മഹാരാഷ്ട്രയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ ജനസംഖ്യയിലുള്ളതിനെക്കാള്‍ ആളുകള്‍ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, എന്‍സിപി നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. മഹാരാഷ്ട്രയില്‍ ജനസംഖ്യയിലുള്ളവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് 2024ലെ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലുള്ള ആളുകളുടെ എണ്ണം. ഇക്കാര്യത്തില്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കണമെന്നും രാഹുല്‍…

Read More

എലപ്പുള്ളിയിലെ മദ്യനിർമാണ ശാലയ്ക്കായി ഭൂമി തരം മാറ്റാൻ ഒയാസിസ് കമ്പനി നൽകിയ അപേക്ഷ തള്ളി

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണ ശാലയ്ക്കായി ഭൂമി തരം മാറ്റാൻ ഒയാസിസ് കമ്പനി നൽകിയ അപേക്ഷ തള്ളി. എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ തരം മാറ്റാനുള്ള അപേക്ഷയാണ് പാലക്കാട് ആര്‍ഡിഒ തള്ളിയത്. നാല് ഏക്കറിൽ നിർമ്മാണ പ്രവർത്തനത്തിന് ഇളവ് വേണമെന്നും ഭൂവിനിയോഗ നിയമത്തിൽ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം. എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയത്. ഇതിൽ നാല് ഏക്കർ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് പരാതി ഉയർന്നിരുന്നു

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് വയസുകാരൻ മരിച്ചു

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുള്ള കുട്ടി മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ മകനാണ് മരിച്ചത്. വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിന് സമീപമാണ് അപകടമുണ്ടായത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിനടുത്ത് വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

Read More

കോടതിയിൽ സാക്ഷി പറഞ്ഞാൽ യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ധനം; പ്രതികൾ അറസ്റ്റിൽ

കോട്ടയം: വൈക്കത്ത് യുവാവിനെ സംഘം ചേർന്ന് മർദിച്ച പ്രതികളെ പോലീസ് പിടികൂടി. തങ്ങൾക്കെതിരെ കോടതിയിൽ സാക്ഷി പറഞ്ഞാൽ യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമികൾ മർദിച്ചത്. ആലപ്പുഴ പട്ടണക്കാട് വെളുത്തേടത്ത് വെളിവീട്ടിൽ സുജിത്ത് (45), തലയാഴം പുത്തൻപാലം കൊട്ടാരത്തിൽ കെ.എസ്.വിഷ്ണു (26), വൈക്കം വെച്ചൂർ മുച്ചൂർക്കാവ് കൃഷ്ണവിലാസം സലീഷ് (40) എന്നിവരെ വൈക്കം പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വെച്ചൂർ സ്വദേശിയായ യുവാവിനെ ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘം വണ്ടിയിൽ…

Read More

അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം: കൂവക്കുടിയിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ കൂവക്കുടി പാലത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. കണ്ണമ്പള്ളി ലളിത ഭവനിൽ ബിജു(42) ആണ് മരിച്ചത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് റോഡരികിൽ ലൈറ്റുകളിട്ടുകൊണ്ടിരിക്കുകയായിരുന്നു ബിജു. ഈ സമയം വെള്ളനാട്ട് നിന്ന് നെടുമങ്ങാട്ടേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബിജുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാർ ബിജുവിനെ ഇടിച്ച ശേഷം സമീപത്തെ കടയുടെ മുൻവശവും തകർത്തു. പിന്നീട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മിനി ലോറിയിൽ…

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം തടയാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണം അന്വേഷിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം തടയാനാവില്ലെന്ന് സുപ്രീംകോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ പൊലീസ് നിയമപ്രകാരം മുന്നോട്ടു പോകാന്‍ ബാധ്യസ്ഥമാണ്. പൊലീസിന്റെ അന്വേഷണ അധികാരങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനാവില്ലെന്നും സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട കേരള ഹൈക്കോടതി ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന്‍ പാറയിലും രണ്ട് താരങ്ങളും സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്…

Read More

ലൈംഗികാതിക്രമം ചെറുത്ത ഗര്‍ഭിണിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു തള്ളി താഴെയിട്ടു

ചെന്നൈ: ലൈംഗികാതിക്രമം ചെറുത്ത ഗര്‍ഭിണിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു തള്ളി താഴെയിട്ടു. തമിഴ്‌നാട്ടിലെ ജോലാര്‍പേട്ടയ്ക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നാലുമാസം ഗര്‍ഭിണിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് പോകുകയായിരുന്നു യുവതി. ട്രെയിനിലെ ശുചിമുറിയിലേക്ക് പോകുമ്പോള്‍ അക്രമികള്‍ യുവതിയെ ബലമായി തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് നിലവിളിച്ച യുവതിയെ കെ വി കുപ്പത്തിന് സമീപം വെച്ച് അക്രമികള്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. കൈകാലുകള്‍ ഒടിയുകയും തലയ്ക്ക് സാരമായ പരിക്കുമേറ്റ യുവതി വെല്ലൂര്‍…

Read More

പ്രീ പ്രൈമറി ബാച്ചുകളിലെ അധ്യാപകരുടെ ഓണറേറിയം 27,500 രൂപയാക്കി വര്‍ധിപ്പിക്കണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പിടിഎ നടത്തുന്ന പ്രീ പ്രൈമറി ബാച്ചുകളിലെ അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. യഥാക്രമം 27,500, 22,500 രൂപ എന്നിങ്ങനെ വര്‍ധിപ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഓള്‍ കേരള പ്രീ പ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരുമുള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണു ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെ ഉത്തരവ്. വര്‍ധന അടുത്തമാസം തന്നെ നടപ്പാക്കി ഏപ്രില്‍ മുതല്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. 2012ല്‍ അധ്യാപകര്‍ക്കും ആയമാര്‍ക്കും യഥാക്രമം 5000 രൂപ, 3500 രൂപ എന്നിങ്ങനെ…

Read More

15000 കോടിയുടെ പദ്ധതി വെട്ടിച്ചുരുക്കി; കടം തീര്‍ക്കാന്‍ തികയാത്ത പൊള്ളയായ ബജറ്റ് – പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക അവസ്ഥയെ കുറിച്ചും ധനസ്ഥിതിയെ കുറിച്ചും യാതൊരു പരിഗണനയുമില്ലാത്ത പൊള്ളയായ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സര്‍ക്കാരിന് നിലവിലുള്ള കടം നികത്താന്‍ പോലും പുതിയ ബജറ്റില്‍ അനുവദിച്ച തുക തികയില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ബജറ്റില്‍ വിവിധ പദ്ധതികള്‍ക്ക് പ്രഖ്യാപിച്ച തുക വന്‍തോതില്‍ വെട്ടിക്കുറച്ചു. 15000 കോടി രൂപയുടെ പദ്ധതികളാണ് 2024-25 വര്‍ഷത്തില്‍ വെട്ടിച്ചുരുക്കിയത്. നിയമസഭ പാസാക്കിയ ധനാഭ്യര്‍ഥനകള്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമവിരുദ്ധമായി വെട്ടിച്ചുരുക്കുകയായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍…

Read More

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡി.എ കൂടി, ഏപ്രിലില്‍ ലഭിക്കും; ഭവന വായ്പയ്ക്ക് 2 % പലിശ ഇളവ്‌

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത/ക്ഷാമാശ്വാസം കൂടി ബജറ്റില്‍ പ്രഖ്യാപിച്ചു. 2025 ഏപ്രില്‍ മാസം മുതല്‍ ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ശമ്പള പരിഷ്‌കരണ കുടിശ്ശികയുള്ളതില്‍ രണ്ട് ഗഡു ഈ വര്‍ഷം നല്‍കും, അവ പി.എഫില്‍ ലയിപ്പിക്കും. അതുപോലെ ഡി.എ കുടിശ്ശികയുടെ ലോക്കിങ് പീരിഡ് ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശിക ഈ മാസം തീര്‍ക്കും ഇതിനായി 600 കോടി അനുവദിച്ചു പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി 2025-26 ല്‍ നടപ്പിലാക്കും. സംസ്ഥാന സർക്കാർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial