്യൂണസ് ഐറിസ്: അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ജനങ്ങളെ ആശങ്കയിലാക്കി നദിയിലെ ജലത്തിന്റെ നിറം ചുവപ്പായി. ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തു കൂടി ഒഴുകുന്ന സരണ്ടി നദിയിലെ ജലത്തിന്റെ നിറമാണു പൊടുന്നനെ ചുവപ്പുനിറമായി മാറിയത്. വ്യവസായ ശാലകളില്‍നിന്നു പുറന്തള്ളുന്ന രാസവസ്തുക്കളാണു നദി പൂര്‍ണമായും ചുവപ്പു നിറമാകാന്‍ കാരണമെന്നു പരിസരവാസികള്‍ പറഞ്ഞു. കിലോമീറ്ററുകളോളം നദിയിലെ ജലം ചുവപ്പുനിറമായി മാറിയതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സരണ്ടി നദിയിലെ ജലം ചുവപ്പ് നിറമായതോടെ പരിശോധനയ്ക്കായി ജലസാമ്പിളുകള്‍ ശേഖരിച്ചതായി ബ്യൂണസ് ഐറിസ് പ്രവിശ്യയിലെ പരിസ്ഥിതി…

Read More

വ്യാജ രേഖകളുണ്ടാക്കി വർഷങ്ങളായി തിരുവനന്തപുരത്ത് താമസിച്ചിരുന്ന 3 ബംഗ്ലാദേശ് പൗരൻമാർ അറസ്റ്റിൽ

തിരുവനന്തപുരം: പശ്ചിമ ബംഗാൾ സ്വദേശികളുടെ പേരിൽ രേഖകളുണ്ടാക്കി വർഷങ്ങളായി തലസ്ഥാനത്ത് താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ. കഫീത്തുള്ള, സോഹിറുദീൻ, അലങ്കീർ എന്നിവരെയാണ് വട്ടിയൂർക്കാവ് പൊലീസ് നെട്ടയത്തെ വാടക വീട്ടിൽ നിന്നും പിടികൂടിയത്. ഒരാൾ 2014 മുതൽ കേരളത്തിലുണ്ട്. കെട്ടിട നിർമ്മാണത്തിനായി എത്തിയെന്ന വ്യാജരേഖ ചമച്ചാണ് ഇവർ താമസിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇത്തരത്തിൽ നിരവധി ബംഗ്ലാദേശ് സ്വദേശികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നായിരുന്നു പൊലീസിന്റെ പരിശോധന. ഇവർ ഏജന്റുമാർ വഴിയാണ് കേരളത്തിലെത്തിയതെന്നാണ് വിവരം. ഇവരുടെ…

Read More

കൊച്ചിയിൽ ട്രാൻസ്‍വുമണിനെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം ട്രാൻസ്ജെൻഡറിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച കേസിൽ രണ്ട് പേർ പോലീസ്കസ്റ്റഡിയിൽ. പള്ളുരുത്തി സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട ട്രാൻസ് ജെൻഡർ ഇവരെ തിരിച്ചറിയേണ്ടതുണ്ടെന്നും അതിന് ശേഷമേ അറസ്റ്റ് ചെയ്യൂവെന്നും പൊലീസ് പറഞ്ഞു. വെളളിയാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിന് ക്രൂരമർദ്ദനമേറ്റത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിൽ ട്രാൻസ് വുമണ്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial